അവിടെ മുതൽ അവർ ഒരു ഉത്തമ ദമ്പതികളായി മാറി. അവർക്കൊരു പെൺ കുഞ്ഞു പിറന്നു. അവന്തിക, വൈകാതെ തന്നെ ഒരാൺ കുഞ്ഞും അഭിന്യു. രാജ്യത്തിന് അനന്തരാവകാശി കിട്ടിയ സന്തോഷം.
എന്നാൽ ബലരാൻ്റെ മിഴികൾ അനാമികയിൽ പതിഞ്ഞിരുന്നു. അയാൾ ഒരു രാത്രി അവളോടൊപ്പം അന്തിയുറങ്ങാൻ ആഗ്രഹിച്ചു.രണ്ടു പ്രസവം കഴിഞ്ഞിട്ടും കോട്ടം പറ്റാത്ത ആ സൗന്ദര്യത്തിന് അയാൾ അടിമയായി.
പലവട്ടം പരിശ്രമിച്ചു പരാജിതനായ ബലരാമൻ ഒരിക്കൽ അനാമികയെ കടന്നു പിടിച്ചു. അതിന് ചെകിടു തകരുന്ന അടിയാണ് അനാമിക മറുപടിയായി കൊടുത്തത്. തൻ്റെ കാര്യം ആരുമറിയാതിരിക്കാൻ ബലരാമൻ വിരിച്ച വലയിൽ വൈശാലി വീണു.
അനാമിക തന്നെ വശീകരിക്കാൻ ശ്രമിക്കുന്നെന്ന് പുജാരിയുടെ സഹായത്താൽ അവൻ വൈശാലിയെ തെറ്റിദ്ധരിപ്പിച്ചു. ത്ത വിഷം പിന്നീട് വലുതായി. ഏട്ടത്തിയമ്മ ദേവദാസിയായി, താഴ്ന്ന ജാതിക്കാരിയായി. താണ ജാതിക്കാരിയിൽ പിറന്ന കുഞ്ഞ് രാജ്യം ഭരിക്കരുതെന്നു വരെയായി.
അങ്ങനെ അന്തപ്പുരത്തിൻ്റെ കിളിവാതിലിൽ അനാമിക നിൽക്കുമ്പോൾ വൈശാലി അവളെ താഴേക്കു തള്ളിയിട്ടു വധിച്ചു. സന്തോഷത്തോടെ താൻ ഗർഭിണിയാണെന്നു പറയാൻ കാത്തിരുന്ന അനാമികയോടൊപ്പം ജനിക്കാനിരുന്ന ഒരു പെൺകുഞ്ഞു കൂടി മരിച്ചു. സർവ്വ ഐശ്വരം പ്രധാനം ചെയ്യുന്ന ആ ജാതകക്കാരിക്ക് വഴികൾ തുറക്കാൻ മില്ലാതാക്കിയത് വൈശാലി.
അനാമികയുടെ മരണം രാജനെ തകർത്തു. ഭരണകാര്യങ്ങൾ ബലരാമൽ എറ്റെടുത്തു. വൈശാലി അവിടം കൊണ്ടും നിർത്തിയില്ല , അനാമികയിൽ പിറന്ന രണ്ടു പൈതലുകൾക്കും അമ്മയെ പോലെ എന്നവൾ അഭിനയിച്ചു. ഭക്ഷണത്തിൽ ചെറു വിഷം ചേർത്ത് കുഞ്ഞുങ്ങളെ ഊട്ടി. വിഷം പതിയെ പതിയെ അവരുടെ ജീവനും എടുത്തു,
അതു കൂടെ താങ്ങാൻ രാജനായില്ല പൂർണ്ണമായി തകർന്നു. തൻ്റെ അന്തപ്പുരം വിട്ടിറക്കാതെയായി. ഒരിക്കൽ ബലരാമൻ സോമരസം പാനം ചെയ്ത ഉൻമാദ അവസ്ഥയിൽ അയാളുടെ നാവിൽ നിന്നും സത്യം രാജനറിഞ്ഞു. വൈശാലിയുമായി വാക്കുതർക്കം തുടങ്ങിയത് അവളെ വധിക്കണം എന്ന അവസ്ഥയിൽ രാജനെത്തി.
എന്നാൽ വൈശാലി സ്വസഹോദരനെ മനോരോഗി എന്ന പട്ടം ചാർത്തി തുറങ്കലിൽ അടച്ചു. അന്ന് ആ രാജൻ പറഞ്ഞ ശാപവാക്കുകൾ ഇതാണ്.
നിൻ്റെ മകളുടെ കൈ കൊണ്ടു തന്നെ നീ… മരിക്കും.
അതൊന്നും വൈശാലി ചെവി കൊണ്ടില്ല. ബലരാമൻ്റെ ഭരണം പ്രജാ ജീവിതം ദുഷ്ക്കരമാക്കി. ബലരാമൻ്റെ പോരായ്മ മനസിലാക്കായ കലിയ രാജൻ രാജ്യം കീഴടക്കി. ബലരാമനെ വധിച്ചു. വൈശാലി തൻ്റെ മകളുമായി കാട്ടിൽ അഭയം പ്രാപിച്ചപ്പോ ഒരു നാഗം അവളുടെ കാലിൽ കൊത്തിയതിനാൽ വൈശാലി മരണമടഞ്ഞു. അവളുടെ മകൾ അനാഥയായി, കുറച്ചു കാലം ഭിക്ഷ യാചിച്ചു ജീവിച്ചു, ഒടുക്കം നിവർത്തിയില്ലാതെ സ്വയം ഗന്ധർവ്വ കോട്ടയിൽ സമർപ്പിച്ച് ദേവദാസിയായി ജീവിച്ചു മരിച്ചു.
ഗുരുദേവാ…..
ഉത്തരം കിട്ടിയില്ലെ,
Bro, സ്റ്റോറി submitted?
Next പാർട്ട് എന്നാ ബ്രോ??waiting…, ❤️❤️❤️
Next part eppozha bro?
Love n war ?
Kamugi Vanna Annu thanne submit chaiyum
Ellam pending aakenda ennu karuthi atha
അടുത്ത ഭാഗം ? ??
Nale post chaiyum
❤️❤️❤️❤️❤️
❤️❤️