ശിവശക്തി 9 [പ്രണയരാജ] 325

Views : 39507

വൈശാലി ഏറെ സന്തുഷ്ടയായിരുന്നു. ഏട്ടൻ്റെ വേലി കഴിഞ്ഞതിൽ, അവൾ രാജകീയമായി തന്നെ അവരെ വരവേറ്റു. അവൾ സ്വന്തം ഏടത്തിയമ്മയെ അണിയിച്ചൊരുക്കി ആദ്യരാത്രിക്കായി തയ്യാറാക്കി.

രാത്രി രാജൻ മുറിയിൽ വന്നതറിഞ്ഞ അനാമികയുടെ മുഖം സന്തുഷ്ടമായിരുന്നില്ല. വന്ന മാത്രയിൽ അതു കണ്ടതും രാജൻ പട്ടുമെത്തയിൽ കിടന്നു , ഉറങ്ങാനായി. അവിശ്വസനീയമായ രാജൻ്റെ പ്രവർത്തികൾ അവളെ കോപിതയാക്കി.

രാജൻ എന്തിനാ ഈ നാട്യം…

ആ ചോദ്യം കേട്ടാണ് രാജൻ ഉണർന്നത്

നാട്യമോ…. നാമോ….

എന്തിനാ… രാജൻ നമുക്കറിയാം അങ്ങ് നമ്മുടെ ശരീരം കൊതിച്ചാണ് വേലി കഴിച്ചതും മോഹം കഴിയുമ്പോ നമുക്കിവിടെ ദാസിയുടെ സ്ഥാനമെ ഉണ്ടാകൂ എന്ന് .

അനാമിക, നമുക്ക് വേലി കഴിക്കാൻ ഇഷ്ടം പോലെ രാജകുമാരികൾ ഉണ്ടായിരുന്നു. നാം നിൻ്റെ ശരീരമാണ് മോഹിച്ചതെങ്കിൽ ഈ താലി ചരടിൻ്റെ ആവിശ്യകതയുണ്ടോ… നാം നിന്നെ ബലമായി കൊണ്ടു വന്നാലും ഈ ദേശത്ത് ആരും ശബ്ദമുയർത്തില്ല.

ഇക്കാലമത്രയും ഈ ദേശത്തെ ഒരു സ്ത്രീയോടെങ്കിലും ആദികേശൻ അനീതി കാട്ടിയതായി നീ കേട്ടിട്ടുണ്ടോ…. നമുക്ക് ആദ്യമായി അനുരാഗം തോന്നിയത് നിന്നോടാ… അതാ നാം കുലം ഗോത്രം ഒന്നും നോക്കാതെ നിൻ്റെ കഴുത്തിൽ മിന്നു ചാർത്തിയത് എന്നാൽ,

എന്നാൽ ആദ്യമായി ആദികേശൻ ഒരു സ്ത്രീയോട് അനീതി കാട്ടിയോ എന്നൊരു സംശയം; നിൻ്റെ സമ്മതം പോലും ചോദിക്കാതെയാ നാം നിന്നെ സ്വന്തമാക്കിയത് , നിൻ്റെ മനസിൽ ആരെങ്കിലും, അതും നമുക്കറിയില്ല.  നാം താലി കെട്ടിയ ശേഷം തൻ്റെ പെരുമാറ്റത്തിലെ അപാകതകൾ നമുക്കു പറഞ്ഞു തന്നത് നാം തെറ്റു ചെയ്തെന്നാണ്.

നാം വേലി കഴിച്ചതിനാൽ ,എനി നീതി പുലർത്താൻ നമുക്കാവില്ല , ഈ രാജ്യത്തിൻ്റെ മാനം നിൻ്റെ കയ്യിലാണ്. ഇഷ്ടമല്ല എന്നറിയാം നാം നിൻ്റെ ദേഹത്തു പോലും തൊടില്ല , ഇതു നമ്മുടെ അന്തപ്പുരം വിട്ട് പുറത്തു പോവാതെ നോക്കാൻ കഴിയുമോ…..

പ്രഭു……..

എന്നു വിളിച്ചു. കൊണ്ട് അനാമിക ആ കാലിൽ വീണു. അവൾ കരയുകയാണ്. അവൾ അദ്ദേഹത്തോടു പറഞ്ഞു.

കൗമാരത്തിലേക്കു കടന്നതു മുതൽ എൻ്റെ ശരീരം മോഹിച്ച് , എന്നെ തേടിയ മിഴികൾ മാത്രമേ… ഞാൻ കണ്ടിട്ടൊള്ളു ആദ്യമായാണ് ഒരാൾ പെണ്ണിൻ്റെ മനസു നോക്കുന്നത് കാണുന്നത്.

Recent Stories

70 Comments

  1. Bro, സ്റ്റോറി submitted?

  2. Next പാർട്ട്‌ എന്നാ ബ്രോ??waiting…, ❤️❤️❤️

  3. Next part eppozha bro?

  4. Love n war 😌

    1. Kamugi Vanna Annu thanne submit chaiyum

    2. Ellam pending aakenda ennu karuthi atha

  5. അടുത്ത ഭാഗം ? 😌😉

      1. ❤️❤️❤️❤️❤️

      2. ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com