അന്വേഷണത്തിലെ അവസാന നിഗമനം എന്നോണം പോലീസ് സിംസ് ദമ്പതികളുടെ വീടിനടുത്തുള്ള മിസിസിപ്പി നദിയുടെ ഭാഗങ്ങളും തിരച്ചിലിന് വിധേയമാക്കി. പക്ഷേ അവിടെയും പോലീസിന് കാര്യമായി ഒന്നും ലഭിച്ചില്ല.
പോലീസിൻ്റെ പ്രാഥമിക ചോദ്യം ചെയ്യലിൽ സിംസ് ദമ്പതികൾ തങ്ങൾക്ക് ശത്രുക്കൾ ആരും തന്നെ ഇല്ലെന്നും തങ്ങളുടെ മകളെ അപായപ്പെടുത്താൻ മാത്രം വിരോധം ആർക്കും തങ്ങളോട് ഇല്ലെന്നും വ്യക്തമാക്കി.
അയൽക്കാരുമായി സംഭാഷണങ്ങൾ നടത്തുന്നതിനിടെ ഒരാൾ, അജ്ഞാതൻ ആയ ഒരു വ്യക്തിയെ ഈ അടുത്ത ദിവസങ്ങളിൽ ഇവിടെ കണ്ടിരുന്നു എന്ന് പോലീസിന് മൊഴി നൽകി. മറ്റൊരു വ്യക്തി, അടുത്തുള്ള ഫാക്ടറിക്ക് പുറകിലായി ആരോ ഒരാൾ എന്തോ കുഴിച്ചിടുന്നത് കണ്ടിരുന്നു എന്നും മൊഴി നൽകി.
എന്നാല് ലഭിച്ച ഈ സൂചനകൾ എല്ലാം പോലീസിനെ ഒട്ടും സഹായിക്കുന്നത് ആയിരുന്നില്ല. അവയെല്ലാം വെറും യാദൃശ്ചിക സംഭവങ്ങൾ മാത്രം ആയിരുന്നു.
പോലീസിന് മുന്നിൽ യാതൊരു തെളിവുകളും ഇല്ല. എന്തിന് വേണ്ടി ആയിരിക്കും ഈ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത് എന്ന സംശയം അപ്പോഴും ബാക്കിയായിരുന്നു. മോചന ദ്രവ്യം ചോദിച്ചു ഫോൺ കോളോ കത്തോ ലഭിച്ചില്ല. സിംസ് ദമ്പതികളുടെ മൊഴി പ്രകാരം അവരുടെ ദാമ്പത്യ ജീവിതത്തിലും മറ്റ് പ്രശ്നങ്ങൾ ഇല്ലായിരുന്നു. പൗല സിംസിന് വിഹാതേര ബന്ധങ്ങൾ ഇല്ലാതിരുന്നതിനാൽ തന്നെ ഹെതർ തൻ്റെ കുഞ്ഞാണോ എന്ന് സംശയിച്ച് അജ്ഞാത കാമുകനോ മറ്റോ വന്നിരിക്കാം എന്ന സാധ്യത പോലീസ് തള്ളിക്കളഞ്ഞു.
??????????
4 ദിവസങ്ങൾക്ക് ശേഷം, ചാൾസ് സാണ്ടേഴ്‌സ് എന്ന വ്യക്തി മിസിസിപ്പി നദിയുടെ മിസോറി ഭാഗത്ത് ചൂണ്ടൽ ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തുകയായിരുന്നു. മടങ്ങി പോകാൻ ഒരുങ്ങവെ അദ്ദേഹം കയ്യിലുണ്ടായിരുന്ന കുറച്ച് മാലിന്യങ്ങൾ പാർക്കിംഗ് ഏരിയയിൽ സ്ഥാപിച്ചിട്ടുള്ള വീപയിലേക്ക് നിക്ഷേപിച്ചു. എന്നാല് വീപ്പക്ക് അകത്ത് അസാധാരണമായ ഒന്ന് അദ്ദേഹം കണ്ടു. ഒരു വലിയ കറുത്ത ഗാർബേജ് ബാഗ് (മാലിന്യ കവർ) ആയിരുന്നു അത്. അതിൻ്റെ വലുപ്പത്തിൽ സംശയം തോന്നിയ അദ്ദേഹം അത് പുറത്തെടുത്ത് കയ്യിലെ പോക്കറ്റ് കത്തി ഉപയോഗിച്ച് കവർ കീറി നോക്കി. കവറിൻ്റെ ഉള്ളിൽ വളരെ നന്നായി സംരക്ഷിച്ച ഒരു പെൺകുഞ്ഞിൻ്റെ മൃദ ശരീരം ആയിരുന്നു.
ഹോമിസൈഡ് ഡിപ്പാർട്ട്മെൻ്റിൽ ഉള്ള അന്വേഷണ ഉദ്യോഗസ്ഥർ ഉടൻ തന്നെ ആ പാർക്കിംഗ് ലോട്ടിലേക്ക് വന്നെത്തി.
“മലർന്ന് കിടക്കുന്ന രീതിയിൽ ആയിരുന്നു അവളെ കണ്ടെത്തിയത്. ശരീരം മുഴുവൻ ഒരു പിങ്ക് നിറമായിരുന്നു. ഒറ്റനോട്ടത്തിൽ കണ്ടാൽ അവൾ ഉറങ്ങുകയാണ് എന്നെ തോന്നു. പക്ഷേ ആ ഗാർബേജ് ബാഗിൽ അവള് മരിച്ചു കിടക്കുകയായിരുന്നു.”
സംഭവ സ്ഥലം സന്ദർശിച്ച ലീഡ് ഡിറ്റക്ടീവ് വികാരഭരിതനായി പറഞ്ഞ വാക്കുകൾ ആണിവ.
മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയ കൈപാടുകളും കാൽ പാടുകളും ഹെതർ ജനിച്ച സമയത്ത് ഹോസ്പിറ്റലിൽ രേഖപ്പെടുത്തിയ പാടുകളുമായി താരതമ്യം ചെയ്തു. ഒടുവിൽ ഏവരെയും നൊമ്പരപ്പെടുത്തി ആ മൃത ശരീരം ഹെതർ ലീ സിമ്മിൻ്റെത് ആണെന്ന് റിസൽറ്റ് വന്നു.
??????????
മെഡിക്കൽ എക്സാമിനർ ഡോക്ടർ മേരി കേസ് ആണ് ഈ കേസിൽ ഹെതറിൻ്റെ ഓട്ടോപ്സി നിർവഹിച്ചത്. അവർ നിരീക്ഷിച്ച പ്രധാന കാര്യങ്ങളിൽ ഒന്നായിരുന്നു കുഞ്ഞിൻ്റെ ചുണ്ടിന് അകത്ത് കാണപ്പെട്ട കുറുകെ ഉള്ള വരപോലെ ഉള്ള മൂന്ന് മുറിപ്പാടുകൾ.
❤❤❤❤❤
Interesting theam?
and nice story
keep it up bro
Need more crime stories like this
???????