ശിവശക്തി 9 [പ്രണയരാജ] 325

പൂജാരിയുടെ മുഖം മങ്ങുന്നത് രാജൻ നേരിൽ കാണുകയായിരുന്നു. രാജൻ പറഞ്ഞതിനാൽ എതിർക്കാനാവാതെ അദ്ദേഹം ചടങ്ങുകൾ ചെയ്തു. അവിടെ കൂടി നിന്ന പുരുഷസമൂഹത്തിൻ്റെ പ്രതീക്ഷയും മങ്ങി.

യുവതികളുടെ മുഖത്ത് ചന്ദനം ചാർത്തി , നെറ്റിയിൽ സിന്ദൂരം തൊട്ട്, പട്ടു പുടവ നൽകി, ശേഷം ഗന്ധർവ്വൻ്റെ കാലിൽ വെച്ച താലിയെടുത്ത് അവരുടെ കഴുത്തിൽ പൂജാരി കെട്ടി, ശിരസ്സിൽ പൂക്കൾ ഇട്ടു. അവരോട് വസ്ത്രം അണിഞ്ഞു വരാൻ പറഞ്ഞു.

രാജനരികിലേക്ക് നടന്നു വരുമ്പോ പുജാരിയുടെ മുഖം , വിഷാദഭാവമായിരുന്നു.

പൂജാരി താലിയില്ലെ ഇവിടെ

പൂജിച്ചതൊന്നുമില്ല, രാജൻ

പൂജിക്കാത്തതോ….

ഉണ്ട് രാജൻ

കൊണ്ടു വരുക…

രാജൻ്റെ മുഖത്തേക്കു തന്നെ നോക്കി നിന്ന പൂജാരിയുടെ മുഖത്തേക്ക് രാജാവ് കടുപ്പിച്ചൊന്നു നോക്കിയതും പൂജാരി താലായുമായി വന്നു. പൂജാരിയുടെ കയ്യിൽ നിന്നും താലി വാങ്ങി, ആ കന്യകയെ ദേവനു മുന്നിലേക്കു നിർത്തി രാജൻ എല്ലാവരേയും സാക്ഷിയാക്കി അവളുടെ കഴുത്തിൽ താലി ചാർത്തി.

രാജൻ……

എന്താ… പൂജാരി…

ദേവനു സമർപ്പിച്ച കന്യകയെ

സമർപ്പിച്ചിട്ടല്ല പൂജാരി അതാണ് നാം സ്വന്തമാക്കിയത്

എങ്കിലും രാജൻ, ദേവദാസി പുഴയിൽ മുങ്ങിയ കന്യകയെ,

പൂജാസമയത്ത് വരുന്ന രാജകുടുംബാംഗങ്ങളും ദേവദാസി പുഴയിൽ മുങ്ങാറില്ലേ…

അതു രാജൻ

സമർപ്പിക്കപ്പെട്ടാൽ മാത്രമാണ് വിധി പ്രകാരം ഇവൾ ദേവനു സ്വന്തമാവുക നാം കൂടുതൽ പറയണോ…

വേണ്ട രാജൻ

അതു പറയുമ്പോ പൂജാരിയുടെ മുഖം കടന്നൽ കുത്തിയ പോലെ ആയിരുന്നു.

എന്താ… തൻ്റെ പേര്

അനാമിക….

പട്ടുവസ്ത്രമെവിടെ…..

പരിചാരകർ കൊണ്ടു വന്ന വസ്ത്രം അവൾക്കു കൊടുത്തു.

വസ്ത്രം മാറി വരുക

രാജൻ പറഞ്ഞതും മറ്റു ദേവദാസികൾ അവളെയും കൊണ്ടു പോയി.

69 Comments

  1. Bro, സ്റ്റോറി submitted?

  2. Next പാർട്ട്‌ എന്നാ ബ്രോ??waiting…, ❤️❤️❤️

  3. Next part eppozha bro?

  4. Love n war ?

    1. Kamugi Vanna Annu thanne submit chaiyum

    2. Ellam pending aakenda ennu karuthi atha

  5. അടുത്ത ഭാഗം ? ??

      1. ❤️❤️❤️❤️❤️

      2. ❤️❤️

Comments are closed.