സ്നേഹത്തിന്റെ ചൂട് [ജിതേഷ്] 32

Views : 6819

” ഇതൊക്കെ കേട്ടിട്ട് വിഷ്ണു ഏട്ടൻ തീരുമാനിക്കാം….. ഒന്നും ഒളിച്ചു വെക്കാൻ വയ്യ….. ഇനി തീരുമാനിച്ചോളു ” അഞ്ചു പറഞ്ഞു…..

വിഷ്ണു തിരിഞ്ഞു നടന്നു….. അവൾ പുറകിൽ നിന്നും വിളിച്ചു…
” ഒന്നും പറഞ്ഞില്ല ഏട്ടൻ…. “

” എനിക്കിഷ്ടമാണെന്ന് ഞാൻ നിന്റെ അച്ഛനോട് പറയും….. എനിക്ക് നിന്നെ ഇഷ്ടാണ്….. പക്ഷെ ” വിഷ്ണു മുഖത്തു നോക്കാതെ പറഞ്ഞു…..

” പക്ഷെ “

” പക്ഷെ ആ അടി അവന് കുറഞ്ഞുപോയില്ലേ….. നമുക്ക് ഒന്നൂടെ കൊടുത്താലോ….. ” വിഷ്ണു ചിരിച്ചുകൊണ്ട് പറഞ്ഞു ….

” വേണ്ട ഏട്ടാ…. ഈ പെണ്ണുകാണൽ ഏട്ടന് പ്രശ്നം ആയോ….. അവൻ ഉള്ളത് ഈശ്വരൻ കൊടുത്തിട്ടുണ്ട്…… ഒരു പണക്കാരി പെൺകുട്ടിയെയും കെട്ടി അവൻ സുഖമായി കഴിയുന്നു….. ” അവൾ പറഞ്ഞു…..

” അതിലെന്താ അവന് സങ്കടം അഞ്ചു….. അവൻ ഹാപ്പിയല്ലേ ” വിഷ്ണു ആശ്ചര്യത്തോടെ ചോദിച്ചു…..

അവൾ അവന്റെ മുഖത്തു നോക്കി ചിരിച്ചു……

*********************************

” അരവിന്ദാ ഞാൻ ഓഫീസിന്നു വരുമ്പോഴേക്കും ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ചെയ്തേക്കണം….. വെറുതെ എന്നോട് വന്നിട്ട് കേൾക്കാൻ വഴിയുണ്ടാക്കരുത്….. ” അടുക്കളയിൽ ജോലി ചെയ്യുന്ന അരവിന്ദനോട് വിളിച്ചു പറയുന്ന ഒരു സ്ത്രീ…..

” യെസ് ഡിയർ….. എല്ലാം ചെയ്യാം കുക്കിംഗ്‌ വാഷിംഗ്‌ ക്ലീനിങ് എല്ലാം….. മോളു പോയി വാ…. ” അരവിന്ദൻ തവി കാട്ടി വിളിച്ചു പറഞ്ഞു…..

” ദേ കുഞ്ഞു മൂത്രമൊഴിച്ചു…. വേഗം വൃത്തിയാക്കാൻ….. “

അരവിന്ദന്റെ മുഖത്തു ഇത്തിരി വെറുപ്പ് വന്നെങ്കിലും അവൻ പുറത്തു കാണിച്ചില്ല…..

” ഷുവർ….. ഞാൻ നോക്കിക്കൊള്ളാം…. ബായ്…. ടാറ്റാ….. ” അരവിന്ദൻ മുഖത്തു ഭാവം മാറ്റി ചിരിച്ചു കൊണ്ട് പറഞ്ഞു….. അവർ ഡോർ അടച്ചു പോയി…..

” പിന്നെ അവളാണോ ഞാനാണോ ഭർത്താവ്….. ഒരു ബഹുമാനം പോലും ഇല്ല…. എനിക്ക് വയ്യ … എന്റെ തലയിലും ആയി….. ”
അരവിന്ദൻ തലയിൽ കൈവച്ചു തിരിഞ്ഞതും തറയിൽ ഉണ്ടായിരുന്ന മൂത്രത്തിൽ ചവിട്ടി അവൻ നടുവിടിച്ചു വീണു….

” അയ്യോ…. എന്റെ നടു…. ” അവൻ ഉച്ചത്തിൽ നിലവിളിച്ചു…..

അതുകണ്ടു കുഞ്ഞു കളിവണ്ടിയിൽ നിന്നും ചിരിച്ചു…..

അവൻ ഇത്തിരി ദേഷ്യത്തോടെ കുഞ്ഞിനോട് ചോദിച്ചു….

Recent Stories

The Author

2 Comments

  1. 👑സിംഹരാജൻ

    Tintu❤🖤,
    .story vaychu ishtappettu❤.
    Bro” ഒരു വേശ്യയുടെ കഥ” ithinte season 2 onnu ezhuthumo pls….oru request aaytt edukkuka…..
    ❤🖤❤🖤

  2. Super!!

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com