ശിവശക്തി 9 [പ്രണയരാജ] 325

Views : 39507

ഡോക്ടർ വിശ്വാസമാവില്ല എന്നറിയാം, ഇവനെ അവളെ ഒന്നു കാണിക്കോ , അപ്പോ ഡോക്ടർക്കു മനസിലാവും

ഡോക്ടർ കുഞ്ഞിനെ തൻ്റെ കൈയ്യിലേന്തിയതും അവൻ കൂടുതൽ ഉച്ചത്തിൽ അലറി വിളിച്ചു. ഒരു വിതം ഡോക്ടർ ICU വിൽ കയറി ,ഉള്ളിലേക്കു നടന്നു, ഒരു ഭാഗത്തെ കർട്ടൻ നീക്കി. അവനെ തിരിച്ചു നിർത്തി അവളെ കാണിച്ചു.

അവളെ കണ്ട നിമിഷം അവൻ്റെ കരച്ചിൽ സ്വിച്ച് ഇട്ട പോലെ നിന്നത് അതിശയത്തോടെ ഡോക്ടർ നോക്കി നിന്നു

ദേ…. ച്ചീ……

എന്നു വിളിച്ചു കൊണ്ട് അപ്പു പുഞ്ചിരിക്കാൻ തുടങ്ങി, ആശ്ചര്യ ചകിതനായ ഡോക്ടർ അവനെ അവളുടെ ബെഡിൽ ഇരുത്തി. എന്നിട്ടു തൊട്ടടുത്ത ചെയറിൽ ഇരുന്നു കുഞ്ഞിനെ വീക്ഷിച്ചു.

ഈ സമയം  അങ്ങോട്ടു കടന്നു വന്ന നെഴ്സ്

ഡോക്ടർ

ശ്…… ശ്…….

ഒച്ചയുണ്ടാക്കരുതെന്ന് ഡോക്ടർ പറഞ്ഞു. അതു കേട്ട് എന്താണ് സംഭവമെന്നറിയാതെ നെഴ്സും അതു നോക്കി നിന്നു.

അപ്പു നേരെ കാർത്തുവിൻ്റെ വയറിനു രണ്ടു വശവും കാലിട്ടിരുന്നു. എന്നിട്ട് എഴുന്നേറ്റ് ഇരുന്നു കളിച്ചു . പിന്നെ അവളുടെ വയറിൽ ഇരുന്നു കൊണ്ട് തന്നെ അവളെ നോക്കി. ഉറങ്ങിക്കിടക്കുന്ന കാർത്തുവിനെ എന്നും അപ്പു ഉണർത്താറങ്ങനെയാ…

പരാജിതനായ അപ്പു അവളുടെ മാറിൽ തലവെച്ചു കിടന്നു. ഇടക്കിടെ തലയുയർത്തി അവളുടെ മുഖത്തേക്കു നോക്കി, ഈ സമയം അവളുടെ ദേഹത്തു നിന്നും അപ്പു വലത്തോട്ടു വീഴാനായി പോയതും ഡോക്ടർ അവനെ പിടിക്കാനായി എഴുന്നേറ്റതും, നിമിഷ നേരം കൊണ്ട് ഒരു വലതു കൈ കുഞ്ഞിനെ പുണർന്നു.

ഡോക്ടർ…..

നെഴ്സിൻ്റെ ശബ്ദം ഉയർന്നു. ഡോക്ടറും ഒരു നിമിഷം നിശ്ചലനായി നിന്നു പോയി.

ഡോക്ടർ എന്താ ഇത്

നെഴ്സ്, എനിക്കുമറിയില്ല, സംതിംഗ് മിറാക്കിൾ

അവശത കാരണം മരുന്നിനോടു പോലും ആ ശരീരം റെസ്പോണ്സ് ചെയ്യുന്നില്ല. കോമയ്ക്ക് സമാനമായ അവസ്ഥയിലാണ് ആ പേഷ്യൻ്റ് , ഒരു കൈ ഉയർത്താനുള്ള ശേഷി ഇല്ലാത്ത പേഷ്യൻ്റ് പക്ഷെ ഇപ്പോ കൈ ഉയർത്തി കുഞ്ഞിനെ പുണർന്നിരിക്കുന്നു. How

നെഴ്സ് , human bonding എന്നു കേട്ടിട്ടില്ലേ… ഇതതുപോലെ എന്തോ ആണെന്നു തോന്നുന്നു.

അതെന്താ ഡോക്ടർ

ദൂരെ കിടക്കുന്ന മക്കൾ ഒന്നു വീണാൽ പോലും ചില അമ്മമാർക്ക് അതറിയാനാവും എന്നു കേട്ടിട്ടില്ലേ

Recent Stories

70 Comments

  1. Bro, സ്റ്റോറി submitted?

  2. Next പാർട്ട്‌ എന്നാ ബ്രോ??waiting…, ❤️❤️❤️

  3. Next part eppozha bro?

  4. Love n war 😌

    1. Kamugi Vanna Annu thanne submit chaiyum

    2. Ellam pending aakenda ennu karuthi atha

  5. അടുത്ത ഭാഗം ? 😌😉

      1. ❤️❤️❤️❤️❤️

      2. ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com