മുഹൂർത്തത്തിലാണ്. രാത്രിയുടെ നാലാം യാമത്തിൽതന്നെ നാം നിദ്ര വിട്ട് എഴുന്നേൽക്കണം. സൂര്യോദയത്തിനു മൂന്നു മണിക്കൂർ മുമ്പാണ് ബ്രാഹ്മമുഹൂർത്തം ആരംഭിക്കുന്നത്. സൂര്യോദയത്തിന് 48 മിനിറ്റ് മുമ്പു വരെ ബ്രാഹ്മമുഹൂർത്തം ഉണ്ട്.
ഈ സമയം ബ്രഹ്മാവ് ഉണർന്നിരിക്കുന്നതിനാൽ ധർമപത്നിയായ സരസ്വതീദേവിയും ഉണർന്നിരിക്കും.
അതിനാൽ ഈ സമയത്ത് ഉണരുന്നത് ഐശ്വര്യകരമാണ്. ഈ യാമത്തെ സരസ്വതിയാമം എന്നും പറയുന്നു. സരസ്വതി വിദ്യാദേവതയാണ്.
സൂര്യോദയത്തിനു മുൻപേ ഉണരണം
ഭദ്രകാളീ യാമത്തിൽ തന്ത്ര ഉപാസകർക്ക് മാത്രം ഉണർന്നു ഇരിക്കാം അവരുടേതായ കർമ്മങ്ങൾക്ക് വേണ്ടി.അതിനാൽ സാധാരണ മനുഷ്യർ ആ യാമത്തിൽ ഉണർന്നിരിക്കുന്നത് ശരീരത്തിനും മനസിനും ദോഷഫലങ്ങൾ ഉണ്ടാക്കും.
വൈദ്യർ തുടർന്നു അത് പോലെ 24 മണിക്കൂറും ഉള്ള ചില കർമ്മങ്ങൾ –
ചികിത്സകൾ അതിന്റേതായ ഫലങ്ങൾ കണ്ടാൽ ഇന്നേക്ക് മുപ്പതാം ദിവസം നിങ്ങള്ക്ക് ആ കുട്ടിയുമായി സംസാരിക്കാം.
നാല്പത്തി അഞ്ചാം ദിവസം ആ കുട്ടി നിങ്ങളുടെ കൂടെ നടന്നു വന്നു വണ്ടിയിൽ കയറും – ആ വൈദീശ്വരൻ അനുഗ്രഹിച്ചാൽ.
ഇവിടെ രോഗികൾക്ക് കൂട്ടിനു ആരും ഉണ്ടാകാൻ പാടില്ല – നിങ്ങൾക്കു തിരികെ പോകാം – അവിശ്യമുള്ളപ്പോൾ ഇവിടെ നിന്നും അറിയിക്കും അപ്പോൾ വന്നാൽ മതി.
ഇപ്പോൾ നിങ്ങൾ ആഹാരം കഴിക്കുവാൻ വന്നാലും – ഇവിടെ അത്താഴം ഏഴുമണി ആകുമ്പോഴേ കഴിക്കാൻ തയ്യാറാകും വിരോധമില്ലെങ്കിൽ നിങ്ങൾക്കും കൂടാം ഇന്നത്തെ അത്താഴത്തിനു
ഹർഷൻ കണ്ണനെ നോക്കി – ഉച്ചയ്ക്ക് വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ കഴിച്ചതാണ് – പിന്നെ പച്ചവെള്ളം കുടിച്ചിട്ടില്ല – ഹർഷൻ ഉച്ചയ്ക്ക് ഊണുപോലും കഴിച്ചിട്ടുണ്ടായോരുന്നില്ല
പിന്നെ മറ്റൊന്നും നോക്കാതെ അവർ ശരി പറഞ്ഞു അത്താഴം കഴിക്കുവാനായി എഴുനേറ്റു
ഒരു ചെറിയ ഹാൾ പോലെത്തെ സ്ഥലം അവിടെ തറയിൽ പുൽപ്പായ ഇട്ടു അതിന്റെ മുൻപിലായി താമര ഇലയും ചെറിയ പിച്ചള പാത്രത്തിൽ ജലവും വച്ചിരിക്കുന്നു
അവർ നാലുപേരും അവിടെ ഇരുന്നു കൂടെ അവിടത്തെ അന്തെവാസികളായ കുറച്ചു ആൾക്കാരും
രണ്ടു ആൾക്കാർ ആഹാരം വിളമ്പാൻ തുടങ്ങി
ആദ്യം കുറച്ചു അവിൽ കുഴച്ചതു – ശർക്കരയും പഴവും കൂട്ടി നന്നായി കുഴച്ചുടച്ച അവിൽ ഒരു ഉരുള വീതം
പിന്നെ കുറച്ചു കപ്പ വേവിച്ചത് ,കൂടെ മധുര കിഴങ്ങും ,ചേമ്പിന്റെ കിഴങ്ങും നന്നായി വേണ്ടുടഞ്ഞ കിഴങ്ങുകൾ – കൂടെ കുരുമുളകും ഉപ്പും കൂടി പിടിച്ചെടുത്തു നല്ല വെളിച്ചെണ്ണയിൽ ചലിച്ചതു – അവസാനമായി നല്ല കരുപ്പട്ടി കാപ്പി – കുരുമുളകും ചുക്കും പൊടിച്ചിട്ട് തിളപ്പിച്ചു അതിൽ കരിപ്പട്ടി ഇട്ടു അലിയിച്ചെടുത്ത നല്ല കാപ്പി
വിളമ്പുബോൾ തന്നെ വിശപ്പ് കൊണ്ട് കണ്ണന്റെ വായിൽ നിന്നും വെള്ളം വന്നിരുന്നു
സഞ്ജു കപ്പയും മറ്റും കഴിക്കാറില്ല സാധാരണ – ആ അവലിന്റെ ഉരുളയിൽ ആണ് അവന്റെ കണ്ണ് .
ഹര്ഷന്റെ അവസ്ഥയും വേറേ ആയിരുന്നില്ല – പക്ഷെ എല്ലാം വിളമ്പി കഴിഞ്ഞിട്ടും ആരും കഴിക്കുവാൻ തുടങ്ങിയില്ല
പെട്ടെന്ന് ഒരാൾ ഉറക്കെ മാത്രം പറയാൻ തുടങ്ങി
കഥയുടെ രൂപ മാറ്റം ഒന്നും മനസ്സിലാകുന്നില്ല കുറെയുണ്ട് അറിയാൻ ദയവായി പ്രൂഫ് റീഡിംഗീങ്ങ് സീരിയസ്സായി എടുക്കുക. കാരണം കഥയുടെ ഭംഗി അക്ഷരതെറ്റുകൾ തെറ്റായ വാക്കുകൾ വന്നു കയറുന്നുണ്ട് ഇടയിൽ എവിടെക്കയോ ഹർഷന്റെ സ്വാധീനം കടന്നുവരുന്നുണ്ട് കഥയിൽ
കഥ
മുന്നോട്ടു പോകുന്നത് അനുസരിച്ചു കഥയുടെ രൂപവും ഭാവവും മാറുന്നുണ്ട് കൊള്ളാം സൂപ്പർ
??
ബ്രോ time vallathum paranjarnnu?
അടിപൊളി ബ്രോ ?