ശിവശക്തി 9 [പ്രണയരാജ] 325

ഗുരുദേവാ… ഭയപ്പെടേണ്ട,

എന്താ ഇതൊക്കെ ആചാര്യാ…

നാഗ ബന്ധനം

നാഗ ബന്ധനം ,എന്നാൽ എന്താണ്

നാം തടവറയിലാണ്, നാഗങ്ങൾ തീർത്ത തടവറ.

ഈ കാണുന്ന നാഗങ്ങൾ എല്ലാം ഉഗ്രവിഷ നാഗങ്ങൾ ആണ്.

ഈ വൃത്തത്തിനു വെളിയിൽ നാം കടക്കാൻ പാടില്ല , ശ്രമിച്ചാൽ മരണം

ആചാര്യാ… ഈ പ്രതിസന്ധിക്കുപായമില്ലെ

വാസുകിയെ പ്രീതി പെടുത്തുക അസാധ്യം, കാരണം നാം ചെയ്ത പാപം

അപ്പോ….

അവൾ ജനിക്കണം ശക്തി, അവൾ വിചാരിച്ചാൽ മാത്രം വാസുകി വഴിമാറി തരും, അതും ശക്തിക്കു നമ്മെ ആവിശ്യമുണ്ടെങ്കിൽ മാത്രം

അപ്പോ നാം നാമും ബന്ധനത്തിലാണോ ആചാര്യാ

ഒരിക്കലുമില്ല, ഇതു നമുക്കു മാത്രമാണ്, ഇവിടേക്ക് ആർക്കും വരാം, ഇവിടെ നിന്ന് നാം ഒഴികെ ആർക്കും പോകാം

ഗുരുദേവാ…. ഒരു ശിവലിംഗം നമുക്കായി കൊണ്ടു വരുമോ

തീർച്ചയായും…

പോകാനായി മടിച്ചു നിൽക്കുന്ന ഗുരുദേവനെ കണ്ട ആചാര്യൻ പറഞ്ഞു.

ധൈര്യമായി നടന്നോളു മാർഗ്ഗം അതു തുറന്നു വരും

അതു കേട്ട ഗുരുദേവൻ നടന്നു നീങ്ങി, വലയത്തിനടുത്തെത്തിയതും നാഗങ്ങൾ ഇഴഞ്ഞ് ഒരാൾക്കു നടക്കാനുള്ള മാർഗ്ഗം തീർത്തു അതു വഴി വലയത്തിനു പുറത്തു കടന്ന ഗുരുദേവൻ നോക്കി നിക്കെ വലയം പൂർണ്ണ രൂപം പ്രാപിച്ചു.

ഹോസ്പിറ്റലിൽ തിരിച്ചെത്തിയ കരിനാഗം അപ്പുവിനെ നോക്കി നിന്നു. ആ കുഞ്ഞു കൈകൾ നാഗത്തിൻ്റെ പത്തിയാൽ സ്പർഷിച്ചു. അടുത്ത നിമിഷം ശിരസു താഴ്ത്തി വണങ്ങിയ നാഗം കാർത്തുവിൻ്റെ മുടിയിൽ പഴയ സ്ഥാനത്ത് വിരാചിതയായി.

വിശന്നു തുടങ്ങിയ കുഞ്ഞപ്പു തൻ്റെ വായ് ഭാഗം അവളുടെ തേൻ കനികളിൽ വസ്ത്രത്തിനു മുകളിലൂടെ അടുപ്പിച്ചു. അവളിൽ നിന്നും മുലപ്പാൽ നുകരാൻ തുടങ്ങി. നിമിഷങ്ങൾക്കകം അവളുടെ അബോധ മനസിലെ മാതൃത്വ കണികൾ പുളകിതയായി.

അവളുടെ ഇടം കൈ കുഞ്ഞിൻ്റെ ശിരസിനെ സ്പർഷിച്ചു. അവൻ പാൽ നുകരുന്ന വേളയത്രയും, ആ കൈകൾ അവൻ്റെ ശിരസിൽ തഴുകി കൊണ്ടു നിന്നു. ആ കാഴ്ച്ച കണ്ടു കൊണ്ടു വന്ന സിസ്റ്റർ ആശ്ചര്യചകിതയായി.

ഈ ബാലികയും കുഞ്ഞും വന്നതിൽ പിന്നെ പോസ്പിറ്റലിൽ നടക്കുന്നതെല്ലാം അസാധരണ കാര്യങ്ങൾ ആണ്. സിസ്റ്റർ ഡോക്ടറെ വിളിച്ചു കൊണ്ടു വന്നു ആ കാഴ്ച്ച കാണിച്ചു. അദ്ദേഹവും ആശ്ചര്യത്തോടെ ആ കാഴ്ച്ച കണ്ടു നിന്നു.

69 Comments

  1. Bro, സ്റ്റോറി submitted?

  2. Next പാർട്ട്‌ എന്നാ ബ്രോ??waiting…, ❤️❤️❤️

  3. Next part eppozha bro?

  4. Love n war ?

    1. Kamugi Vanna Annu thanne submit chaiyum

    2. Ellam pending aakenda ennu karuthi atha

  5. അടുത്ത ഭാഗം ? ??

      1. ❤️❤️❤️❤️❤️

      2. ❤️❤️

Comments are closed.