ശിവതാണ്ഡവം 5 [കുട്ടേട്ടൻ] 276

==================================

സമയം രാത്രി 7 മണി…………… അഞ്ജലി അന്ന്  കോളേജിൽ വെച്ച് നടന്ന സംഭവങ്ങൾ ഓരോന്നായിട്ടു  അച്ഛനോട് മുറ്റത്തിരുന്നു കൊണ്ട്  പറയുകയായിരുന്നു

എല്ലാം കേട്ട് കഴിഞ്ഞതും …….

” മോളെ അഞ്ചു ……….. നീ പറഞ്ഞത് വെച്ച് നോക്കുമ്പോൾ ശിവക്ക് ഇതിൽ ഒരു പങ്കും ഉണ്ടാവാൻ വഴിയില്ല .. കാരണം  ശിവ നിന്നെ  കണ്ടിട്ട് പോലും ഉണ്ടാകില്ല മാത്രമല്ല, നീയും ഇന്നാണ് അവനെ നേരിട്ട് കാണുന്നത് പോലും  അല്ലെ ………….. ” അദ്ദേഹം പറഞ്ഞു

” അതെ …” അഞ്ജലി പറഞ്ഞു  …………

” പിന്നെ  അത് നീ അല്ലെങ്കിൽ വേറെ ആരായിരുന്നാലും ശിവ അങ്ങനെ തന്നെ പരുമാറുകയൊള്ളു ………….” അദ്ദേഹം പറഞ്ഞു

” അത് അച്ഛന് എങ്ങനെ അറിയാം ……” അഞ്ജലി പറഞ്ഞു ……

അത് കേട്ട് അദ്ദേഹം ഒന്ന് ചിരിച്ചു ………. എന്നിട്ടു പറഞ്ഞു .

” മോളെ ഞാൻ ഒരു പത്രപ്രവർത്തകൻ  ആണെന്ന് അറിയാലോ ……….. കോളേജിൽ പഠിക്കുന്നുണ്ട് എങ്കിലും ശിവ ഒരു സ്റ്റുഡന്റസ്
ആയിട്ടല്ല അറിയപ്പെടുന്നത് ……….. ഏറ്റവും പ്രായം കുറഞ്ഞ ഒരു ബിസ്സിനെസ്സ് മാൻ ആയിട്ടാണ് അവൻ കേരളത്തിൽ അറിയപ്പെടുന്നത് ……….  പതിനനെട്ടാമത്തെ വയസ്സ് മുതൽ അവൻ ഏറ്റെടുത്താണ് അവന്റെ അച്ഛന്റെ ബിസ്സിനെസ്സ് സാമ്രാജ്യം ………..പലരും അത്ഭുതത്തോടെ ആണ് അവന്റെ കമ്പനിയുടെ വളർച്ച ഉറ്റുനോക്കിയത് ………..അവനെ പറ്റി ഒരു  ഫ്യൂച്ചർ  ഉണ്ടായിരുന്നു നമ്മുടെ പത്രത്തിൽ ഒരു മൂന്ന്  വര്ഷം മുൻപ്………….അതവിടെ നിക്കട്ടെ … നിന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് ആ ആൽബർട്ടിന്റെ  ആളുകൾ ആയിരിക്കും ………’ അദ്ദേഹം പറഞ്ഞു ………..

” ഏതു ……….. ആ കൊലക്കുറ്റത്തിന് ജയിലിൽ കിടക്കുന്നവനോ ………..” അഞ്ജലി ചോദിച്ചു ……

” അതെ ……..”

” അവനു എന്തിനെ എന്നെ …………”

” നീ എന്റെ മോളായി എന്നുള്ള ഒറ്റ കാരണം കൊണ്ട് ………..അവൻ ചെയ്ത കൊലപാതകത്തിന്റെ  പ്രധാന സാക്ഷിയാണ് ഞാൻ ……………. നിന്നെ കൊണ്ടുപോയി  എന്നോട് വിലപേശാൻ ആയിരിക്കാം ചിലപ്പോൾ ഇന്ന് നടന്ന സംഭവത്തിനു ആസ്പദമായുള്ള കാരണം ……………….” അദ്ദേഹം പറഞ്ഞു എന്നിട്ടു അഞ്ജലിയെ നോക്കി . അപ്പോൾ അവൾ എന്തോ ചിന്തയിൽ മുഴുകി ഇരിക്കുകയായിരുന്നു .. അത് കണ്ട  അദ്ദേഹം ചോദിച്ചു …….

” എന്താ മോളെ നിനക്ക് പേടിയുണ്ടോ അവന്റെ ആളുകൾ നിന്നെ ഉപദ്രവിക്കും എന്ന് …………” അദ്ദേഹം ചോദിച്ചു …..

” പിന്നെ പേടിയോ ……… അതിനിച്ചിരി  പുളിക്കും , തൂലിക കൊണ്ട് കേരളത്തെ  തന്നെ വിറപ്പിക്കുന്ന സാക്ഷാൽ  ശ്രീ രാമകൃഷ്ണ പണിക്കരുടെ മകൾ  ആണ്  ഞാൻ………..” അഞ്ജലി പറഞ്ഞു

” അല്ല നിങ്ങൾ അച്ഛനും മകളും ഇങ്ങനെ സംസാരിച്ചിരിക്കാൻ ആണോ പരിപാടി ………. നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ പെണ്ണെ ……..” അവരെ സംസാരിച്ചു ഇരിക്കുമ്പോൾ ആണ് പാര്വ്വതി അങ്ങോട്ട് വന്നത്

” അതൊക്കെ അവൾ പഠിച്ചോളും . അല്ലെ . മോളെ ………….. അവൾ എന്റെ മോളാ. ” അദ്ദേഹം അഞ്ജലിയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു .

” അതേയ് ഇദ്ദേഹത്തിന് ഈ ഒരു മകൾ മാത്രമല്ല ഉള്ളത് . ……. അത് മറക്കണ്ട ” പാർവ്വതി  പറഞ്ഞു അപ്പോഴാണ് അദ്ദേഹത്തിന് ആ  കാര്യം  ഓർമ്മ വന്നത്

” അല്ല പറഞ്ഞത് പോലെ ……… അവളെവിടെ പോയി കാവ്യ ……….” അദ്ദേഹം ചോദിച്ചു ……

” നല്ല ബെസ്ററ്  തന്ത …………….. അവൾ ക്ലാസ് കഴിഞ്ഞു  വന്നു ബാഗും വലിച്ചറിഞ്ഞു ഒരു പോക്ക്  പോയതാ ……………… ആ റാഫിയുടെ വീട്ടിലേക്കു ………….നിങ്ങൾ ഒന്ന് വിളിച്ചു നോക്കിയേ അവനെ ………… ആ പെണ്ണ് ആ വീട് ബാക്കി വെച്ചിട്ടുണ്ടോ എന്നാവോ ……………” പാർവതി പറഞ്ഞു ……..

12 Comments

  1. സംഭവം pwoli. അടുത്ത part പോരട്ടെ. ..

  2. Next part eppozha bro???

  3. Next part eppozha???

  4. Next part eppoya

  5. Nice story..thrilling akunund..but varan late akunu..with love ❤️

  6. തുമ്പി ?

    Nalla kadha bro.❤

  7. Kollam brooo adipoli

  8. Kuttetta adipoli?

  9. വിശ്വാമിത്രൻ

    Nice story bro

  10. കുട്ടേട്ടാ…
    ഈ കഥ ഇപ്പോഴാണ് ശ്രദ്ധിക്കുകുന്നത്..
    വായിച്ചു തുടങ്ങിപ്പോ ഒറ്റയിരിപ്പിൽ തന്നെ വായിച്ചു തീർത്തു… ????
    അടിപൊളിയായിട്ടുണ്ടട്ടോ..❤️❤️❤️❤️❤️❤️❤️❤️
    ശിവ ഫുൾ മിസ്ട്രി ആണല്ലോ…???
    Anyway സൂപ്പർ സസ്പെൻസ് ത്രില്ലെർ സ്റ്റോറി.. ?????
    അടുത്ത പാർട്ടുകൾ എത്രയും വേഗം പബ്ലിഷ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.. ????

    i am waiting…. ??????

  11. Broo sambhavam nice aarunnu .. but pettannu theernnu

Comments are closed.