പല ഇടത്തു നിന്നും പോലീസിന് റിപ്പോർട്ടുകൾ ലഭിക്കാൻ ആരംഭിച്ചു. റോബർട്ടിന് തൻ്റെ മകനോട് അതിയായ സ്നേഹം ആയിരുന്നു എന്നും പെൺകുഞ്ഞുങ്ങളെ അത്ര കണ്ട് ഇഷ്ടമല്ലായിരുന്നു എന്നും. ആശുപത്രിയിൽ വച്ച് പോലും പെൺകുഞ്ഞാണ് ജനിച്ചത് എങ്കിൽ അയാൾക്ക് യാതൊരു വികാരവും ഇല്ലായിരുന്നു എന്നും വിവരങ്ങൾ പോലീസിന് ലഭിച്ചു.
ഹെതറിനെ കൂട്ടി പൗല വീട്ടിൽ എത്തിയപ്പോൾ അവള് വീണ്ടും കിടപ്പ് മുറിക്ക് പുറത്തായി. അവളും ഹെതറൂം ലിവിംഗ് റൂമിൽ കിടക്കണം, റോബർട്ടും അവരുടെ 2 വയസ്കാരൻ മകൻ റാണ്ടിയും മുകളിൽ ബെഡ്റൂമിൽ കിടക്കും.
ഒരിക്കൽ പൗല അവളുടെ സുഹൃത്തിനോട് പറഞ്ഞതനുസരിച്ച്, ഈ കിടപ്പ് രീതിയിൽ മാറ്റം വരാൻ താൻ എന്തെങ്കിലും ചെയ്തേ മതിയാവൂ എന്നവൾ തീരുമാനിച്ചിരുന്നു.
വേസ്റ്റ് കവറിൽ നിന്ന് ലഭിച്ച തെളിവുകളും ബോധരഹിതയായി എന്ന കഥയിലെ പിഴവുകളും കണക്കിലെടുത്ത് പൗലയെ പോലീസ് കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.
പോലീസിൻ്റെ അനുമാന പ്രകാരം,
1989 ഏപ്രിൽ മാസത്തിലെ ആ ദിവസം രാത്രി, ഭർത്താവ് റോബർട്ട് പേപ്പർ മില്ലിൽ ജോലി ചെയ്യുന്ന സമയം, അദ്ദേഹത്തിൻ്റെ ഭാര്യ പൗല തങ്ങളുടെ ഇളയ മകൾ ഹെതറിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുന്നു. ശേഷം കുഞ്ഞിൻ്റെ ശരീരം അവള് ഒരു വേസ്റ്റ് കവറിലേക്ക് മാറ്റുന്നു. സംഭവം നടക്കുമ്പോൾ പൗല ഗ്ലൗസ് ധരിച്ചതിനാൽ ആവാം ഫിംഗർ പ്രിൻ്റ് ഒന്നും കണ്ടെത്താൻ സാധിക്കാതെ പോയത്.
ശേഷം പൗല കുഞ്ഞിൻ്റെ ശരീരം കാറിൽ കയറ്റി തൻ്റെ രക്ഷിതാക്കളുടെ വീട്ടിലേക്ക് കൊണ്ടുപോയി അവരുടെ ഫ്രീസറിൽ നിക്ഷേപിക്കുന്നു. അവളുടെ അച്ഛനും അമ്മയും ഈ സമയം ഒരു വെക്കേഷൻ ട്രിപ്പിൽ ആയിരുന്നതിനാൽ അവൾക്ക് കര്യങ്ങൾ എളുപ്പമായി.
തുടർന്ന് വീട്ടിൽ തിരികെ എത്തിയ അവള് തൻ്റെ ഭർത്താവ് തിരികെ എത്തുന്നത് വരെ അബോധാവസ്ഥയിൽ നിലത്ത് കിടക്കുന്ന രീതിയിൽ അഭിനയിച്ചു.
എന്നാല് അടുത്ത ദിവസം കുഞ്ഞിൻ്റെ തിരോധാനം അറിഞ്ഞ പൗലയുടെ മാതാപിതാക്കൾ തങ്ങളുടെ യാത്ര അവസാനിപ്പിച്ച് തിരികെ വരാൻ തീരുമാനിച്ചു.
ഇത് അവളുടെ പദ്ധതികളിൽ മാറ്റങ്ങൾ വരുത്താൻ അവളെ പ്രേരിപ്പിച്ചു. അവള് തൻ്റെ മാതാപിതാക്കളുടെ വീട്ടിൽ പോയി കുഞ്ഞിൻ്റെ ശരീരം തിരികെ എടുത്തു. പക്ഷേ മറ്റെവിടെയും പോകാൻ ഇല്ലാത്തതിനാൽ അവള് കുഞ്ഞിൻ്റെ ശരീരം തൻ്റെ സ്വന്തം വീട്ടിലെ ഫ്രീസറിൽ കൊണ്ടുവന്നു വച്ചു. എന്നാല് ഈ സമയം കൊണ്ട് പോലീസ് വീട്ടിലെ തിരച്ചിൽ അവസാനിപ്പിച്ച് പോയിരുന്നു. 3 ദിവസങ്ങൾക്ക് ശേഷം കുഞ്ഞിൻ്റെ ശരീരം കളയേണ്ടത് അത്യാവശ്യം ആണെന്ന് അവൾക്ക് ബോധ്യമായി.
രണ്ട് മൈൽ അകലെ ഉള്ള മിസിസിപ്പി നദിയുടെ മറ്റൊരു ഭാഗത്തെ പാർക്കിംഗ് ലോട്ടിലേക്ക് അവള് കുഞ്ഞിൻ്റെ ശരീരവുമായി പോയി. തണുത്തുറഞ്ഞ കുഞ്ഞിൻ്റെ ശരീരം അവള് അവിടെ ഉള്ള ഒരു മാലിന്യ വീപ്പയിൽ നിക്ഷേപിച്ചു. അൽപ സമയത്തിന് ശേഷം അതിലെ മത്സ്യ ബന്ധനം നടത്താൻ വന്ന ഒരു വ്യക്തി കാണുന്ന വരെ കുഞ്ഞിൻ്റെ ശരീരം ആ വീപ്പയിൽ കിടന്നു.
കേസ് കോടതിയിൽ വാദിക്കുന്നതിൽ പ്രോസിക്യൂഷന് യാതൊരു വിധ തടസവും നേരിടേണ്ടി വന്നില്ല. സിംസ് ദമ്പതികളുടെ വീട്ടിനകത്ത് അവരുടെ മകൻ്റെ ഫോട്ടോ ഒരുപാട് സ്ഥലത്ത് ഉണ്ടായിരുന്നു എന്നും എന്നൽ അവർക്ക് ഒരു പെൺകുഞ്ഞ് ഉള്ള തെളിവ് പോലും ആ വീട്ടിൽ ഇല്ലായിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് വ്യക്തമാക്കി.
❤❤❤❤❤
Interesting theam?
and nice story
keep it up bro
Need more crime stories like this
???????