തുടർന്ന് ഒരു ഹീറ്റ് സീൽ കവറുകളുടെ അടിഭാഗം ഉരുക്കി അടക്കുന്നു.
പ്ലാസ്റ്റിക്ക് കവറുകൾ ഓരോ തവണ ഹീറ്റ് സീലിന് അടിയിലൂടെ കടന്ന് പോവുമ്പോൾ കൂടുതൽ അവശിഷ്ടങ്ങൾ അതിൽ ശേഖരിക്കപ്പെടുകയും ഇത് ഓരോ മെഷീനിനെയും വ്യത്യസ്തം ആക്കുകയും ചെയ്യും. ഹെതറിൻ്റെ ശരീരം കണ്ടെത്തിയ ബാഗിനു താഴെ ഇത്തരത്തിൽ അവശിഷ്ടങ്ങൾ അടിഞ്ഞത് മൂലം ഉരുകപ്പെടാത്ത ഒരു ഭാഗം ഉണ്ടായിരുന്നു. കൂടാതെ കവറിൽ ഒരു ചെറിയ ദ്വാരവും വീണിരുന്നു.
ഉദ്യോഗസ്ഥർ സിംസ് ദമ്പതികളുടെ വീട്ടിൽ നിന്ന് ശേഖരിച്ച കവർ പരിശോധിച്ചപ്പോൾ അതെ സ്ഥലത്ത് ആ കവറിലും ഒരു ദ്വാരം വീണിരുന്നു. സമാനമായ രീതിയിൽ ഹീറ്റ് സീലിൽ അടിഞ്ഞ അവശിഷ്ടങ്ങൾ കാരണം ഉരുകപ്പെടാതെ പോയ ഒരു ഭാഗം ഈ കവരിലും വ്യക്തമായി കാണാമായിരുന്നു.
അന്വേഷണത്തിൻ്റെ അടുത്ത ഘട്ടം കവറിലെ ഡൈ ലൈനുകൾ പരിശോധിക്കുക എന്നതായിരുന്നു. ഒരു കവർ മറ്റൊന്നിൽ നിന്ന് മുറിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന അഗ്രഭാഗത്തെ ആണ് ഡൈ ലൈൻ എന്ന് വിളിക്കുന്നത്. ഉദ്യോഗസ്ഥർ രണ്ട് കവറിൻ്റെയും അഗ്ര ഭാഗം ചേർത്ത് വച്ച് പരിശോധിച്ചപ്പോൾ ഡൈ ലൈനുകൾ കൃത്യമായി മാച്ച് ആയിരുന്നു.
എല്ലാം റിസൽറ്റും പോസിറ്റീവ് ആയപ്പോൾ ഫോറൻസിക് ഉദ്യോഗസ്ഥർ തങ്ങളുടെ നിഗമനത്തിൽ എത്തിച്ചേർന്നു. സിംസ് ദമ്പതികളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ കവർ, ഹെതറിൻ്റെ ശരീരം കണ്ടെത്തിയ കവറിൻ്റെ 10 സെക്കൻഡ് മാത്രം ശേഷം നിർമ്മിച്ചതാണ്. അതായത് രണ്ടും ഒരു പാക്കറ്റിൽ നിന്ന് വന്നതാണ്..
അങ്ങനെ അവസാനം പോലീസ് ഉദ്യോഗസ്ഥർക്ക് സിംസ് ദമ്പതികളെയും ഹെതറിൻ്റെ ശരീരം കണ്ടെത്തിയ സ്ഥലത്തെയും ബന്ധിപ്പിക്കുന്ന ആദ്യ ഫിസിക്കൽ തെളിവ് ലഭിച്ചു.
തുടർന്നുള്ള അന്വേഷണം കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ ഒരു അജ്ഞാതനായ വ്യക്തിയെ തേടി ആയിരുന്നില്ല, പകരം ഒരു കൊലപാതകിയെ തേടി ആയിരുന്നു.
?????????
കുഞ്ഞിനെ കണ്ടെത്തിയ കവറും സിംസ് വീട്ടിൽ നിന്ന് കണ്ടെത്തിയ കവറും ഒരേ പാക്കറ്റിൽ നിന്ന് വന്നതാണ് എന്ന് മനസ്സിലാക്കിയതോടെ ഉദ്യോഗസ്ഥർക്ക് പൗല സിംസിനു തൻ്റെ മകളുടെ മരണത്തിൽ പങ്കുണ്ട് എന്ന് ബോധ്യമായി.
തുടർന്നുള്ള അന്വേഷണത്തിൽ പൗലയും റോബർട്ടും തമ്മിൽ അസാധാരണമായ ഒരു ദാമ്പത്യ ബന്ധം ആണ് ഉണ്ടായിരുന്നത് എന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.
ആദ്യ തവണ ദമ്പതികളുടെ മൂത്ത പെൺകുഞ്ഞ് ആയ ലോറലൈ ജനിച്ച സമയത്ത്, പൗല വീട്ടിലേക്ക് വന്ന സമയം അവള് ബെഡ്റൂമിൽ നിന്നും പുറത്താക്കപ്പെട്ടു. കുഞ്ഞിനോട് ഒത്ത് ഒരു ബേസ്മെൻ്റിൽ ആണ് അവള് കഴിഞ്ഞിരുന്നത്. ലോറലൈ മരിച്ചതിന് ശേഷം പൗല വീണ്ടും തൻ്റെ ഭർത്താവിൻ്റെ കൂടെ മുകളിലെ ബെഡ്റൂമിൽ താമസം തുടങ്ങി.
1 വർഷത്തിനു ശേഷം അവർക്ക് ഒരു ആൺകുഞ്ഞ് പിറക്കുന്നു. 1989 ൽ അവർ കുടുംബമായി ഇല്ലനോയിൽ വന്നപ്പോൾ അവർക്ക് മറ്റൊരു കുഞ്ഞ് കൂടി ജനിച്ചു. ഇത്തവണ അതൊരു പെൺകുഞ്ഞ് ആയിരുന്നു, ഹെതർ.
ആശുപത്രിയിൽ വച്ച് പൗല അവളുടെ റൂം മേറ്റിനോട് തനിക്ക് ഇനിയും ഒരു പെൺകുഞ്ഞ് വേണ്ടായിരുന്നു എന്നും അവൾക്കും റോബർട്ടിനും ആൺ കുഞ്ഞുങ്ങളെ ആണ് ഇഷ്ടം എന്നും പറഞ്ഞതായി റിപ്പോർട്ട് ലഭിച്ചു.
❤❤❤❤❤
Interesting theam?
and nice story
keep it up bro
Need more crime stories like this
???????