അങ്ങനെ എല്ലാവരും അവിടെ നിന്നും പുറത്തേക്ക് നടന്നു….
” അമ്മേ… നിങ്ങൾ എങ്ങനെയാ വന്നത്….. ” അഞ്ജലി ചോദിച്ചു……
“ഞങ്ങൾ റാഫിയുടെ വണ്ടിയിൽ….. ” പാർവ്വതി…..
“ആഹാ….. എന്നിട്ട് റാഫിക്കയെ അകത്തേക്കു കണ്ടില്ലല്ലോ….. ”
” റഫീക്ക് ആരെയോ കാണാൻ ഉണ്ട് എന്ന് പറഞ്ഞു ഞങ്ങളെ ഇവിടെ ഇറക്കി പോയതാ…… മോളെ കാവ്യാ….. നീ ഒന്ന് വിളിച്ചു നോക്ക്….. ”
“ആ… ശരി അമ്മേ…… ” കാവ്യ അത് പറഞ്ഞു തന്റെ ഫോൺ എടുത്തു കുറച്ചപ്പുറത്തേക്ക് മാറി നിന്നു………
അവൾ പോയതും അവളുടെ പിന്നാലെ തന്നെ നീതുവും പോയി…..
” ഹലോ റാഫിക്ക…. നിങ്ങൾ എവിടെയാ… ..
…….
… ആണോ… എന്നാ ശരി….. ”
കാവ്യ ഫോൺ വെച്ച് തിരിഞ്ഞതും തന്നെ നോക്കി നിൽക്കുന്ന നീതുവിനെ കണ്ടു…
” എന്താ ചേച്ചി……? ”
” അത് തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത്… എന്താ… എന്നു…? ”
” എന്ത്… “”
” ദേ പെണ്ണെ കളിക്കാതെ കാര്യം പറ…. വിഷ്ണുവിനെ നിനക്ക് നേരത്തെ അറിയുമോ….? ”
” അത് പിന്നെ ചേച്ചി…… ”
“കിടന്നു ബ്ബ ബ്ബ ബ്ബ…. അടിക്കാതെ കാര്യം പറ…. പെണ്ണെ…. നിനക്ക് അവനെ അറിയുമോ ഇല്ലേ… അവനെ കണ്ടപ്പോ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ നിന്നെ….. ” നീതു പറഞ്ഞു….
” അറിയാം……. ” കാവ്യ പറഞ്ഞു…
“എങ്ങനെ എവിടെ വെച്ച്….. ” നീതു ചോദിച്ചു..
” എല്ലാം ഞാൻ പറയാം….. ആദ്യം വീടൊന്നു എത്തിക്കോട്ടെ….. ”
കാവ്യ പറഞ്ഞു…..
“എന്തായി മോളെ….. ” പാർവ്വതി കാവ്യയോട് ചോദിച്ചു….
” ആ അമ്മേ റാഫിക്ക പാർക്കിങ്ങിൽ ഉണ്ട്……. ഇപ്പോ വരാം എന്ന് പറഞ്ഞു….. ആ ദേ എത്തി…. ” കാവ്യ പറഞ്ഞു….
വണ്ടി വന്നതും എല്ലാവരും വണ്ടിയിൽ കയറി ഇരുന്നു….. ഇന്നോവ ആയിരുന്നു വാഹനം…. വിഷ്ണു മുൻപിലും കാവ്യയും നീതുവും ഏറ്റവും പുറകിലും അഞ്ജലിയും അമ്മയും സെന്റർ സീറ്റിലും ഇരുന്നു…….
” പോകാം മോളെ……. ” റാഫി ചോദിച്ചു…..
“ആ ശരി പോകാം…. റാഫിക്ക…… ” അഞ്ജലി പറഞ്ഞു……
Super kuttetta…????
Nyc aayikn
കുട്ടേട്ടാ – വളരെ നന്നായിട്ടുണ്ട് , പേജുകൾ കൂട്ടി എഴുതിയാൽ വായിക്കിനോൾ ഒരു സുഖം ഉണ്ടാകും – എഴുത്തിന്റെ ബുദ്ധിമുട്ടു അറിയാം – ശ്രമിച്ചാൽ നടക്കും – നിങ്ങൾക്കതിനു സാധിക്കും
സ്വന്തം ഡ്രാഗൺ
കെട്ടേട്ട നന്നായിട്ടുണ്ട് അടുത്തത് പെട്ടന്ന് പൊന്നോട്ടെ
കൊള്ളാം കുട്ടേട്ട ഈ പാർട്ട് ??????????
വൈകുന്നത് കുഴപ്പമില്ല പക്ഷേ പേജുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക ?????
Nannayitund but pettenu theernallo bro
Thankzzz????
Adipoli aayittund kuttetta
Next partinu vendi kathirikkunnu….
Thankzzz????