സ്നേഹത്തിന്റെ ചൂട് [ജിതേഷ്] 32

Views : 6819

സിനിമ തുടങ്ങിയപ്പോൾ അവളുടെ കൈചേർത്തു പിടിച്ചു അവൻ ഇരുന്നപ്പോൾ ഒരു സംരക്ഷണം അവൾക്ക് തോന്നിയിരുന്നു ….. ഓരോ തമാശകൾ അവർ അതിനുള്ളിൽ പറഞ്ഞിരുന്നു….

കുറച്ചു കഴിഞ്ഞപ്പോൾ ആണ് പ്രതീക്ഷിക്കാതെ അവൻ അവളുടെ കവിളിൽ ഉമ്മ വെച്ചത്…. അവൾക്ക് കരച്ചിൽ വന്നപോലെ ആയി… പക്ഷെ അവനെ കാണിക്കാതെ അവൾ സിനിമയിലെക്ക് നോക്കിയിരുന്നു…

പിന്നെയും അതവൻ ആവർത്തിച്ചു… അപ്പോൾ അവൾ പറഞ്ഞു….
” പ്ലീസ് ഇപ്പൊ ഇതൊന്നും വേണ്ട … എനിക്ക് നിന്നെ ഇഷ്ടമാണ് പക്ഷെ കല്യാണം കഴിഞ്ഞേ ഇതൊക്കെ പാടുള്ളൂ…. നമുക്ക് ഇത് കാണാം…. “

അവൻ ഒന്നും മിണ്ടിയില്ല…. കുറേനേരം അവർ സിനിമ ശ്രദ്ധിച്ചിരുന്നു….

അവൾ കണ്ണ് അവൻ കാണാതെ തുടച്ചു…. കുറെ കഴിഞ്ഞപ്പോൾ ആരുടെയോ കൈകൾ തന്നെ സ്പർശിക്കുന്നപോലെ തോന്നി…. അവൾ നോക്കിയപ്പോൾ…. തന്റെ ദേഹത്തിലൂടെ ചലിക്കുന്ന അവന്റെ കൈകൾ ആണ് കണ്ടത്….

അവൾ അവനെ തടഞ്ഞു…. പക്ഷെ അവൻ അതിനെ എതിർത്തു വീണ്ടും അവന്റെ കൈകൾ കൊണ്ടുവരാൻ തുടങ്ങി…. തന്റെ കൈകളിലൂടെ അവൻ പിന്നെയും അത് തുടരാൻ തുടങ്ങിയപ്പോൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു ….

” ഇതിനാണോ നീ എന്നോട് വരാൻ പറഞ്ഞെ….. നിന്നിൽ ഉള്ള വിശ്വാസം അത് നീയായി കെടുത്തരുത്…… ഇനി ഇത് ചെയ്യരുത്…. ഞാൻ ഇറങ്ങിപോകും…. “

” എന്റെ അഞ്ചു നീ എന്തിനാ ഇതൊക്കെ ഇത്ര സീരിയസ് ആക്കുന്നെ… ഇതൊക്കെ സാധാരണ കാര്യങ്ങൾ അല്ലെ… എന്തായാലും നീ എന്റെ പെണ്ണല്ലേ… ഇപ്പോഴേ ഞാൻ നിന്നെ തൊട്ടാൽ എന്താ മോളെ…. നീ എണീറ്റു പോയാൽ ആളുകൾ ശ്രദ്ധിക്കും….. എന്റെ മോളു എന്നോട് സഹകരിക്കണം…. ” അവൻ അവളുടെ കൈകളിൽ അമർത്തിക്കൊണ്ട് പറഞ്ഞു….

” ഇല്ല എനിക്കിതു പറ്റില്ല….. അങ്ങനെ ആണെങ്കിൽ അതിനു വേറെ ആളെ നോക്കണം…. പണമില്ല എങ്കിലും മാനം എന്നൊന്നുണ്ട്…. അത് പണയം വെച്ചു ജീവിക്കില്ല…… എന്നെ വെറുതെ വിട്ടേക്കൂ…. സ്വന്തം പെണ്ണിനെ കല്യാണം കഴിച്ചേ യഥാർത്ഥ പുരുഷൻ അവളെ സ്വന്തമാക്കൂ… അത് മറക്കരുത്… ” അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…..

Recent Stories

The Author

2 Comments

  1. 👑സിംഹരാജൻ

    Tintu❤🖤,
    .story vaychu ishtappettu❤.
    Bro” ഒരു വേശ്യയുടെ കഥ” ithinte season 2 onnu ezhuthumo pls….oru request aaytt edukkuka…..
    ❤🖤❤🖤

  2. Super!!

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com