ശിവശക്തി 9 [പ്രണയരാജ] 325

മനോഹരമാണ്. ഒരു നഗരൂപം അതിനുണ്ട്. കറുത്ത നിറം, രണ്ടു തിളക്കമേറിയ കല്ലുകൊണ്ട് അലങ്കരിച്ചിരിക്കുന്ന പോലെ. പെട്ടെന്ന് ആ ക്ലിപ്പ് പതിയെ ചലിച്ചു തുടങ്ങി, ഒരു ചെറു നാഗം പത്തി വിടർത്തി നിൽക്കുന്ന പോലെ അതു മുടിയിൽ നിന്നു. പടം വിടർത്തി ആ നാഗം അപ്പുവിനെ നോക്കി. പുഞ്ചിരി തൂകി കൊണ്ടവൻ മിഴികൾ അടച്ചതും നാഗം പതിയെ മുടിയിൽ നിന്നു ഇഴഞ്ഞു നാഗം പതിയെ താഴെയെത്തി.

മൂന്നിഞ്ചു വലിപ്പമുള്ള ആ നാഗം പതിയെ ചലിച്ചു നീങ്ങുകയാണ്, ഹോസ്പിറ്റലിനു വെളിയിൽ ഇറങ്ങിയ നാഗം ഒരു കുറ്റിക്കാടിൻ്റെ മറവിൽ വെച്ച് സ്വന്തം രൂപത്തിലേക്കെത്തി. അതി വേഗം ഇഴഞ്ഞു നീങ്ങുകയാണ് ആ നാഗം തൻ്റെ ലക്ഷ്യം നേടാനെന്ന പോലെ,

ദീർഘദൂര സഞ്ചാരത്തിനൊടുവിൽ, കടലോരത്ത് വന്നു നിന്ന നാഗം , പത്തി വിടർത്തി കടലിലേക്ക് നോക്കി നിന്നു. ദൂരെ നിന്നും നീലവർണ്ണത്തിൽ എന്തോ സഞ്ചരിക്കുന്നതു കണ്ടതും കരിനാഗം വളരെ വേഗത്തിൽ കടലിലേക്കിറങ്ങി, കടലിൻ്റെ അനന്തതയിലേക്ക് ഇഴഞ്ഞു നീങ്ങി.

ഉൾക്കടലിൽ രണ്ടു നാഗങ്ങൾ പരസ്പരം മുഖാമുഖം നോക്കി നിന്നു. നീല മുന്നോട്ട് കുതിക്കാൻ ശ്രമിച്ചതും കരിനാഗം പത്തിയുയർത്തി അങ്കത്തിനു ക്ഷണിച്ചു. അതു കണ്ട നീല നാഗവും പത്തി വിടർത്തി നിന്നു.

നീല നാഗത്തിൻ്റെ കഴുത്തിനു നേരെ ആഞ്ഞു കൊത്താൻ കരിനാഗം ശ്രമിച്ചതും നീല നാഗം ഒഴിഞ്ഞുമാറി. ആ സമയം തന്നെ തൻ്റെ വാലുകൊണ്ട് ശക്തമായ പ്രഹരം കരിനാഗത്തിനു നൽകി. ശേഷം മുന്നോട്ടു കുതിച്ചു നീങ്ങി.

കരയിലേക്കു പോകാൻ ഒരുങ്ങുന്ന നീല നാഗത്തെ കണ്ടതും കരിനാഗം അതിവേഗം ഇഴഞ്ഞു ചെന്നു. നീല നാഗത്തിൻ്റെ ദേഹത്തേക്ക് വട്ടമിട്ടു ചുറ്റി പടർന്ന് ബലമായി കടലിൻ്റെ ആഴങ്ങളിലേക്ക് വലിച്ചു കൊണ്ടു പോയി.

രണ്ടു നാഗങ്ങളും പരസ്പരം വളഞ്ഞു പുളഞ്ഞ് ശരീരം കുരുക്കി മുറുക്കി പത്തിക്കൾ  ഉയർത്തി, പരസ്പരം കൊത്തുവാൻ ശ്രമിച്ചു. പിടി കൊടുക്കാതെ ഇരുവരും വാശിയോടെ മുന്നേറി. ഈ സമയം നീല നാഗം തൻ്റെ ശരീരാകൃതി ക്രമാധീതമായി വർദ്ധിപ്പിച്ചു. അതിനൊപ്പം കരിനാഗവും ശരീര വലുപ്പം ഉയർത്തി.

രണ്ടു വലിയ ഭയാനകമായ നാഗങ്ങൾ തമ്മിൽ കാലിൻ്റെ ആഴങ്ങളിൽ വെച്ച് യുദ്ധമാരംഭിച്ചു. അതിനിടയിൽ നീല നാഗം കരിനാഗത്തിൻ്റെ പത്തിയിൽ പല്ലുകൾ ആഴ്ത്തിയിരുന്നു. വേദനയിൽ പിടഞ്ഞ കരിനാഗം വാലുകൾ ഉയർത്തി കുടഞ്ഞപ്പോ അവർക്കു മുകളിലൂടെ സഞ്ചരിച്ച ചെറു ബോട്ട് മൊത്തമായി തകർന്നു, അതോടൊപ്പം വലിയ എന്തോ ഒന്നിനെ മറ്റു ബോട്ടുക്കാർ കണ്ടു ഭയന്നു. അവർ ബോട്ടു തിരിച്ചു വേഗം കര ലക്ഷ്യമാക്കി യാത്രയായി.

നീല നാഗം തൻ്റെ പല്ലുകൾ കരിനാഗത്തിൽ കൂടുതൽ ശക്തമായി താഴ്ത്തുകയാണ്, ഒപ്പം തൻ്റെ ശരീരം കൊണ്ട് കരിനാഗത്തെ വരിഞ്ഞു മുറുക്കി തളർത്തുക കൂടി ചെയ്തു ഏതു നിമിഷവും താൻ മരിച്ചു വീഴുമെന്ന് കരിനാഗം ഉറപ്പിച്ചു.

അതിശക്തമായ ഇടിമുഴക്കം മുഴങ്ങി, കടലിനു മീതെ ശക്തമായ മഴയും പെയ്തിറങ്ങി. ആകാശത്തു നിന്നും എന്തോ ഒന്നു കാലിൽ വന്നു പതിച്ചു. അതിൻ്റെ ഭാരം കടലിനെ തന്നെ പ്രകമ്പനം കൊള്ളിച്ചു. ആ വസ്തു വീണിടത്ത് വട്ടാകൃതിയിൽ ഒരു വലിയ തിരമാല ഉയർന്നു . ആ തിരമാല ശക്തമായി നാലു ദിക്കിലേക്കും സഞ്ചരിച്ചു.

69 Comments

  1. Bro, സ്റ്റോറി submitted?

  2. Next പാർട്ട്‌ എന്നാ ബ്രോ??waiting…, ❤️❤️❤️

  3. Next part eppozha bro?

  4. Love n war ?

    1. Kamugi Vanna Annu thanne submit chaiyum

    2. Ellam pending aakenda ennu karuthi atha

  5. അടുത്ത ഭാഗം ? ??

      1. ❤️❤️❤️❤️❤️

      2. ❤️❤️

Comments are closed.