ശിവശക്തി 9 [പ്രണയരാജ] 325

മാർത്താണ്ഡാ… ആ ശിവാംശത്തിന്, നമുക്കു നൽകാൻ കഴിയുന്ന ശക്തിയുടെ അളവുകൾ നിനക്ക് ചിന്തിക്കുവാനാവില്ല.

എന്താണ് മാതവേ… ആ ശക്തി

കാലചക്ര നിയന്ത്രണം

അതിനായല്ലെ മാതാവ് ഇക്കണ്ട ആണ്ട് മുഴുവൻ പരിശ്രമിക്കുന്നത്.

അതെ, അതിനവനെ എനിക്കു വേണം, എനിയെനിക്ക് മരണമില്ല , വാർദ്ധക്യമില്ല. സമയമില്ല, കാലമില്ല, എല്ലാം എനിക്കു തീരുമാനിക്കാം

എങ്കിൽ ശിവാംശത്തെ ഞാൻ കൊണ്ടു വരാം…

വേണ്ട, സമയം സമയമായിട്ടില്ല മാർത്താണ്ഡ, കുഞ്ഞിൻ്റെ മൂന്നാം പിറന്നാൾ കഴിഞ്ഞു വരുന്ന അമാവാസി ദിനത്തിൽ അവനെ കൊണ്ടു വരണം

എന്തിനാ ഇത്രയും ആമാന്തം.

കാലചക്രത്തെ നിയന്ത്രണ വിധേയമാക്കണമെങ്കിൽ ത്രിമൂർത്തി സംഗമം അനിവാര്യമാണ്

നമുക്കൊന്നും മനസിലായില്ല മാതാവേ…

ഹാ…. ഹ….. ഹാ…..

വീണ്ടും അവളുടെ അട്ടഹാസം മുഴങ്ങി.

ഇപ്പോ കുഞ്ഞിന് ഒരു വയസ്സ് പിന്നിട്ടു, അവനിൽ ശിവാംശം  മാത്രം, രണ്ടാം വയസ്സിൽ പരിപാലകൻ നാരായണൻ ലയിക്കും, മൂന്നാം വയസിൽ ബ്രഹ്മദേവൻ ലയിക്കും. മൂന്നാം വയസിൽ അവനിൽ ത്രിമൂർത്തി സംഗമം വന്നു ചേരും, ആ സമയം അവനെ ബലിയർപ്പിച്ചാൽ കാലചക്ര കവാടം നമുക്കു മുന്നിൽ വഴി തുറക്കും…..

ഹ…. ഹാ…. ഹാ…..

അപ്പോ നാലാം വയസിലോ മാതേ….

നാലാം വയസിൽ പഞ്ചഭൂതങ്ങളിൽ പ്രധാനി അഗ്നി അവനിൽ ലയിക്കും, അങ്ങനെ സംഭവിച്ചാൽ പിന്നെ ബലി നൽകിയാലും ഉദ്ദിഷ്ട ഫലം ലഭ്യമല്ലാതാവും

മാതേ……

നമുക്കു ഉപാസനയ്ക്കു കാലമായി, നിൻ്റെ അജ്ഞാനം കേൾക്കാൻ സമയമില്ല

മാർത്താണ്ഡൻ തലവണങ്ങി പുറത്തേക്കു പോയി. അവൾ തൻ്റെ ഉപാസന തുടർന്നു.

കാർത്തുമ്പിയുടെ മുന്നിൽ എത്തിയ ഡോക്ടർ കയ്യുറ ധരിച്ചു. സിസ്റ്റർ അവളുടെ പാവാട ഉയർത്തി. അദ്ദേഹം അവളുടെ കന്യകാത്വ നിർണയത്തിലേർപ്പെട്ടു. ഈ സമയം അപ്പുവിൻ്റെ മിഴികൾ അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു.

ഉറക്കെ കരഞ്ഞതും  വസ്ത്രം ഉയർത്തി പിടിച്ച സിസ്റ്റർക്ക് അപസ്മാരമിളകി, അവൾ കുഴഞ്ഞു, വീണു. ഈ സമയം ഒച്ചയിടാൽ ശ്രമിച്ച ഡോക്ടർക്ക് തൻ്റെ നാവുകൾ ഉയർത്താൻ കഴിയാതെ വന്നു. ശബ്ദം പുറത്തു വരാത്ത അവസ്ഥ.

അയാളുടെ ബോധം പതിയെ മറയുന്ന പോലെ . ഡോക്‌ഡർ തൻ്റെ മിഴികൾ തുറന്നപ്പോ ഒരു മുറിയിലാണ്, തൻ്റെ ഭാര്യയും കുഞ്ഞും , അവളുടെയും തൻ്റെയും മാതാപിതാക്കളും എല്ലാം വന്നിട്ടുണ്ട്. അയാൾക്ക് സംസാരിക്കാൻ കഴിയാത്ത അവസ്ഥ.

ഡോക്ടർ അവരോടൊപ്പം വീട്ടിലേക്കു പോകാൻ ഇറങ്ങുമ്പോ ആ കാഴ്ച്ച കണ്ടു നടുങ്ങി. തൻ്റെ കൂടെ ഉണ്ടായിരുന്ന നെഴ്സിൻ്റെ മൃതശരീരം പുറത്തേക്കു കൊണ്ടു പോവുന്ന ധാരുണ ദൃശ്യം.

69 Comments

  1. Bro, സ്റ്റോറി submitted?

  2. Next പാർട്ട്‌ എന്നാ ബ്രോ??waiting…, ❤️❤️❤️

  3. Next part eppozha bro?

  4. Love n war ?

    1. Kamugi Vanna Annu thanne submit chaiyum

    2. Ellam pending aakenda ennu karuthi atha

  5. അടുത്ത ഭാഗം ? ??

      1. ❤️❤️❤️❤️❤️

      2. ❤️❤️

Comments are closed.