ശിവശക്തി 9 [പ്രണയരാജ] 325

Views : 39507

നിൻ്റെ മാംഗല്യശക്തി ഒന്നു മാത്രം , അനന്തൻ്റെ ജീവൻ കാത്തത്

തിരുമേനി…..

ശിവ ഭക്തയല്ലെ…..

അതെ,

അറിയാനുണ്ട്, കാലഭൈരവനാ… വിലങ്ങു നിന്നത് കാലനെതിരെ….

നീ ചെയ്യുന്ന പുജയും നിഷ്ഠയും നിൻ്റെ മാംഗല്യം കാത്തു.

അനന്താ… ദൈവീക കുഞ്ഞിൻ്റെ മാതൃസ്ഥാനം അലങ്കരിക്കുന്ന ബാലികയാ അത്

അവൾ കന്യക തന്നെയാണ്.

അവളുടെ നഗ്നത നീ ദർഷിക്കാൻ ശ്രമിച്ചു, രഹസ്യ ഭാഗത്ത് അനാവശ്യ സംശയത്താൽ സ്പർഷിച്ചു അതും കുഞ്ഞിൻ്റെ മുന്നിൽ വെച്ച്, ആ ബാലിക ബോധരഹിതയായി കിടക്കുമ്പോ അവളുടെ അനുവാദം കൂടാതെ.

ഹരിനാരായണനെ തന്നെ നോക്കി നിൽക്കുന്ന അനന്തനെ നോക്കി ഒരു പുഞ്ചിരിയോടെ ഹരിനാരായണൻ തുടർന്നു.

നിൻ്റെ കർത്തവ്യം അതല്ലെ ചെയ്തത് എന്നല്ലെ നീ ചിന്തിക്കുന്നത്

അതെ എന്നവൻ തലയാട്ടി,

ഞാൻ പറഞ്ഞു നമുക്കൊന്നും അറിയാത്ത നിയമങ്ങൾ ഉണ്ട് ഈ പ്രപഞ്ചത്തിൽ ആ നിയമമാണ് നീ ലംഘിച്ചത്.

ഇതിനൊരു ഉപാധിയില്ലെ തിരുമേനി.

അനന്താ… അവൾ ഉണരാൻ മൂന്നു ദിനം വേണ്ടിവരും, നീ അവളെ പരിചരിക്കണം, അതും ഒരു മകൻ്റെ സ്ഥാനത്ത് നിന്ന് .

പിന്നെ ആദ്യം കുഞ്ഞിൻ്റെ കാല് തൊട്ടു നമസ്കരിച്ച് മാപ്പിരക്കണം

മൂന്നാം നാൾ , നിൻ്റെ ഭാര്യ നടന്ന കാര്യം അവളോട് പറഞ്ഞ് മാപ്പിരക്കണം. കുഞ്ഞിൻ്റെ ദൈവീകത്വത്തിൻ്റെ കാര്യം പറയാൻ പാടില്ല

അവൾ മാപ്പു തന്നാൽ അപ്പുവിനെ നമസ്ക്കരിച്ചാൽ നിനക്കു സംസാരശേഷി ലഭിക്കും

ഹരിനാരായണനെ തന്നെ അനന്തൻ നോക്കി നിന്നു.

എന്താ വിശ്വാസമില്ലാത്ത പോലെ, നമുക്കറിയാം വിശ്വസിക്കാൻ പാടാണ്, പക്ഷെ വിശ്വസിച്ചെ മതിയാവു . നടന്നത് നാം പറഞ്ഞില്ലെ, എനി ചെയ്യേണ്ടതും പറഞ്ഞു. ഇതു അനുസരിക്കാം അനുസരിക്കാതെയും ഇരിക്കാം എല്ലാം അനന്തൻ്റെ ഇഷ്ടം.

അനുസരിച്ചില്ല എങ്കിൽ അനന്തൻ്റെ മകൾ അവൾ ഉണരുന്ന അന്ന് അന്ധയാവും, പിന്നെ തളർവാധം ബാധിക്കും അതിൽ നമുക്കൊന്നും ചെയ്യാനാവില്ല

തിരുമേനി……

അനുസരിക്കുക അതെ വഴിയുള്ളു. നാം പറഞ്ഞത് നല്ലതിനാണെന്ന് മൂന്നാം നാൾ മനസിലാവും, പിന്നെ കാർത്തുവിനെ അമ്മയായി കാണാൻ മറക്കരുത്

എന്നാൽ പൊയി വരാ……

ആദ്യമായി അപ്പുവിൻ്റെ മുഖം ചുവന്നു തുടുത്തു. ആ കണ്ണുകൾ രക്തവർണ്ണമായി ദേഹം നീലിമ കലർന്ന ചുവന്ന വർണ്ണത്തിൽ കാണപ്പെട്ടു. കാർത്തുമ്പി അവളുടെ കരവലയത്തിൽ നിന്നും പുറത്തു കടക്കാൻ അവനാദ്യമായി ആഗ്രഹിച്ചു.

മാതൃത്വത്തിനേറ്റ കളങ്കം, ശിവാംശത്തിൻ്റെ കോപാഗ്നിയെ ഉണർത്തി, അശക്തനായ ശിവാംശത്തിൻ്റെ കോപാഗ്നിയിൽ ശക്തിയായി ജ്വലിച്ചത് കാർത്തുമ്പിയുടെ മാറിലെ ഓംങ്കാര ചിഹ്നമായിരുന്നു.

ആകാശം കാർമേഘ പൂരിതമായി കാറ്റ് ലക്ഷ്യബോധമില്ലാതെ വീശിയടിച്ചു. പ്രകൃതിയുടെ രൗദ്രഭാവം അവിടെയാകെ അലയടിച്ചു.  കടലലകൾ ആർത്തിരമ്പുകയാണ്, സംഹാരമൂർത്തിയുടെ കോപാഗ്നിയിൽ.

വാതിൽ കടന്ന് അകത്തെത്തിയ അനന്തനും കുടുംബവും ആ കാഴ്ച്ച കണ്ടു അമ്പരന്നു. അപ്പുവിൻ്റെ രൂപവും ഭാവവും ഒരു പൈതലിനു നേർവിപരീതമായിരുന്നു. ആ കാഴ്ച്ചയിൽ ഹരിനാരായണ തിരുമേനിയുടെ വാക്കുകൾ അനന്തൻ്റെ കാതിൽ മുഴങ്ങി.

ദൈവീകത്വം ഉള്ള കുഞ്ഞാണ്…….

(തുടരും…..)

Recent Stories

70 Comments

  1. Bro, സ്റ്റോറി submitted?

  2. Next പാർട്ട്‌ എന്നാ ബ്രോ??waiting…, ❤️❤️❤️

  3. Next part eppozha bro?

  4. Love n war 😌

    1. Kamugi Vanna Annu thanne submit chaiyum

    2. Ellam pending aakenda ennu karuthi atha

  5. അടുത്ത ഭാഗം ? 😌😉

      1. ❤️❤️❤️❤️❤️

      2. ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com