The Shadows Part 1 by Vinu Vineesh സ്ട്രീറ്റ്ലൈറ്റിന്റെ മഞ്ഞകലർന്ന വെളിച്ചത്തിൽ അൻപതുകിലോമീറ്റർ വേഗത്തിൽ പോകുകയായിരുന്ന അർജ്ജുൻ ഫോൺ ബെല്ലടിക്കുന്നതു കേട്ട് തന്റെ ബജാജ്പൾസർ വേഗത കുറച്ച് അടുത്തുളള ചീനിമരത്തിന്റെ ചുവട്ടിലേക്ക് ഒതുക്കി നിർത്തി. കാലവർഷം ശക്തിപ്രാപിച്ചതുകൊണ്ടുതന്നെ രണ്ടുദിവസങ്ങളിലായി കനത്ത മഴയായിരുന്നു തെക്കൻ കേരളത്തിൽ. കാലവർഷക്കെടുതിയിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ ശേഖരിച്ച് തക്കസമയത്ത് പ്രശസ്ത വാർത്താചാനലായ ‘ബി ടിവി യിലേക്ക് എത്തിച്ചുകൊടുക്കുന്ന മാധ്യമ റിപ്പോർട്ടറും ക്യാമറമാനും കൂടിയായിരുന്നു അർജ്ജുൻ. വെളുത്ത് ഉയരംകുറഞ്ഞ ശരീരം. കട്ടമീശക്കുതാഴെ അടിച്ചുണ്ടിൽ […]
Tag: thudarkadhakal crime thriller
പകർന്നാട്ടം – 4 38
Pakarnnattam Part 4 by Akhilesh Parameswar Previous Parts ഡോക്ടർ ”പ്രമീളാ ദേവി” എന്ന നെയിം ബോർഡിനോട് ചേർന്ന കാളിങ് ബെല്ലിൽ ജീവൻ വിരലമർത്തി. അല്പം കഴിഞ്ഞതും വാതിൽ തുറക്കപ്പെട്ടു.നിറഞ്ഞൊരു ചിരിയോടെ പ്രമീള ഇരുവരേയും അകത്തേക്ക് ക്ഷണിച്ചു. ഇരുവരും അകത്തേക്ക് കയറിയതും ഡോക്ടർ വാതിൽ അടച്ച് തിരിഞ്ഞു. ജീവനും ജോൺ വർഗ്ഗീസും മുൻപിൽ കിടന്ന സെറ്റിയിൽ ഇരിപ്പുറപ്പിച്ചു. നേരെ എതിർ വശത്ത് ഡോക്ടറും. സർ,സമയം കളയാതെ ഞാൻ കാര്യത്തിലേക്ക് വരാം.പ്രമീളാ സംസാരത്തിന് തുടക്കം കുറിച്ചു. പതിവിലും […]
പകർന്നാട്ടം – 3 24
Pakarnnattam Part 3 by Akhilesh Parameswar Previous Parts കണ്ണാടിപ്പാറ ഗ്രാമം ഒന്നടങ്കം രാമൻ പണിക്കരുടെ വീട്ടിലേക്ക് ഒഴുകി. പനിനീർ ചെടികളും മുല്ല വള്ളികളും നിറഞ്ഞ തൊടിയോട് ചേർന്ന് ഒരു കൊച്ച് വീട്,അതിന്റെ പൂമുഖത്ത് വാടിയ താമരത്തണ്ട് പോലെ ശ്രീക്കുട്ടിയുടെ ശരീരം വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്നു. കരഞ്ഞു തളർന്ന രാമൻ പണിക്കർ നിർജ്ജീവമായ കണ്ണുകളോടെ മകളുടെ മുഖത്ത് നോക്കിയിരുന്നു. കാതിൽ ചെണ്ട മേളത്തിന്റെ പെരുക്കം.കണ്ണുകൾ അടയുന്നു. പതിയെ അയാളുടെ മനസ്സ് കാതങ്ങൾ പിന്നോട്ട് സഞ്ചരിച്ചു. ഗുരു […]
പകർന്നാട്ടം – 2 35
Pakarnnattam Part 2 by Akhilesh Parameswar ഏതാ ആ പുത്തൻ പണക്കാരൻ ചെക്കൻ? അഞ്ഞൂറ് രൂപയുടെ പുതുപുത്തൻ നോട്ടുമായി അനുഗ്രഹം വാങ്ങാൻ നിന്ന ചെറുപ്പക്കാരനെ നോക്കി വാര്യത്തെ വസുന്ധരാ ദേവി ആരോടെന്നില്ലാതെ പിറുപിറുത്തു. അത് കളപ്പുരയ്ക്കലെ ചെക്കനാ. വിദേശത്ത് ന്തോ വല്ല്യ പഠിപ്പാന്നാ കേട്ടെ. നാട്ടിലെ പ്രധാന വാർത്താ വിതരണക്കാരി ബാലാമണി മറുപടി പറഞ്ഞു. കേട്ടോ ദേവ്യേച്ചി,ചെക്കന്റെ കൈയ്യിലിരുപ്പ് ത്ര നന്നല്ല.ബാലാമണി തന്റെ പതിവ് ജോലിക്ക് തുടക്കം കുറിച്ചു. വ്വോ,അത് നിനക്കെങ്ങനറിയാം. ന്താപ്പോ സംഭവം.വസുന്ധര കാത് […]
പകർന്നാട്ടം – 1 (Crime Thriller) 31
Pakarnnattam Part 1 by Akhilesh Parameswar ആദിത്യ കിരണങ്ങൾ കത്തി ജ്വലിക്കുമ്പോഴും കിഴക്കൻ കാവ് വിഷ്ണു മൂർത്തി – ചാമുണ്ഡേശ്വരി ക്ഷേത്രത്തിലേക്കുള്ള ആളുകളുടെ ഒഴുക്ക് നിലച്ചില്ല. വടക്കേ മലബാറിലെ ഒരു കൊച്ച് ഗ്രാമമായ കണ്ണാടിപ്പാറ നിവാസികൾക്ക് കിഴക്കൻ കാവ് ക്ഷേത്രത്തിലെ കളിയാട്ടം ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ്. പേര് പോലെ തന്നെ കിഴക്കേ ദിക്കിൽ സ്ഥിതി ചെയ്യുന്ന വലിയൊരു കാവുണ്ട് ഗ്രാമത്തിൽ,അതിന് ഓരം ചേർന്ന് വിഷ്ണു മൂർത്തിയും ചാമുണ്ഡേശ്വരിയും സ്ഥാനം പിടിച്ചു. വെയിൽ എത്ര കനത്താലും […]
ഒറ്റയാൻ – 4 Last Part 22
Ottayan Part 4 by Mujeeb Kollam Previous Part അനീഷിന്റെ വണ്ടി കുറേ ദൂരം മുന്നോട്ട് പോയി .പേടിച്ചിട്ടാണെങ്കിൽ ഒന്നും മിണ്ടാൻ കൂടി കഴിയുന്നില്ല അനീഷിന്. പോകുന്ന വഴിയിൽ നാലു ചുറ്റും നോക്കുന്നുണ്ടായിരുന്നു. ഒറ്റയാൻ പറഞ്ഞാൽ അതിന് ഒരു മാറ്റവും ഇതുവരെ വന്നിട്ടില്ല. മറ്റ് രണ്ട് പേരേയും കൊലപ്പെടുത്തിയത് അനീഷിന്റെ ഓർമ്മയിൽ വന്നു. ഈശ്വരാ എന്തൊരു പരീക്ഷണമാണിത്. അച്ഛാ ഒന്ന് വേഗം പോകാൻ പറ . മോനേ.. നീ പേടിക്കണ്ട ഒന്നും സംഭവിക്കില്ല. വഴിയേ പോകുന്നവരെയെല്ലാം […]
ഒറ്റയാൻ – 3 31
Ottayan Part 3 by Mujeeb Kollam Previous Part ഗൗതമിന് വിശ്വസിക്കാനായില്ല ഫ്രെഡിയുടെ മരണം. .പോലീസിന്റെ സുരക്ഷ വലയം ഭേദിച്ച് എങ്ങനെ ..? ആലോചിച്ചിട്ടാണെങ്കിൽ ഭയം തോന്നുന്നു. എന്തിനാ .ഒറ്റയാൻ നമ്മുടെ പിറക്കെ വരുന്നത്. എത്ര ചിന്തിച്ചിട്ടും അതിനു മാത്രം ഉത്തരം കിട്ടുന്നില്ലല്ലോ.. പോസ്റ്റ്മോർട്ടം കഴിഞ്ഞു ഫ്രെഡിയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ അടക്കം ചെയ്തു. . വിഷവാതകം ശ്വസിച്ചതാണ് മരണകാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. എന്നാലും ഇതെങ്ങനെ സംഭവിച്ചു…? അനീഷേ.. ഇനി ഞാനും നീയും […]