യസ്സ് ഡോക്ടർ
മെൻ്റലി കണക്ട് ആവുന്ന , high relationship ൽ ഒക്കെയാണ് ഇത്തരം മിറാക്കിൾ കാണാനാവുക
അപ്പോ ഇവർ രണ്ടു പേരും
യസ്സ് നെഴ്സ്,
നെഴ്സ് പതിയെ കുഞ്ഞിനെ എടുക്കാൻ പോയതും ഡോക്ടർ തടഞ്ഞു.
വേണ്ട നെഴ്സ്
എന്താ ഡോക്ടർ, ആ കൈ വിടുവിക്കാനാവുമെന്നെനിക്കു തോന്നുന്നില്ല
അതു കേട്ട് പുഞ്ചിരിച്ചു കൊണ്ട് കാർത്തുവിൻ്റെ കൈ മാറ്റാൻ ശ്രമിച്ച നെഴ്സ് ഒന്നു ഞെട്ടി, ഡോക്ടർ പറഞ്ഞതു പോലെ ആ കൈ അനക്കാനാവാത്ത വിതം ബലത്തിൽ മുറുക്കി പിടിച്ചിരിക്കുന്നു. സംശയം തോന്നിയ നെഴ്സ് കാർത്തുവിൻ്റെ ഇടതു കൈ പൊക്കി വിട്ടതും അതു പെട്ടെന്നു താഴെ പതിച്ചു.
ഡോക്ടർ…..
ഞാൻ പറഞ്ഞതല്ലെ നെഴ്സ്, അബോധ മനസിൽ കുഞ്ഞിൻ്റെ ആതിയാൽ മുറുകിയ കൈ ആണ്, ഒരമ്മയുടെ വ്യഥ പോലെ, ബോധ മനസിനെ പോലെയല്ല അബോധമനസ് അതിൻ്റെ ശക്തിയുടെ ആഴം ഇന്നു വരെ സയൻസിനു പോലും തെളിയിക്കാനായിട്ടില്ല…..
പിന്നെ ആ കുഞ്ഞിനെ അവളിൽ നിന്നും അകറ്റാൻ അവർ ശ്രമിച്ചില്ല.
ഡോക്ടർ ഈ കുഞ്ഞിനെ
അതിവിടെ തന്നെ നിന്നോട്ടേ….
അതും പറഞ്ഞ് ഡോക്ടർ പുറത്തേക്കു പോയി
ഹരിനാരായണ തിരുമേനി, പൂജകൾ ചെയ്യുകയാണ്. ആ മുഖം സന്തോഷത്താൽ നിറഞ്ഞു നിൽക്കുന്നു. മിഴികൾ തിളക്കമേറിയിരിക്കുന്നു.
അമ്മേ… മഹാമായേ…. ശിവ ലീലകൾ , അതു അതി സങ്കീർണം.
അവളുടെ അമ്മയുടെ മരണത്തിൻ്റെ പ്രധാന ലക്ഷ്യം അതായിരുന്നല്ലെ
അനാഥത്വം
അനാഥനായ കുഞ്ഞിന് അനാഥയായ സംരക്ഷക, അവൾ അവന് അമ്മയാണ്, സഹോദരിയാണ് എല്ലാം ആണ്.
അവർക്കിടയിൽ തടസ്സമായ രക്ത ബന്ധം അറുത്തു മാറ്റി.
ഇപ്പോ അവർ പരസ്പരം ആശ്രിതർ
അപ്പോ കാളി…..
അവനും മരണമാണോ കാത്തിരിക്കുന്നത്,
അതോ രക്ത ബന്ധമില്ലാത്ത അവരുടെ ഗുരുസ്ഥാനമോ…..
എല്ലാം ശിവ ഹിതം പോലെ….
കാർത്തുമ്പിയുടെ മുടിയിൽ ക്ലിപ്പ് പോലെ ഉള്ള വസ്തു, അതു വളരെ
Bro, സ്റ്റോറി submitted?
Next പാർട്ട് എന്നാ ബ്രോ??waiting…, ❤️❤️❤️
Next part eppozha bro?
Love n war ?
Kamugi Vanna Annu thanne submit chaiyum
Ellam pending aakenda ennu karuthi atha
അടുത്ത ഭാഗം ? ??
Nale post chaiyum
❤️❤️❤️❤️❤️
❤️❤️