ഇന്നു പെട്ടെന്നു സംഭവിച്ചതാ… തല ചുറ്റി വീണു പിന്നെ ഒന്നും സംസാരിച്ചിട്ടില്ല തിരുമേനി.
ഹരിനാരായണൻ ഡോക്ടറുടെ ശിരസിൽ തൊടാൻ ശ്രമിച്ചതും അയാൾ തല മാറ്റാൻ ശ്രമിച്ചു. ഹരിനാരായണൻ അവനെ ഒന്നു നോക്കി.
നിന്നു കൊടുക്കു മോനെ,
അവർ അവനെ പിടുച്ചു നിർത്തി, ഒരു പുഞ്ചിരിയോടെ ഹരിനാരായണൻ അവൻ്റെ ശിരസ്സിൽ തൊട്ടു . ആ കൈ തൻ്റെ ശിരസ്സിൽ വെച്ച് ധ്യാനത്തിലിരുന്നു. അയാളുടെ മുഖത്ത് ഒരു മന്ദഹാസം നിറഞ്ഞു നിന്നു.
എന്താ…. എന്താ തിരുമേനി.
ഒരു കുഞ്ഞിൻ്റെ മുന്നിൽ വെച്ച് അവൻ്റെ അമ്മയുടെ കന്യകാത്വ പരിശോധന അല്ലെ….
ഹരിനാരായണൻ്റെ വാക്കുകൾ കേട്ട നിമിഷം ഡോക്ടറുടെ കണ്ണുകൾ വിടർന്നു. അയാൾ എന്തോ അതിശയം കേട്ട പോലെ നോക്കി.
അനന്താ… അനർത്ഥമാ… താൻ കാട്ടിയെ… അതിൻ്റെ അനന്തരഫലം, തനിക്കു മാത്രമല്ല തൻ്റെ കുഞ്ഞിനെ പോലും ബാധിക്കും.
ഇതിനു പ്രതിവിധിയില്ലെ തിരുമേനി….
പറയാം… അതിനു മുന്നെ നാം പറയുന്ന കാര്യം പുറത്തറിയരുത്, തെളിച്ചു പറയാൻ നമുക്കാവില്ല എങ്കിലും പറയാൻ കഴിയുന്നത് നാം പറയാം
അമ്മയായി നിക്കുന്ന ബാലികയുടെ നാമം കാർത്തുമ്പി
ഡോക്ടർ ഹരിനാരായണനെ തന്നെ നോക്കി നിന്നു.
കുഞ്ഞിൻ്റെ നാമം, അപ്പു, ശിവനാമം കൂടി ഉണ്ട് കുഞ്ഞിന്
ഡോക്ടർ അറിയാതെ തൻ്റെ കൈകൾ കൂപ്പി ഹരിനാരായണനെ തൊഴുതു.
പല അതിശയങ്ങളും കണ്ടു അല്ലെ
അതെ എന്നു ഡോക്ടർ തലയാട്ടി.
നാം കാണുന്നു. ദൈവീക കുഞ്ഞാ അത്, ആ അതിശയങ്ങൾ കണ്ടില്ലെന്നു നടിക്കണമായിരുന്നു.
നിങ്ങൾ പഠിച്ചതിനും അപ്പുറം ചില അറിവുകളുണ്ട് സത്യങ്ങളുണ്ട് നിയമങ്ങളുണ്ട് അന്നന്താ….
അറിവില്ലായ്മ കൊണ്ട് നിനക്കു തോന്നിയ സംശയം അതിൻ്റെ വിനയാ ഇത്.
കൂടെ ഉണ്ടായിരുന്നവൾ മരണപ്പെട്ടു അല്ലെ
അതെ എന്നനന്തൻ തലയാട്ടി
അനുപമ അല്ലെ….
അതെ
ഡോക്ടറുടെ ഭാര്യയാണ് മറുപടി നൽകിയത്.
Bro, സ്റ്റോറി submitted?
Next പാർട്ട് എന്നാ ബ്രോ??waiting…, ❤️❤️❤️
Next part eppozha bro?
Love n war ?
Kamugi Vanna Annu thanne submit chaiyum
Ellam pending aakenda ennu karuthi atha
അടുത്ത ഭാഗം ? ??
Nale post chaiyum
❤️❤️❤️❤️❤️
❤️❤️