ശിവശക്തി 9 [പ്രണയരാജ] 325

ഡോക്ടർ, കാർത്തുവിനെന്താ… പറ്റിയത്

അതാ കാളി എനിക്കും അറിയേണ്ടത്, അവളെ ഒരു ലൈംഗീക ഉപകരണമായി ആരോ ഉപയോഗിച്ചോ എന്നൊരു സംശയം

ഡോക്ടർ….

താൻ ഒച്ച വെക്കരുത് കാളി, എനിക്ക് സംശയം തന്നെയാണ്.

എന്തു പറഞ്ഞെടാ….

അതും പറഞ്ഞ് കാളി അയാളെ കടന്നു പിടിച്ചു. അടുത്ത നിമിഷം എല്ലാവരും കാളിയെ പിടിച്ചു മാറ്റി.

ഇതാണ് തൻ്റെ ഈ പെരുമാറ്റമാണ് എന്നെ കൂടുതൽ സംശയിപ്പിക്കുന്നത്.

കാളി പ്രതികരിക്കാനാവാതെ അവിടെ ഇരുന്ന് കരയുകയാണ്. അതൊന്നും വക വെക്കാതെ ഡോക്ടർ പുറത്തേക്കു പോയി. ഒരു സിസ്റ്റർ വന്ന് കാർത്തുവിൻ്റെ മാമനെ കൊണ്ട് കുറച്ചു പേപ്പറുകൾ ഒപ്പിട്ടു വാങ്ങി.

രൂപധാമി, തൻ്റെ ഉപാസനാ… മൂർത്തിയായ ചാമുണ്ഡേശ്വരിയെ പൂജിക്കുകയാണ്. അവളുടെ മുഖം രുദ്രഭാവം മാത്രം

ചാമുണ്ഡേശ്വരി…. അമ്മേ… ശക്തി തരൂ….

മാതാവേ…. ശാന്തയായാലും

അവൾ തിരിഞ്ഞു നോക്കിയതും തൻ്റെ പ്രിയ ശിഷ്യൻ മാർത്താണ്ഡനെ കണ്ടു.

മാർത്താണ്ഡാ….

അരുളിയാലും മാതാവേ…..

നമ്മുടെ ക്രോധം അടങ്ങില്ല, നിനക്കറിയുമോ… നമ്മുടെ ഗുരു, മഹാശക്തനായ കാലരഞ്ജൻ, അദ്ദേഹം നമ്മെ വഞ്ചിച്ചു.

എന്തുണ്ടായി മാതാവേ….

ആദ്ദേഹത്തിൻ്റെ അരുമ ശിഷ്യയാണ് നാം. അഞ്ചു ശിഷ്യ ഗണങ്ങളിൽ പ്രഥമ , എന്നിട്ടും ഇത്രയും വലിയ രഹസ്യം നമ്മിൽ നിന്നും ഗോപ്യമാക്കി.

എന്താണ് മാതാവേ…. ആ സത്യം

ഭൂമിയിൽ പിറന്ന ശിവാംശം

അതിലെന്താണ് മാതാവേ… ഇത്ര വേവലാതിപ്പെടുവാൻ കാരണം.

ശിവാംശത്തിൻ്റെ ശക്തി എന്തെന്നു നിനക്ക് ചിന്തിക്കുവാനാവില്ല മാർത്താണ്ഡ, അവൻ്റെ നിയോഗപ്രകാരം അവൻ ഇപ്പോ അശക്തനാണ്.

എങ്കിൽ അവനെ വധിക്കാം മാതാവേ…. നമ്മുടെ മാതാവിനെതിരായി ഒരു ശക്തിയും ഈ ഭൂമിയിൽ ഉണ്ടാവാൻ പാടില്ല.

ഹാ… ഹ….. ഹാ…..

രൂപധാമി…. അട്ടഹസിക്കുകയാണ്.

മാർത്താണ്ഡ നിൻ്റെ അജ്ഞാനം അപാരം തന്നെ,

മാതാവേ……

69 Comments

  1. Bro, സ്റ്റോറി submitted?

  2. Next പാർട്ട്‌ എന്നാ ബ്രോ??waiting…, ❤️❤️❤️

  3. Next part eppozha bro?

  4. Love n war ?

    1. Kamugi Vanna Annu thanne submit chaiyum

    2. Ellam pending aakenda ennu karuthi atha

  5. അടുത്ത ഭാഗം ? ??

      1. ❤️❤️❤️❤️❤️

      2. ❤️❤️

Comments are closed.