ഈ സമയം ഒരു വൃദ്ധൻ രാജൻ്റെ കാലിൽ വീണു.
രാജൻ അയാളെ പിടിച്ചുയർത്തി. ആ വൃദ്ധൻ്റെ മിഴികൾ നിറഞ്ഞിരുന്നു.
നിങ്ങൾ ആരാണ്
ഞാൻ അനാമികയുടെ
പിതാവാണോ….
അതെയെന്നയാൾ തലയാട്ടി, രാജൻ അയാളെയും കൊണ്ട് പുഴക്കടവിലേക്കു പോവുമ്പോ… ഭടൻമാരോട് അനാമികക്ക് കാവൽ നിൽക്കാൻ ഏർപ്പാടാക്കി. കുളക്കടവിൽ വെച്ച് രാജൻ വൃദ്ധനോടു ചോദിച്ചു.
എന്തിനാ…. നിങ്ങൾ അവളെ ഇങ്ങനൊരു നരകത്തിലേക്കു തള്ളിയിട്ടത്
‘
പട്ടിണിയാണ് രാജൻ പട്ടിണി
ഇവൾക്കു ചോടെ നാലാളുണ്ട്
ഒരു നേരം വയറു നിറയ്ക്കാൻ പോലും അതാ…
ഇവളെ നരകത്തലാക്കിയാ വയറു നിറയോ…
ദേവദാസിയുടെ വീട്ടിലേക്ക് ഓരോ മാസവും ഒരു ചാക്കരി വരും കൂടാതെ 8 അണയും
അതാ മനസു കല്ലാക്കി ഞാനിത് ചെയ്തത്
വേലി കഴിച്ചയക്കാനുമാവില്ല എന്നെക്കൊണ്ട്
നാളെ എല്ലാരും കൊട്ടാരത്തിൽ വരാ…
അപ്പോ അവിടെ വച്ച് സംസാരിക്കാം
അതും പറഞ്ഞ് രാജൻ ദേവക്കോട്ടയിലേക്കു നടന്നു കയറി. കോട്ടയിൽ അണിഞ്ഞൊരുങ്ങി നിന്ന അനാമികയെ കണ്ട് രാജൻ തന്നെ ആശ്ചര്യചകിതനായി. സൗന്ദര്യത്തിൻ്റെ നിറകുടമായിരുന്നു അനാമിക . സ്ത്രീ സൗന്ദര്യ ശാസ്ത്രത്തിലെ പൂർണ്ണ സ്വരൂപം. പലരുടെയും മിഴികൾ നിരാശയോടെയും അസൂയയോടെയും അനാമികയെന്ന സൗന്ദര്യ ദേവതയുടെ മേൽ പതിഞ്ഞു നിൽക്കുകയായിരുന്നു.
രാജൻ പതിയെ അവളുടെ തോളിൽ കൈ വെച്ചതും അവൾ തൻ്റെ നീരസം കാണിച്ചു. രാജൻ അതു വകവെക്കാതെ അവളെ ബലമായി തന്നിലേക്കു ചേർത്ത് നടന്നു. തൻ്റെ കൊട്ടാരത്തിലേക്ക് യാത്രയാവാൻ, ആ കാഴ്ച്ച ഇഞ്ചി കടിച്ച അണ്ണാനെ പോലെ പൂജാരി നോക്കി നിന്നു.
യാത്രക്കിടയിലും അനാമിക കാണിക്കുന്ന അകൽച്ച രാജനെ എറെ ദുഖിതനാക്കി. അവളുടെ സമ്മതം പോലും ചോദിക്കാതെ താൻ താലി ചാർത്തിയത് അവിവേകമായോ എന്നയാൾ ചിന്തിച്ചു. കാരണം ആദികേശൻ ഉത്തമ ഭരണാധികാരിയാണ്, ന്യായം മാത്രം ചെയ്യുന്നവൻ, ആദ്യമായി താൻ ഒരു പെൺക്കുട്ടിയിൽ നിന്നും അവൾക്കർഹതപ്പെട്ട നീത തട്ടിപ്പറിച്ചോ എന്നയാൾ സംശയിച്ചു.
അവളുടെ മനസിൽ മറ്റൊരാളുണ്ടോ എന്നയാൾ സംശയിച്ചു, അതു കൊണ്ടു തന്നെ പിന്നെ ആ ശരീരത്തിൽ രാജൻ തൊട്ടില്ല. അവളിൽ നിന്നും അകലം പാലിച്ചു നിന്നു. രാജൻ്റെ ആ പെരുമാറ്റം അതിശയത്തോടെ തന്നെ അനാമിക നോക്കി നിന്നു. തൻ്റെ മുഖത്തേക്കു നോക്കാനാവാതെ തല കുമ്പിട്ടു നിക്കുന്ന രാജനെ തന്നെ അവൾ നോക്കി.
Bro, സ്റ്റോറി submitted?
Next പാർട്ട് എന്നാ ബ്രോ??waiting…, ❤️❤️❤️
Next part eppozha bro?
Love n war ?
Kamugi Vanna Annu thanne submit chaiyum
Ellam pending aakenda ennu karuthi atha
അടുത്ത ഭാഗം ? ??
Nale post chaiyum
❤️❤️❤️❤️❤️
❤️❤️