ശിവശക്തി 9 [പ്രണയരാജ] 325

അന്നു ഞാൻ പൂജ പോലും ചെയ്യാതെ വിളിക്കാൻ പറഞ്ഞ അമ്മയേ… ഓർമ്മയില്ലെ

ഉണ്ട് ഗുരുനാഥാ…. ഉണ്ട്, ആ മകൾ ഈ പാപം എനി ചുമക്കേണ്ടതല്ലെ, നരകിക്കും ആ കുട്ടി , മാതൃഹത്യ കൊടും പാപം

അതിനു മറുപടിയായി ഗുരുദേവൻ ചിരിക്കുന്നതു കണ്ട, ശിഷ്യൻ ആശ്ചര്യത്തോടെ ആരാഞ്ഞു.

എന്തു പറ്റി ഗുരുദേവാ….

ഞാനൊരു കഥ പറഞ്ഞു തരാം, അതിലുണ്ട് നിൻ്റെ സംശയങ്ങൾക്കുള്ള ഉത്തരം,

അതു കേട്ടതും തലയാട്ടി കൊണ്ട് ഗുരുദേവൻ അരുളുന്ന കഥ കേൾക്കാനായി അവൻ അക്ഷമനായി കാത്തിരുന്നു.

നൂറ്റാണ്ടുകൾക്കു മുന്നെ നടന്ന കഥയാണിത്, ദേവദാസി പുഴയുടെ തീരത്ത്,  അരുവാള സാമ്രാജ്യം വാഴുന്ന ഒരു പ്രദേശം, കുന്തലദേശം.
കുന്തലദേശ രാജാവായിരുന്നു ആദികേശൻ എന്ന ചക്രവർത്തി. തികഞ്ഞ ശിവഭക്തൻ, അദ്ദേഹത്തിന് ഒരു സഹോദരി ഉണ്ടായിരുന്നു. സഹോദരി എന്നാൽ അദ്ദേഹത്തിന് ജീവനാണ്. അവളുടെ പേര് വൈശാലി, അതി സുന്ദരി.

വൈശാലി അന്തപ്പുര പാറാവുക്കാരനുമായി പ്രണയത്തിലാവുന്നു. ആദികേശൻ ഇതറിഞ്ഞതും ഒന്നും ചിന്തിക്കാതെ സഹോദരിയുടെ ആഗ്രഹം സാധിച്ചു കൊടുത്തു. രാജ്യം മുഴുവൻ ആഘോഷമാക്കി അവരുടെ വിവാഹവും നടന്നു. ആ പാറാവുകാരൻ്റെ പേര് ബലരാമൻ എന്നായിരുന്നു.

ബലരാമൻ എന്ന നാമം അവന് യഥാർത്ഥത്തിൽ അർഹതയുള്ളതല്ല. ബലഹീനനായിരുന്നു അവൻ, മനോബലം പോലും ഇല്ലാതിരുന്നവൻ, സൈന്യത്തിൽ കയറി പേരും പെരുമയും അതായിരുന്നു അവൻ്റെ സ്വപ്നം. എന്നാൽ വൈശാലിയുമായുള്ള വിവാഹം അവന് എല്ലാവരിൽ നിന്നും ഭയബഹുമാനവും ആദരവും നേടി കൊടുത്തു. അത് അവനിൽ അഹങ്കാരം വളരാൻ ഇടയുമായി.

കാലങ്ങൾ കഴിയെ അവർക്ക് ഒരു പെൺ കുഞ്ഞു പിറന്നു. അവൾക്ക് മഞ്ജരി എന്നു നാമവും നൽകി, ആ കുഞ്ഞിൻ്റെ പ്രസവ സമയത്തുണ്ടായ പ്രശ്നം കാരണം പിന്നീട് അങ്ങോട് അമ്മയാവാനുള്ള വൈശാലിയുടെ ശക്തിയും ക്ഷയിച്ചു. ഒരു കുഞ്ഞിനെ ചുമക്കാൻ ആ ഉദരത്തിന് ശക്തിയില്ലാതായി.
എങ്കിലും അവൾ സന്തുഷ്ടയായിരുന്നു.

ഏട്ടനെ വിവാഹം കഴിപ്പിക്കാൻ അവൾ പലപ്പോഴും ശ്രമിച്ചു, പല രാജ്യത്തെ രാജകുമാരിമാരുടെയും എണ്ണ ചായയിൽ തീർത്ത ചിത്രങ്ങൾ രാജനു വേണ്ടി നിരത്തി എന്നാൽ ഒരു പെണ്ണിനും ആ മനസിനെ കീഴ്പ്പെടുത്താനായില്ല. അതിൻ്റെ ദുഖം  വൈശാലിക്കെന്നും ഉണ്ടായിരുന്നു.

അങ്ങനെ ഇരിക്കെ ആഷാട മാസത്തിലെ ആദ്യ വെളളിയാഴ്ച്ച വന്നു. ഗന്ധർവ്വ ക്ഷേത്രത്തിലെ ആദ്യ പൂജ തുടങ്ങുന്ന ദിനം. അന്ന് രാജാവു വന്ന് ഗന്ധർവ്വനെ  ജലധാരയിൽ നീരാട്ടണം. അതവിടുത്തെ ആചാരമാണ്.

ഗന്ധർവ്വ കോട്ട , ഇവിടെ വിചിത്രമായ ആചാരങ്ങൾ ഉണ്ട് കോട്ടയ്ക്കരികിലൂടെ ഒഴുകുന്ന പുഴയിൽ കന്യകയെ ഒറ്റമുണ്ട് മാത്രം ചുറ്റി , മൂന്നു വട്ടം മുക്കിയ ശേഷം ഗന്ധർവ്വ സമർപ്പണം ചെയ്യാം, അങ്ങനെ ചെയ്തു കഴിഞ്ഞാൽ അവൾ ഗന്ധർവ്വ ദാസിയായി മാറും. അതായത് ദേവദാസി.

69 Comments

  1. Bro, സ്റ്റോറി submitted?

  2. Next പാർട്ട്‌ എന്നാ ബ്രോ??waiting…, ❤️❤️❤️

  3. Next part eppozha bro?

  4. Love n war ?

    1. Kamugi Vanna Annu thanne submit chaiyum

    2. Ellam pending aakenda ennu karuthi atha

  5. അടുത്ത ഭാഗം ? ??

      1. ❤️❤️❤️❤️❤️

      2. ❤️❤️

Comments are closed.