ശിവശക്തി 9
Shivashakthi Part 9 | Author : PranayaRaja | Previous Part
കൈയ്യെത്തും ദൂരത്ത് വന്നെൻ സൗഭാഗ്യം അവൾ തട്ടിപ്പറിച്ചെടുത്തിരിക്കുന്നു.
നിന്നെ, നിന്നെ ഞാൻ ഇല്ലാതാക്കും
ഈ കാലരഞ്ജൻ്റെ കോപത്തിനിരയാവാൻ തയ്യാറായിക്കോ ബാലികേ……
ഈ സമയം സർവ്വ ബന്ധനങ്ങളിൽ നിന്നും വിമുക്തയായ കർത്തുവിൻ്റെ അമ്മ വേദനയാൽ അലറി, തെറിച്ചു വീഴാൻ പോയ കുഞ്ഞിനെ കാദംബരി ദേവി സ്വന്തം കൈപിടിയിലാക്കി, ആ അമ്മയ്ക്കു മുന്നിലിരുന്നു. കുഞ്ഞിനെ വാത്സല്യത്തോടെയും അമ്മയെ കോപത്തോടെയും ദേവി നോക്കി.
സ്വന്തം മകളുടെ സ്വരൂപം നോക്കി ആ അമ്മ തൊഴുതു കൊണ്ട് കണ്ണുനീരൊഴുക്കി . അതു കണ്ടു ശാന്തമായ കാദംബരി ദേവി കാർത്തുവായി മാറവെ , അവളുടെ ബോധം പതിയെ മാഞ്ഞു തുടങ്ങി.
ബോധം മായുമ്പോഴും അമ്മയുടെ ശബ്ദം അവൾ കേട്ടിരുന്നു.
കാർത്തൂ കുഞ്ഞിനെ വിട്ടു നീ പോവരുത്
കാളിയുടെ വീട്ടിൽ നീ ഉണ്ടാവണം, നീയേ… ഇവനു തുണ
നിശബ്ദത നിഴലിക്കുന്ന ആ ഒഴിഞ്ഞ പ്രദേശത്ത് രണ്ട് സ്ത്രീകൾ മണ്ണിൻ്റെ മാറിൽ ഉറങ്ങി. ഒരാൾ അന്ത്യശ്വാസം വലിച്ചു ഉണരാത്ത ഉറക്കത്തിലേക്കും, മറ്റൊരാൾ മറഞ്ഞു പോയ ബോധം തിരിച്ചു വരും വരെ ഉണരാൻ വേണ്ടിയും ഉറങ്ങി. കർത്തുവിൻ്റെ മാറിൽ എല്ലാത്തിനും സാക്ഷ്യം വഹിച്ച് കുഞ്ഞും മിണ്ടാതെ കിടന്നു പുഞ്ചിരി തൂകി.
ഹരിനാരായണ തിരുമേനിയുടെ മുഖം വിളറിയ പോലെ കണ്ട് ഒരു ശിഷ്യഗണം ചോദിച്ചു.
എന്തു പറ്റി ഗുരുദേവാ….
സ്വന്തം മകളുടെ കൈ കൊണ്ട് മരിക്കാൻ ഇട വന്ന ഒരമ്മയുടെ അവസ്ഥ ഓർത്തു പോയതാ…
ആരാ…. ഗുരുദേവാ…. അത്
Bro, സ്റ്റോറി submitted?
Next പാർട്ട് എന്നാ ബ്രോ??waiting…, ❤️❤️❤️
Next part eppozha bro?
Love n war ?
Kamugi Vanna Annu thanne submit chaiyum
Ellam pending aakenda ennu karuthi atha
അടുത്ത ഭാഗം ? ??
Nale post chaiyum
❤️❤️❤️❤️❤️
❤️❤️