താമര മോതിരം 10 [Dragon] 404

ഡാ നീ എന്തിനാ വിഷമിക്കുന്നെ – മാമൻ പറഞ്ഞത് നോക്കിയാൽ ഒരു മാസം കൊണ്ട് നിന്റെ എല്ലാ അസുഖവും മാറി നീ പഴയതിലും ഉഷാറായി തിരികെ വരും –

ആ വൈദ്യർ അത്രയ്ക്ക് കേമൻ ആണ്.നമ്മുടെ ജാനകി മാമന് നേരിട്ടറിയുന്ന ആളാണെന്നു അദ്ദേഹത്തിന്റെ ഗുരുവിന്റെ കൂട്ടുകാരൻ.

അങ്ങനെ ഓരോന്നും പറഞ്ഞു അവർ രണ്ടു മണിക്കൂർ യാത്ര ചയ്തു വയനാടൻ അതിർത്തി പ്രദേശത്തുള്ള വനത്തിലേക്ക് വണ്ടി കയറി വെകുന്നേരം അഞ്ചുമണിയോടെ അവർ വനത്തിലേക്ക് പ്രവേശിച്ചു –

ചുറ്റും നല്ല തണുപ്പും ചെറിയ ഇരുട്ടും സമ്മാനിച്ച് കൊണ്ട് മരങ്ങൾ പടർന്നു പന്തലിച്ചു നിൽക്കുകയാണ്.

അതിനുള്ളിലൂടെ അരമണിക്കൂർ വണ്ടി ഓടി ഒരു വലിയ തടി കൊണ്ട് ഉണ്ടാക്കിയ ഗേറ്റിനു മുന്നിൽ നിന്നു. ഘട്ടത്തിന്റെ വശത്തുള്ള ചെറിയ വാതിൽ തുറന്നു കാഷായ വസ്ത്ര ധാരി യായ ഒരാൾ പുറത്തേക്കു ഇറങ്ങി- വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം വലിയ ഗേറ്റ് തുറന്നു.

വണ്ടി അകത്തേക്ക് കയറി നിന്നു

കണ്ണൻ പുറത്തിറങ്ങി വെളിയിൽ കണ്ട കാഴ്ച അവന്റെ മനസിനെ തണുപ്പിക്കുന്നതു ആയിരുന്നു

വലിയൊരു കെട്ടിടം – പുല്ലും വൈക്കോലും കൊണ്ട് ഉണ്ടാക്കിയ പർണശാല പോലെ തോന്നുന്ന കെട്ടിടങ്ങൾ

അവിടവിടെ ചെറിയ ചെറിയ ആശ്രമങ്ങൾ പോലെ ഉള്ള കെട്ടിടങ്ങൾ

എല്ലാത്തിന്റെയും ചുമരുകൾ മണ്ണ് കൊണ്ട് നിർമിച്ചതും മേൽക്കൂര പുല്ലും വൈക്കോലും കൊണ്ട് നിർമ്മിച്ചതും ആണ് .

കൂടാതെ ഒരു മലയുടെ താഴ്വരാണ് ആ ആശ്രമം സ്ഥിതിചെയ്തിരുന്നത് – ആ മലയുടെ മുകൾഭാഗത്തു നിന്നും ഒരു അരുവി വെള്ളച്ചാട്ടമായി വീഴുന്നുണ്ടായിരുന്നു.

ആശ്രമത്തിന്റെ പുറകിലേക്ക് നോക്കുമ്പോൾ ആ അരുവിയും മലയും ചേർന്ന് നയനമനോഹരമായ കാഴ്ച ലഭിക്കുന്ന ഒന്നായിരുന്നു.കാണുന്ന ആളിന്റെ കണ്ണും മനസും നിറയുന്ന തരത്തിലാണ് അതുണ്ടായിരുന്നതു.

ഉണ്ണിയേയും കൊണ്ട് ആ വൈദ്യ ശാലയിലെ രണ്ടു ആൾക്കാർ അകത്തേക്ക് പോയി – ആംബുലൻസിന്റെ സ്‌ട്രെച്ചർ തന്നെയാണ് അവർ ഉപയോഗിച്ചത്.

വൈദശാല എന്ന് വിളിക്കാനാകാത്തവിധം – യാതൊരു മരുന്നിന്റെ ഗന്ധമോ മറ്റു രോഗികളോ അവിടെ ഉണ്ടായിരുന്നില്ല എന്നതും കനെയും സഞ്ജുവിനെയും അത്ഭുതപ്പെടുത്തി.

അവർ അകത്തേക്ക് നടന്നു ഹർഷൻ വന്ന ഉടൻ തന്നെ വൈദ്യരെ കാണുവാൻ അകത്തേക്ക് പോയിരുന്നു

അകത്തേക്ക് എത്തിയ അവരെ സ്വീകരിച്ചത് – നല്ല കുന്തിരിക്കം കൂടെ വേറെ സുഗന്ധ ദ്രവങ്ങളും ഇട്ടു പുകയ്ക്കുന്ന മണത്തിലേക്കാണ് ,

വാതിൽ കടന്നു അകതെക്കു പ്രവേശിച്ച അവർ ചാണകം മെഴുകി വൃത്തിയാക്കിയ തറയിൽ ഒരു തടി കൊണ്ട് ഉണ്ടാക്കിയ കട്ടിൽ പോലെ ഉള്ള രണ്ടടി മാത്രം ഉയരം ഉള്ള ഒരു പ്രതലത്തിൽ കിടത്തിയിരിക്കുന്ന ഉണ്ണിയേയും – അതിനടത്തായി നിൽക്കുന്നൻ വൈദ്യശിഷ്യയെയും ആണ്.

ആ മുറിയിൽ മുഴുവൻ അഭൂതമായ ഒരു സുഗന്ധം നിറഞ്ഞിരുന്നു, ഒരാൾ ഒരു വശത്തു ഇരുന്ന് തംബുരു ഉപയോഗിച്ച് ശ്രുതി മീട്ടിക്കൊണ്ടേ ഇരിക്കുന്നു
ആകെ മൊത്തം ആ ശ്രവണ നയന മനോഹരമായ നിമിഷം ആദ്യമായി അനുഭവിക്കുന്നത് പോലെ തോന്നി അവർക്കു,

കുറച്ചു കഴിഞ്ഞപ്പോൾ അകത്തെ മുറിയിൽ നിന്നും വൈദ്യർ പുറത്തേക്കു വന്നു –

തേജ്വസിയായ മുഖം , മെലിഞ്ഞ ശരീരം – സന്യാസ വേഷം – തലമുടിയിലും താടി രോമങ്ങളിലും ഇനി ഒരു മുടി പോലും കറുത്തതായി അവശേഷിക്കുന്നില്ല

വെളുത്ത ഒരു തുണി തലയിലൂടെ മൂടിയിരിക്കുന്നു പോലെ നല്ല വെളുത്ത താടിമുടി രോമങ്ങൾ ആ മുഖത്തിന്റെ കൂടുതൽ പ്രകാശഭരിതമാക്കുന്നു എന്ന് പറയാതിരിക്കാൻ ആകില്ല.

അദ്ദേഹം അടുത്ത് വന്നു

“വൈദിശ്വരായ ….ശങ്കരാ ………………..

65 Comments

  1. കഥയുടെ രൂപ മാറ്റം ഒന്നും മനസ്സിലാകുന്നില്ല കുറെയുണ്ട് അറിയാൻ ദയവായി പ്രൂഫ് റീഡിംഗീങ്ങ് സീരിയസ്സായി എടുക്കുക. കാരണം കഥയുടെ ഭംഗി അക്ഷരതെറ്റുകൾ തെറ്റായ വാക്കുകൾ വന്നു കയറുന്നുണ്ട് ഇടയിൽ എവിടെക്കയോ ഹർഷന്റെ സ്വാധീനം കടന്നുവരുന്നുണ്ട് കഥയിൽ

  2. *വിനോദ്കുമാർ G*

    കഥ
    മുന്നോട്ടു പോകുന്നത് അനുസരിച്ചു കഥയുടെ രൂപവും ഭാവവും മാറുന്നുണ്ട് കൊള്ളാം സൂപ്പർ

  3. ബ്രോ time vallathum paranjarnnu?

    1. അടിപൊളി ബ്രോ ?

Comments are closed.