ശിവതാണ്ഡവം 5 [കുട്ടേട്ടൻ] 276

‘ അതേയ് നിങ്ങൾ അല്പം പ്രണയിച്ചു ഇരിക്ക് എനിക്ക് അകത്തു കുറച്ചു പണിയുണ്ട് ………….ആ കുരിപ്പ് ഉണ്ടെങ്കിൽ  ഒരു പണിയും നടക്കില്ല ……… ഞാൻ പോകുന്നു …….” അഞ്ജലി അകത്തേക്ക് കയറി പോയി

അവൾ പോയി എന്നുറപ്പാക്കിയതും പാർവതി

”  ഏട്ടാ ….. പറയാമായിരുന്നില്ലേ അവളോട് എല്ലാം …………”

” ഇല്ല . അവൾ ഇപ്പൊ ഒന്നും അറിയേണ്ട ……..” അദ്ദേഹം പറഞ്ഞു

” അവൾക്കെന്തെങ്കിലും അപകടം ………” പാർവതി ചോദിച്ചു

” പേടിക്കേണ്ട ………….  ശിവ ഉള്ളിടത്തോളം കാലം അവളെ ഒന്ന് നുള്ളി നോവിക്കാൻ പോലും അവൻ സമ്മതിക്കില്ല ……….അവൻ ആരാണെന്നോ എന്താണെന്നോ ഒന്നും നമ്മളായിട്ട് പറയാൻ നിക്കേണ്ട …………. സംശയം ആകുമ്പോൾ എല്ലാം അവളറിഞ്ഞോളും ……….”  അദ്ദേഹം പറഞ്ഞു

” എന്നാലും ഏട്ടാ …………”

” ഒരു എന്നാലും ഇല്ല ………….. അവൻ തന്നെയാ പറഞ്ഞത്  അവളിപ്പോ  ഒന്നും അറിയേണ്ട എന്ന് ………….. ഇന്ന് രാവിലെ ഞാൻ അവനെ വിളിച്ചിരുന്നു  ”

അദ്ദേഹം പറഞ്ഞു ……….

” നീ പോയി ഭക്ഷണം എടുത്തു വെക്ക് ഞാൻ അപ്പോഴെക്കും റാഫിയെ ഒന്ന് വിളിച്ചു നോക്കട്ടെ ………………….” അദ്ദേഹം പറഞ്ഞു ……. അതുകേട്ടു പാർവ്വതി അകത്തേക്ക് പോയി ………..

അവൾ പോകുന്നതും നോക്കി rk  മുറ്റത്തു തന്നെ നിന്നു . അവൾ പോയതും

അദ്ദേഹം തന്റെ മൊബൈൽ എടുത്തു  റാഫിയെ വിളിച്ചു ……….

“നമസ്കാരം പണിക്കർ സാറെ …..”

” ദേ  റാഫി നിന്നോട് പലവട്ടത്തെ ഞാൻ പറഞ്ഞതാ ഈ സാറെ എന്നുള്ള വിളി വേണ്ട എന്ന് ………..”

”   ശീലിച്ചുപോയി …. നാവിൽ അങ്ങനെ വരൂ . അല്ല  ഇങ്ങള് ഇപ്പൊ ഇത് പറയാൻ ആണോ രാത്രി ഇങ്ങോട്ടു വിളിച്ചത് …..” റാഫി ചോദിച്ചു ………..

” ഞാൻവിളിച്ചതു എന്തിനാണ് എന്ന് നിനക്കറിയാമല്ലോ ………….” അദ്ദേഹം പറഞ്ഞു

” അറിയാം ………. പക്ഷെ  അവൾ ഇന്ന് അങ്ങോട്ട് വരും എന്ന് തോന്നുന്നില്ല …..”

” ഓ . അപ്പൊ റൈഹാനത്  വന്നിട്ടുണ്ടല്ലേ ………” അദ്ദേഹം ചോദിച്ചു .

” അതെ ……….. അവർ തമ്മിൽ എങ്ങനെ ആണെന്ന് നിങ്ങൾക്കു അറിയാലോ .. ഇന്നെന്തായാലും അവളിവിടെ നിക്കട്ടെ …………ചേച്ചിയോട്  പറഞ്ഞേക്ക് ……….” റാഫി പറഞ്ഞു …….

” ശരി എന്നാൽ . ഞാൻ വെക്കുകയാ …………..” അദ്ദേഹം പറഞ്ഞു  എന്നിട്ടു ഫോൺ കട്ടാക്കി ………..

” അച്ഛാ …………  ” അകത്തുനിന്നും അഞ്ജലി  പുറത്തേക്കു വന്നിട്ട് ചോദിച്ചു  അവളുടെ കയ്യിൽ ഒരു പുസ്തകവും ഉണ്ടായിരുന്നു .

”  എന്താ മോളെ ………..”

” ഇതിൽ കാണുന്ന ആളെ ആണോ രണ്ടു മാസം മുൻപ് ആൽബർട്ട് കുത്തിക്കൊന്നത് …………” അവൾ അദ്ദേഹത്തിന് നേരെ ഒരു പുസ്തകം നീട്ടികൊണ്ട് ചോദിച്ചു ………..    അദ്ദേഹം അത് വാങ്ങി നോക്കി

” അതെ ……….. എന്താ മോളെ ………..” അദ്ദേഹം ചോദിച്ചു ………

” ഈ മുഖം എവിടെയോ കണ്ടു മറന്നതുപോലെ …………..”

അഞ്ജലി പറഞ്ഞു

” വേറെ എവിടെയും അല്ല ………… നിന്റെ കോളേജിൽ തന്നെ …………നിന്റെ കോളേജ് കെട്ടിടത്തിന്റെ പല ചുമരുകളിലും ഇന്നും ഈ മുഖം മായാതെ കിടപ്പുണ്ടാകും ” അദ്ദേഹം പറഞ്ഞു ………….

അഞ്ജലി ഒന്നും മനസ്സിലാവാതെ  അച്ഛനെ നോക്കി …..

12 Comments

  1. സംഭവം pwoli. അടുത്ത part പോരട്ടെ. ..

  2. Next part eppozha bro???

  3. Next part eppozha???

  4. Next part eppoya

  5. Nice story..thrilling akunund..but varan late akunu..with love ❤️

  6. തുമ്പി ?

    Nalla kadha bro.❤

  7. Kollam brooo adipoli

  8. Kuttetta adipoli?

  9. വിശ്വാമിത്രൻ

    Nice story bro

  10. കുട്ടേട്ടാ…
    ഈ കഥ ഇപ്പോഴാണ് ശ്രദ്ധിക്കുകുന്നത്..
    വായിച്ചു തുടങ്ങിപ്പോ ഒറ്റയിരിപ്പിൽ തന്നെ വായിച്ചു തീർത്തു… ????
    അടിപൊളിയായിട്ടുണ്ടട്ടോ..❤️❤️❤️❤️❤️❤️❤️❤️
    ശിവ ഫുൾ മിസ്ട്രി ആണല്ലോ…???
    Anyway സൂപ്പർ സസ്പെൻസ് ത്രില്ലെർ സ്റ്റോറി.. ?????
    അടുത്ത പാർട്ടുകൾ എത്രയും വേഗം പബ്ലിഷ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.. ????

    i am waiting…. ??????

  11. Broo sambhavam nice aarunnu .. but pettannu theernnu

Comments are closed.