ശിവശക്തി 9 [പ്രണയരാജ] 325

Views : 39507

നമുക്കൊന്നും മനസിലായില്ല.

നാം പറഞ്ഞു തരാം… ആ വൈശാലിയുടെ പുനർജൻമമാണ് ഈ അമ്മ,

അപ്പോ ആ കുഞ്ഞ്

അനാമികയുടെ ഉദരത്തിൽ മൂന്നാമതായി മൊട്ടിട്ട താമരയാണവൾ

അപ്പോ രാജൻ്റെ ശാപമാണ് പൂർത്തികരിക്കപ്പെട്ടത്,

അതെ, അതാണ് ഈ പാപം ആ മകൾക്ക് ബാധകമല്ലാത്തത്.

ഗുരുദേവാ… അനാമികയുടെ കുഞ്ഞ് എന്തിന് ഈ ദുഷ്ടയുടെ വയറ്റിൽ പിറന്നു,

അതാണ് നിയോഗം, അന്നവൾ ഐശ്വര്യ ദേവതയായി പിറന്നെങ്കിൽ ഇത്തവണ സർവ്വനാശായായാണ് പിറന്നത്, പിറന്നതും അച്ഛൻ്റെ ജീവനെടുത്തു. ഇപ്പോ അമ്മയുടെയും .

അന്നു ജനിക്കേണ്ട കുഞ്ഞിൻ്റെ രാശി സാക്ഷാൽ ലക്ഷ്മി മാതാവിൻ്റെതായിരുന്നു.  അതിനു പിന്നിലെ നിഗൂഡ രഹസ്യമറിയാതെ കുഞ്ഞിനെ വധിച്ചതിൽ സാക്ഷാൽ ദേവി കുപിതയായിരുന്നു. അന്നു നാരായണൻ അരുളിയ പ്രകാരം  കാളി – ലക്ഷ്മി അനുഗ്രഹത്താൽ സംഹാരിണിയായി, നാശം മാത്രം വിതക്കുന്ന രാശിയിൽ കുഞ്ഞു പിറന്നു. എന്നാൽ ഇന്നാ രാശി മാറി, കാളി – ലക്ഷ്മി അംശ സമാനമാണവൾ , പക്ഷെ സംഹാരമല്ല സംരക്ഷണമൂർത്തി ഭാവം ,എല്ലാം നിയോഗം.

അപ്പുവിൻ്റെ അലമുറ കേട്ടു ഓടി കൂടിയ മുക്കുവർ, കാർത്തുമ്പിയേയും കുഞ്ഞിനേയും കളിയുടെ വീട്ടിലെത്തിച്ചു. ഒപ്പം വൈകാതെ തന്നെ മൃതു ദേഹവും സമയം മൂന്നായിട്ടും കാർത്തു ഉണരാതിരുന്നു. ഒടുക്കം അവളുടെ  മാമൻ ചടങ്ങുകൾ തീർത്തു.

കാർത്തുവിനെ  ഹോസ്പിറ്റലിൽ എത്തിച്ചു.  കാളിയുടെ കയ്യിൽ അപ്പുവുണ്ട്  I C U വിൽ കാർത്തുമ്പിയും. ഡോക്ടർ പരിശോധിച്ചതിൽ ഒരു കുഴപ്പവുമില്ല. ക്ഷീണകൂടുതൽ മാത്രം അവളിൽ കാണുന്നു എന്നു മാത്രം അവർ പറഞ്ഞു.

കാദംബരി ദേവി പുർണ്ണ രൂപം ഉൾക്കൊള്ളാൻ ആ ശരീരം സജ്ജമാവും മുന്നെ, സാഹചര്യം വിവശയാക്കായതിനാൽ കാർത്തുമ്പി ക്ഷീണിതയായത്. ആ മയക്കത്തിൽ നിന്നും ഉണരുന്നതും കാത്ത് പലരും പുറത്തു കാത്തിരുന്നു.

അലമുറ കേട്ട് ഓടി വന്ന ഡോക്ടർ

ആ കൊച്ചിനെ ഒന്നടക്ക്  ഇത് ഹോസ്പിറ്റൽ ആണ്….

കുഞ്ഞിങ്ങനെ കരഞ്ഞാൽ വല്ലതും സംഭവിക്കും

ഡോക്ടർ കാർത്തുവിനെ കാണാതെ ഇവനും ഇവനെ കാണാതെ അവക്കും ഇരിക്കാൻ പറ്റില്ല,

നിങ്ങൾ എന്താണു മിസ്റ്റർ ഈ പറയുന്നെ ഒന്നര വയസുള്ള ഈ കുഞ്ഞ്, ഇങ്ങനെ , അതിനാഹാരം കൊടുത്ത് ഒന്നു തട്ടിക്കൊടുത്താ ഉറങ്ങിക്കൊള്ളും

അവൾ കൊടുക്കാതെ ഒരു മണി വറ്റ് ഇവൻ കഴിയില്ല ഡോക്ടർ

നിങ്ങക്കൊക്കെ ഭ്രാന്താണ്

ഡോക്ടർ നല്ലപോലെ അറിയുന്നതു കൊണ്ടാ ഞാൻ പറയുന്നത്.

നിങ്ങൾ എന്തൊക്കെയാ… ഈ പറയുന്നത്

Recent Stories

70 Comments

  1. Bro, സ്റ്റോറി submitted?

  2. Next പാർട്ട്‌ എന്നാ ബ്രോ??waiting…, ❤️❤️❤️

  3. Next part eppozha bro?

  4. Love n war 😌

    1. Kamugi Vanna Annu thanne submit chaiyum

    2. Ellam pending aakenda ennu karuthi atha

  5. അടുത്ത ഭാഗം ? 😌😉

      1. ❤️❤️❤️❤️❤️

      2. ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com