The Shadows – 1 (Investigation Thriller) 47

മഴ ശക്തിപ്രാപിച്ചു വന്നു. അർജ്ജുൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് വീട്ടിലേക്ക് വച്ചുപിടിച്ചു.
യാത്രയിലുടനീളം മുൻപ് കണ്മുപിൽകണ്ട ബൈക്ക് അപകടം മാത്രമായിരുന്നു അർജ്ജുവിന്റെ മനസിൽ.

മഴ പൂർവ്വാധികം ശക്തിപ്രാപിച്ചു വരുന്നതിനുമുൻപേ അർജ്ജുൻ വീട്ടിലെത്തിയിരുന്നു.
പഴതുപോലെതന്നെ ‘അമ്മ ജനലിന്റെ അരികിൽതന്നെ ചാവി വച്ചിട്ടുണ്ട്.
തപ്പിപ്പിടിച്ചു അർജ്ജുൻ വാതിൽതുറന്ന് അകത്തേക്കുകയറി.

ഡൈനിങ് ടേബിളിന്റെ മുകളിൽ തനിക്ക് കഴിക്കാനുള്ള ഭക്ഷണം ‘അമ്മ എടുത്തുവച്ചിട്ടുണ്ടായിരുന്നു.

ക്യാമറയും ബാഗും മുറിയിൽ കൊണ്ടുവച്ചിട്ട് അർജ്ജുൻ ഭക്ഷണം കഴിക്കാൻ വന്നിരുന്നപ്പോഴേക്കും ‘അമ്മ എഴുന്നേറ്റിരുന്നു.

“രാത്രിയിലുള്ള നിന്റെയീ കറക്കം ഒന്നു നിർത്തിക്കൂടെ അർജ്ജു. കിടന്നിട്ട് ഉറക്കം വരുന്നില്ല. ഈ വലിയ വീട്ടിൽ ഞാൻ എത്രനേരാ ഒറ്റക്കിരിക്കുന്നെ?
ഒരു പെണ്ണ് കെട്ടികൊണ്ടുവരാൻ പറഞ്ഞാൽ ങേ ഹേ..”

പരിഭാവത്തോടെ ഭവനിയമ്മ തന്റെ മകന്റെ പാത്രത്തിലേക്ക് ചോറു വിളമ്പി കൊടുത്തു.

“ഈ നട്ടപ്പാതിരാക്ക്, എനിക്ക് ആര് പെണ്ണുതരാനാ ഭവനിയമ്മേ?”

“പോടാ നിന്റെയൊരു തമാശ. ദേ ചെക്കാ വയസ്‌ പത്തുമുപ്പതാകുന്നു ആറുമാസം കൂടെ ഞാൻ നോക്കും. ഇല്ലങ്കിൽ ഈ ഭവാനി ആരാണ് നീയറിയും. അല്ലപിന്നെ ക്ഷമക്കും ഒരു പരിതിയൊക്കെ ഉണ്ട്.”

അത്രയും പറഞ്ഞു ഭവനിയമ്മ അവരുടെ മുറിയിലേക്ക് തിരിഞ്ഞി നടന്നു.

‘അമ്മ വിവാഹമെന്നു പറഞ്ഞപ്പോഴായിരുന്നു വൈഗയെക്കുറിച്ചു ഓർമ്മവന്നത്. ഉടൻ ഫോണെടുത്ത് വാട്സ്ആപ്പ് തുറന്നുനോക്കിയ അർജ്ജുൻ വൈഗയുടെ വോയിസ് മെസ്സേജ്കേട്ടു തരിച്ചിരുന്നു.

“ഏട്ടാ, വീട്ടിന്ന് വിവാഹത്തിന് നിർബന്ധിക്കുന്നു. ഞാൻ എന്തുചെയ്യണം.ഇനിയും പിടിച്ചുനിൽക്കാൻ എനിക്ക് കഴിയില്ല. ഒരു മാസത്തിനുള്ളിൽ ഒരു തീരുമാനം ഉണ്ടാക്കിയില്ലങ്കിൽ ഞാൻ അങ്ങട് ഇറങ്ങിവരും.”

ഫോൺ ലോക്ക് ചെയ്ത് അർജ്ജുൻ തന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു.

“ശരി, നാളെ ഞാൻ വരാം നമുക്ക് സംസാരിക്കാം.”