“ഓം സഹാനാവവതു
സഹനൗ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജ്വസിനാ വതിതമസ്തു
മാ കശ്ചിത്ദുഃഖമാപ്ന യാത് “
ഓം ശാന്തി ശാന്തി ശാന്തി ഹി
എല്ലാപേരും അത് ഏറ്റു പറയുന്നുണ്ടായിരുന്നു – ഇവരും പറഞ്ഞു അതിനു ശേഷം അവർ കഴിക്കാൻ ആരംഭിച്ചു,
സഞ്ജു ആഹാരം വിളമ്പിയത് കൊണ്ട് കപ്പയും മറ്റും കഴിച്ചു – അതിന്റെ രുചി അത് വീണ്ടും ചോദിച്ചു വാങ്ങുവാൻ അവനെ പ്രേരിപ്പിച്ചു – അങ്ങനെ വയറും മനസും നിറയുന്ന രീതിയിലുള്ള ആഹാരം കഴിച്ചു അവർ പോകാനായി ഇറങ്ങി.
പോകുന്നതിനു മുന്നേ വൈദ്യരെ കണ്ടു യാത്ര പറയുവാനായി അവർ അകത്തേക്ക് പോയി – അവിടെ ഉണ്ണി കുടക്കുന്നുണ്ടായിരുന്നു –
കണ്ണൻ പോയി അവന്റെ അടുക്കൽ ഇരുന്നു പിന്നെ അവന്റെ മുഖത്തിന് നേരെ തല താഴ്ത്തി പറഞ്ഞു – ഡാ നമ്മൾ ഇറകുകയാണ് – ഒരാഴ്ച കഴിയുമ്പോൾ നിന്റെ ചികിത്സ ആദ്യഘട്ടം കഴിയും അപ്പോൾ വന്നു കാണണം എന്നാണ് ഗുരു പറഞ്ഞിരിക്കുന്നത് –
ഇപ്പോൾ നമ്മൾ ഇറങ്ങുകയാണ് – നീ ഒരു കാരണവശാലും പേടിക്കണ്ട – നിന്റ കൂടെ തന്നെ ഉണ്ട് നമ്മളെല്ലാപേരും
ഉണ്ണിക്കു മനസിലാകുന്നെങ്കിലും പ്രതികരിക്കാനാവാത്തതിനാൽ കണ്ണിന്റെ കോണിൽ നിന്നും കണ്ണുനീരിന്റെ രൂപത്തിൽ മറുപടി ലഭിച്ചു കണ്ണന്
അത് തുടച്ചു അവനെ കെട്ടിപിടിച്ചു കണ്ണൻ ,ശേഷം വൈദ്യരെ കാണുവാനായി അകത്തേക്ക് പോയി
അവിടെ വൈദ്യർ ഹർഷനോടൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു – എന്താണ് സംഭവിച്ചത് എന്നും മറ്റും ഹർഷൻ വൈദ്യരെ പറഞ്ഞു കേൾപ്പിക്കുന്നുണ്ടായിരുന്നു.
എല്ലാം കേട്ടിരിന്ന വൈദ്യർ കണ്ണനെ കണ്ടപ്പോൾ ചോദിച്ചു – ഇയാളാണോ അവർ ലക്‌ഷ്യം വച്ച ആൾ – ഇല്യാൾക്കു പകരമായി അയാളെ അവർ പിടിച്ചു കൊണ്ട് പോയത്
ഹർഷൻ അതെ എന്ന് പറഞ്ഞു
വൈദ്യർ കുറച്ചു നേരം കണ്ണനെ നോക്കിയിരുന്നു – പിന്നെ ചോദിച്ചു ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട് – ഇതിനു മുന്നേ ഇവിടെ വന്നിട്ടുണ്ടോ,
കണ്ണൻ :- ഇല്ല വൈദ്യരെ ആദ്യമായാണ് ഇവിടെ …
വൈദ്യർ;- ഹം ……….ഈ ജന്മത്തിലെ കാഴ്ചകൾ മാത്രം അല്ലല്ലോ നമ്മുടെ മനസ്സിൽ തങ്ങി നിൽക്കാറ് – കഴിഞ്ഞ ജന്മത്തിലെ മറക്കാനാവാത്ത കാഴ്ചകൾ പലതും അങ്ങനെ തന്നെ നമ്മുടെ കണ്ണുകളിൽ ഉണ്ടാകും – ഈ ജന്മത്തിൽ നമ്മൾ അത് വീണ്ടും കാണുമ്പോൾ മുന്നേ കണ്ടിട്ടുള്ളത് പോലെ തോന്നാനും ആകാം
കണ്ണന് ഒന്നും മനസിലായില്ല – എങ്കിലും വൈദ്യരെ നോക്കി ചിരിച്ചു.
വൈദ്യർ ചോദിച്ചു – ഇയാളുടെ അച്ഛനെ സ്വദേശം എവിടെയാ
കണ്ണൻ പറഞ്ഞു അച്ഛൻ ശെരിക്കും തമിഴ്നാട് ആണ് സ്വദേശം – അവിടെ നാമക്കൽ എന്നൊരു സ്ഥലം ഉണ്ട് – അവിടെ നിന്നും കുറച്ചു അകത്തേക്ക് പോകുമ്പോൾ ചിത്തിരപുരം എന്നൊരു നാടുണ്ട് –
കഥയുടെ രൂപ മാറ്റം ഒന്നും മനസ്സിലാകുന്നില്ല കുറെയുണ്ട് അറിയാൻ ദയവായി പ്രൂഫ് റീഡിംഗീങ്ങ് സീരിയസ്സായി എടുക്കുക. കാരണം കഥയുടെ ഭംഗി അക്ഷരതെറ്റുകൾ തെറ്റായ വാക്കുകൾ വന്നു കയറുന്നുണ്ട് ഇടയിൽ എവിടെക്കയോ ഹർഷന്റെ സ്വാധീനം കടന്നുവരുന്നുണ്ട് കഥയിൽ
കഥ
മുന്നോട്ടു പോകുന്നത് അനുസരിച്ചു കഥയുടെ രൂപവും ഭാവവും മാറുന്നുണ്ട് കൊള്ളാം സൂപ്പർ
??
ബ്രോ time vallathum paranjarnnu?
അടിപൊളി ബ്രോ ?