നിങ്ങൾ വന്നു അല്ലെ ,ജഗത്ഗുരു പറഞ്ഞുവിട്ട ആളുകളല്ലേ.
ഹർഷൻ ;- അതെ
ഞാൻ ഇവിടത്തെ ഒരു അന്തേവാസി ആണ് പേര് പരമേശ്വരൻ – ഇവർ എല്ലാം ശങ്കരവൈദ്യർ എന്ന് വിളിക്കും .
ശരീരസുഖം /മനസുഖം ഇല്ലാത്ത ആളുകളെ ഇവിടെ കൊണ്ട് വന്നു കുറച്ചു നാൾ ചികിത്സയ്ക്കും ഭഗവാൻ വൈദിശ്വരന്റെ കൃപ കൊണ്ട് അവർ എല്ലാ അസുഖങ്ങളും ഭേദമായി തിരികെ പോകും ,
ഇതുവരെ ഇവിടെ വന്നതിൽ ആർക്കും നിരാശപെട്ടു തിരികെ പോകേണ്ടി വന്നിട്ടില്ല.
അത് കേട്ടപ്പോൾ ഹര്ഷനും കണ്ണനും ആശ്വാസമായി .
ശേഷം ഉണ്ണിയുടെ അടുക്കലേക്കു ഇരുന്നു – കൈ പിടിച്ചു നാഡിമിടിപ്പ് പരിശോധിച്ചു – ഒരു കൈ കൊണ്ട് തല അല്പം മുകളിലേക്ക് ഉയർത്തി പിന്നെ നെഞ്ചിന്റെ മധ്യഭാഗത്തു മറുകൈയുടെ പെരുവിരൽ അമർത്തി പിടിച്ചു.
ശേഷം തല ചെറുതായി മുകളിലേക്കും താഴേക്കും ചലിപ്പിച്ചു,
ശിഷ്യന്മാരോട് ഉണ്ണിയെ കമഴ്ത്തി കിടത്താൻ ആവിശ്യപ്പെട്ടു – അവർ ആ കട്ടിലിന്റെ വശത്തു ഉണ്ടായിരുന്ന ചെറിയ ഒരു ലിവർ പോലത്തെ തടി കഷ്ണം താഴേക്ക് അമർത്തി – അപ്പോൾ ഉണ്ണി കിടന്ന കട്ടിൽ നെടുവേ പകുതി വച്ച് അകത്തേക്ക് മറിയാൻ തുടങ്ങി.
അതിൽ ഒരാൾ ഉണ്ണിയുടെ ശരീരം പിടിച്ചു ആ തടിയുടെ കൂടെ തിരിച്ചു കിടത്തി – ഉണ്ണിയെ അങ്ങനെ ആയാസ രഹിതമായി കമഴ്ത്തികിടത്തി
വൈദ്യർ ഉണ്ണിയുടെ നടുഭാഗത്തിനു നേരെ ഒരു ചെറിയ തടികഷ്ണം എടുത്തിട്ട് ഇരുന്നു- പിന്നെ തിരിഞ്ഞു ശിഷ്യന്മാരെ നോക്കി –
ഒരാൾ അകത്തേക്ക് പോയി അവിടെ നിന്നും ഒരു വലിയ മര പെട്ടി എടുത്തു കൊണ്ട് വന്നു.
വൈദ്യരുടെ അടുത്ത് വച്ച് തുറന്നു അതിൽ നിന്നും എന്തക്കയോ കുറെ സാധനങ്ങൾ പുറത്തേക്കു എടുത്തു
വൈദ്യർ അതിൽ നിന്നും ഒരു വശത്തു കൂർത്തതും മറുവശത്തു നിരപ്പായതുമായ ഒരു തടി കഷ്ണം എടുത്തു – കൂടെ ഒരു ചെറിയ ഗ്ലാസിൽ കുറച്ചു ജലവും
ശിഷ്യരിൽ ഒരുവൻ ഉണ്ണിയുടെ കൈ എടുത്തു പലകയിൽ അമർത്തി വച്ച് ശേഷം ആ ജലം നിറച്ച ഗ്ലാസ് അവന്റെ കൈപ്പത്തിയുടെ പുറത്തായി വച്ചു
വൈദ്യർ ഉണ്ണിയുടെ പിന്കഴുത്തിൽ ആ തടി കഷ്ണത്തിന്റെ നിരപ്പായ വശം ചേർത്ത് വച്ച് താഴേക്കു നട്ടെലിലൂടെ അമർത്തി തടവി.
ഓരോ ഓരോ കശേരുക്കളെയും ആ തടി ഉപയോഗിച്ച് ചെറുതായി അദ്ദേഹം അമർത്തുനിന്നുണ്ട്
ഉണ്ണിയുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഇല്ല –
അദ്ദേഹം തടവി ഇപ്പോൾ മുതുകു കഴിഞ്ഞു താഴേക്ക് ഇറങ്ങി കൊണ്ടിരിക്കുന്നു – നട്ടെല്ലിന്റെ അറ്റത്തു ആ മര കഷ്ണം എത്തിയപ്പോൾ –
അദ്ദേഹം അവിടുത്തെ കശേരുവിൽ ആ തടി ഉപയോഗിച്ച് അമർത്തിയപ്പോൾ – ഉണ്ണിയുടെ കയ്യിൽ ബാലൻസ് ചയ്തു വച്ചിരുന്ന ആ ഗ്ലാസ് മറിഞ്ഞു വീണു.
വൈദ്യരുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി വിടർന്നു –
ശേഷം ആ മരപെട്ടിയിൽ നിന്നും ഒരു ചെറിയ കലശം എടുത്തു അതിൽ നിന്നും ചുവന്ന നിറത്തിലുള്ള മഷി പോലെ ഉള്ള ഒരു മരുന്ന് എടുത്തു –
കഥയുടെ രൂപ മാറ്റം ഒന്നും മനസ്സിലാകുന്നില്ല കുറെയുണ്ട് അറിയാൻ ദയവായി പ്രൂഫ് റീഡിംഗീങ്ങ് സീരിയസ്സായി എടുക്കുക. കാരണം കഥയുടെ ഭംഗി അക്ഷരതെറ്റുകൾ തെറ്റായ വാക്കുകൾ വന്നു കയറുന്നുണ്ട് ഇടയിൽ എവിടെക്കയോ ഹർഷന്റെ സ്വാധീനം കടന്നുവരുന്നുണ്ട് കഥയിൽ
കഥ
മുന്നോട്ടു പോകുന്നത് അനുസരിച്ചു കഥയുടെ രൂപവും ഭാവവും മാറുന്നുണ്ട് കൊള്ളാം സൂപ്പർ
??
ബ്രോ time vallathum paranjarnnu?
അടിപൊളി ബ്രോ ?