ഉണ്ണിയുടെ അച്ഛനും അമ്മയും തന്റെ മകനെ ഹർഷൻ സ്വാധീനം ഉപയോഗിച്ച് അസുഖമാണെന്ന് വരുത്തി തീർത്തു ആശുപത്റിയിൽ കിടത്തിയിരിക്കുകയാണ് എന്നാണ് വിശ്വസിച്ചിരിക്കുന്നു – അവരെ കണ്ണനും ഹര്ഷനും വിശ്വസിപ്പിച്ചിരിക്കുന്നതു.
ഉണ്ണിയെ കാണണം എന്ന് അവന്റെ ‘അമ്മ പറഞ്ഞപ്പോഴും നമ്മൾ പോയി കണ്ടാൽ അവനു അസുഖം ഒന്നും ഇല്ല എന്ന് പോലീസുകാർക്ക് മനസ്സിലായാൽ പിന്നെ എല്ലാം പോളിയും എന്നും പറഞ്ഞാണ് തടഞ്ഞത്.
താൻ കണ്ടില്ലെങ്കിലും കുഴപ്പമില്ല തന്റെ കൊച്ചിന് യാതൊരു ആപത്തും വാരത്തെ നോക്കിയാൽ മതി എന്നും പറഞ്ഞാണ് ആ പാവം ‘അമ്മ അന്ന് സമാധാനിച്ചതു.
കഴിഞ്ഞ തവണ ഹർഷൻ ഇവിടെ വന്നപ്പോൾ – ഉണ്ണിയുടെ അമ്മയോട് സൂചിപ്പിച്ചിരുന്നു – ഉണ്ണിയുടെ ജാമ്യത്തിന്റെ കാര്യം – ജാമ്യം കിട്ടിയാൽ തന്നെ ഉടനെ വീട്ടിലേക്കു കൊണ്ട് വരില്ലെന്നും ൦ കുറച്ചു നാൾ മാറി നിന്നാലേ കേസ് ഒക്കെ ഇന്ന് തണുക്കു എന്നും പറഞ്ഞു അവരെ വിശ്വസിപ്പിച്ചിരുന്നു.
അങ്ങനെ ഹർഷൻ പറഞ്ഞത് അനുസരിച്ചു ഉച്ചയ്ക്ക് മുന്നേ തന്നെ കണ്ണൻ ആശുപത്രിയിൽ പോകാനായി ഇറങ്ങി – പോകുന്നതിനു മുന്നേ ദേവുവിനോടും സഞ്ജുവിനോടും മാത്രം പറഞ്ഞു – അങ്ങനെ സഞ്ജുവും കൂടെ കൂടി
കാണാൻ പറഞ്ഞിരുന്നു – സഞ്ജുവിന് വയ്യാതെ കൂടെ വരേണ്ട എന്ന്
സഞ്ജു അത് സാരമില്ല എന്ന് പറഞ്ഞു രണ്ടു പേരും കൂടെ ആശുപത്രിയിലേക്ക് പുറപ്പെട്ടു.
അവിടെ ചെന്നപ്പോൾ ഹര്ഷനും Sp യും ഉണ്ട് – ഉണ്ണിയുടെ ഡിസ്ചാർജ് നടപടിക്രമങ്ങൾ എല്ലാം കഴിഞ്ഞു – അവനെ ഒരു ആംബുലൻസിൽ കയറ്റി നമ്മൾക്കായി അവർ വെയിറ്റ് ചെയ്യുകയായിരുന്നു.
ഹർഷൻ പറഞ്ഞത് അനുസരിച്ചു സഞ്ജു ആംബുലൻസിന്റെ പുറകെ ഹര്ഷന്റെ വീട് വരെ ബൈക്കിൽ വന്നു അവിടെ നിന്നും ആംബുലൻസിൽ കയറിഎല്ലാ പേർക്കും കൂടി വൈദ്യരുടെ അടുത്തെക്ക് പോകാം എന്നായിരുന്നു.
അങ്ങനെ കണ്ണൻ ഉണ്ണീടെ ഒപ്പം ആംബുലൻസിന്റെ പുറകിലും ഹർഷൻ അയാളുടെ കാറിലും സഞ്ജു കണ്ണന്റെ ബൈക്കിലുമായി ആശുപത്രിയിൽ നിന്നും പുറപ്പെട്ടു.
കണ്ണൻ അകത്തേക്ക് കയറി ഉണ്ണിയെ കണ്ടു
അന്ന് ആശുപത്രിയിൽ കണ്ടത് പോലെ വായിലും മൂക്കിലും ട്യൂബുകൾ ഒന്നും ഇപ്പോൾ ഇല്ല. നെറ്റിയിലെ മുറിവിൽ ഒരു പ്ലാസ്റ്റർ മാത്രമേ ഉള്ളു – കണ്ടാൽ ഉണ്ണി ഉറങ്ങി കിടക്കുകയാണ് എന്ന് തോന്നുന്ന വിധം ആയിരുന്നു ഉണ്ണിയുടെ മുഖം
പതിയെ അവനെ വിളിച്ചു …
………… ഉണ്ണി – ഡാ ഉണ്ണി ……………….
ഉണ്ണിയുടെ മുഖന്ത് അവൻ ഏലാം അറിയുന്നുണ്ടു – കേൾക്കുന്നുണ്ട് എന്ന ഒരു ചെറിയ ഭാവ വെത്യാസം മാത്രമേ വിരിഞ്ഞു.
കണ്ണന് തന്റെ ഹൃദയം പൊട്ടിപോകുന്ന വിധത്തിലുള്ള വേദന ഉണ്ടായി – തനിക്കു വേണ്ടി തന്റെ കൂട്ടുകാരൻ – അല്ല സഹോദരൻ ഇത്രയും അനുഭവിച്ചു – ഇപ്പോൾ ജീവച്ഛവമായി തന്റെ മുന്നിൽ കിടക്കുന്നു.
ഇനി ഇവന്റെ നല്ലതിന് വേണ്ടി എന്തൊക്കെ ചെയ്യാൻ സാധിക്കുമോ അതെല്ലാം ചെയ്യണം തനിക്കു
അത്രെയും ആലോചിച്ചു ഇരിക്കുമ്പോൾ വണ്ടി നിന്നു- അതിലേക്കു സഞ്ജു കയറി, ഹർഷൻ തന്റെ കാറിൽ തന്നെ അങ്ങോട്ടേക്ക് ആംബുലൻസിന്റെ അനുഗമിക്കാൻ തുടങ്ങി.
ഉണ്ണിയുടെ കൈ എടുത്തു തന്റെ കൈപ്പത്തിക്കുള്ളിൽ പിടിച്ചു കൊണ്ട് സഞ്ജുവിനോട് അവർ ഇതുവരെ എങ്ങനെ ആയിരുന്നു എന്ന കാര്യം –
അവരുടെ പഠിത്തം – അതിനിടയിലുള്ള കുസൃതികൾ – ഒന്ന് വിടാതെ എല്ലാം പറഞ്ഞു കേൾപ്പിച്ചു കണ്ണൻ.
എല്ലാം കേട്ടുകൊണ്ട് സഞ്ജു അങ്ങനെ ഇരിക്കുകയായിരുന്നു
അതുപോലെ തന്നെ എല്ലാം കേട്ടുകൊണ്ട് ഉണ്ണിയും – ഉണ്ണി എല്ലാം കേൾക്കുന്നുണ്ട് എന്ന് മനസിലാക്കും വിധം അവന്റെ കൺകോണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി.
അത് കണ്ട കണ്ണൻ കണ്ണുനീർ തുടച്ചു പിന്നെ പറഞ്ഞു
കഥയുടെ രൂപ മാറ്റം ഒന്നും മനസ്സിലാകുന്നില്ല കുറെയുണ്ട് അറിയാൻ ദയവായി പ്രൂഫ് റീഡിംഗീങ്ങ് സീരിയസ്സായി എടുക്കുക. കാരണം കഥയുടെ ഭംഗി അക്ഷരതെറ്റുകൾ തെറ്റായ വാക്കുകൾ വന്നു കയറുന്നുണ്ട് ഇടയിൽ എവിടെക്കയോ ഹർഷന്റെ സ്വാധീനം കടന്നുവരുന്നുണ്ട് കഥയിൽ
കഥ
മുന്നോട്ടു പോകുന്നത് അനുസരിച്ചു കഥയുടെ രൂപവും ഭാവവും മാറുന്നുണ്ട് കൊള്ളാം സൂപ്പർ
??
ബ്രോ time vallathum paranjarnnu?
അടിപൊളി ബ്രോ ?