ആ മറകഷ്ണത്തിന്റെ കൂര്ത്ത ഭാഗത്തിൽ മുക്കി ഉണ്ണിയുടെ കഴുത്തു മുതൽ താഴേക്ക് നട്ടെലിലൂടെ വരയ്ക്കാൻ തുടങ്ങി
നേരത്തെ ഉണ്ണി അനങ്ങിയ ഭാഗം എത്തിയപ്പോൾ ആ ചുവന്ന നിറത്തിലുള്ള മഷി കറുത്തനിറത്തിലേക്കു മാറി വരുന്നത് കണ്ടു കണ്ണനും സഞ്ജുവും കൂടെ ഹര്ഷനും അത്ഭുതപ്പെട്ടു.
ശേഷം ശിഷ്യരോട് എന്തോ പറഞ്ഞു അദ്ദേഹം എഴുനേറ്റു – ഹർഷനോട് പറഞ്ഞു നമുക്ക് പുറത്തിരിക്കാം
അങ്ങനെ വൈദ്യരും ഹര്ഷനും കണ്ണനും സഞ്ജുവും കൂടെ പുറത്തു ഒരു മരതിന്റെ ചുവട്ടിൽ ഇരുന്നു
ഹർഷനോട് ചോദിച്ചു – എന്താണ് പറ്റിയത് – ഈ പയ്യനെ ഈ വിധത്തിൽ ആക്കിയത് ആരാണ്
ഹർഷൻ – നടന്ന സംഭവം എല്ലാം വൈദ്യരോട് പറഞ്ഞു
വൈദ്യർ പറഞ്ഞു – ഇത് മുകളിൽ നിന്നും ഉണ്ടായ വീഴ്ചയിൽ പറ്റിയതല്ല – ശരീരത്തിന്റെ ഭാരം കൊണ്ട് ഉണ്ടായ കേടല്ല അത് – പുറത്തു നിന്നും ഉണ്ടായ ആഘാതത്തിന്റെ ഫലമാണ് ആ ശരീരത്തിലെ ഉള്ഭാഗത്തെ മുറിവുകൾ
ആ കുട്ടിയുടെ നട്ടെല്ലിൽ ഒരു ചതവ് ഉണ്ട് – സുഷുമ്ന നാടിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിലാണ് ആ ചതവ്.
സുഷുമ്ന നാടി ശരീരത്തെ താങ്ങി നിർത്തുന്ന ഒരു ഊർജസംഭരണി ആണ് – അതിൽ ഉണ്ടാകുന്ന ചെറിയ താളപ്പിഴകൾ പോലും ശരീരത്തിന്റെ മുഴുവൻ പ്രവർത്തനത്തെയും ബാധിക്കും.
ഹർഷൻ ;- അപ്പോൾ എന്ത് ചെയ്യും വൈദ്യരെ
വൈദ്യർ :- ചികിത്സ ഉണ്ട് – ഞാൻ പറഞ്ഞില്ലേ ഇവിടെ വരുന്ന ആരെയും ഞങ്ങൾ നിരാശയിൽ വിടാറില്ല –
ഹർഷൻ ;- അപ്പൊ എങ്ങനെ യാണ് ചികിത്സ രീതിയൽ
വൈദ്യർ :- നിങ്ങള്ക്ക് അറിയാമല്ലോ കുറച്ചു നല്ല രീതിയിൽ അധ്വാനിച്ചാൽ മാത്രമേ ആ കുട്ടിയെ തിരികെ ജീവത്തിലേക്കു കൊണ്ട് വരുവാൻ സാധിക്കുകയുള്ളു –
സരസ്വതീ യാമം മുതൽ വിജയലക്ഷ്മീ യാമം വരെ ഉള്ള ചില അപൂർവമായ ചികിത്സാരീതികളും അനുവർത്തിക്കേണ്ടതായി വരും.
ഹര്ഷനും കണ്ണനും മുഖത്തോടു മുഖം നോക്കി –
വൈദ്യർ ചിരിച്ചു കൊണ്ട് പറഞ്ഞു യാമങ്ങൾ എന്ന നിശ്ചിത സമയങ്ങൾ എന്നെ അര്ഥമാക്കുന്നുള്ളു
സരസ്വതീയാമത്തിന്റെ മറ്റൊരു പേരാണ് ബ്രാഹ്മ മുഹൂർത്തം.
ഏഴരനാഴിക സമയമാണ് ഒരു യാമം അതായത് മൂന്നുമണിക്കൂർ ആദ്യത്തെ യാമം തുടങ്ങുന്നത് പുലർച്ചെ ഏകദേശം 3 മണിക്കാണ്.
സരസ്വതീ യാമം രാത്രി 3 മണി മുതൽ വെളുപ്പിന് 6 മണി വരെയും
ധനലക്ഷ്മി യാമം 6 മണി മുതൽ രാവിലെ 9 മണി വരെയും
ആദിലക്ഷ്മി യാമം 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും
ധാന്യലക്ഷ്മീ യാമം 12 മണി മുതൽ വൈകുന്നേരം 3 മണി വരെയും
ഗജ ലക്ഷ്മി യാമം 3 മണി മുതൽ വൈകുന്നേരം 6 മണി വരെയും
സന്താന ലക്ഷ്മി യാമം 6 മണി മുതൽ രാത്രി 9 മണി വരെയും
വീര ലക്ഷ്മീ യാമം 9 മണി മുതൽ പാതിരാത്രി 12 മണി വരെയും
വിജയലക്ഷ്മീ യാമം 12 മണി മുതൽ വെളുപ്പിന് 3 മണി വരെയും ആണ്
3 മണിക്കൂർ ദൈർഘ്യമുള്ള 8 യാമങ്ങൾ ചേർന്നതാണ് ഒരു ദിവസം.
ആദ്യം വിദ്യാലക്ഷ്മിയുടെ യാമമാണ് വിദ്യാലക്ഷ്മിയെ ആണ് സരസ്വതി എന്ന് പറയുന്നത്. അതിനാൽ സരസ്വതീയാമം എന്ന് ആദ്യയാമത്തെ പറയുന്നു.
മനസ്സ് ഏറ്റവും ശാന്തവും ഏകാഗ്രവുമായിരിക്കുന്നത് ബ്രാഹ്മ
കഥയുടെ രൂപ മാറ്റം ഒന്നും മനസ്സിലാകുന്നില്ല കുറെയുണ്ട് അറിയാൻ ദയവായി പ്രൂഫ് റീഡിംഗീങ്ങ് സീരിയസ്സായി എടുക്കുക. കാരണം കഥയുടെ ഭംഗി അക്ഷരതെറ്റുകൾ തെറ്റായ വാക്കുകൾ വന്നു കയറുന്നുണ്ട് ഇടയിൽ എവിടെക്കയോ ഹർഷന്റെ സ്വാധീനം കടന്നുവരുന്നുണ്ട് കഥയിൽ
കഥ
മുന്നോട്ടു പോകുന്നത് അനുസരിച്ചു കഥയുടെ രൂപവും ഭാവവും മാറുന്നുണ്ട് കൊള്ളാം സൂപ്പർ
??
ബ്രോ time vallathum paranjarnnu?
അടിപൊളി ബ്രോ ?