രുദ്ര 2 [രാവണാസുരൻ] 200

ഛീ പോടാ എന്ന് പറഞ്ഞു അവനെ പിടിച്ചു തള്ളിയിട്ടു കുഞ്ഞന്റെ കയ്യും പിടിച്ചു പാത്തു തിരിഞ്ഞു നടന്നു പക്ഷേ ജിത്തു പിന്നിൽ നിന്നും പാത്തുവിന്റെ കൈക്ക് പിടിച്ചു അവൾ ജിത്തുന്റെ ചെകിടടച്ചു ഒരെണ്ണം കൊടുത്തു.ദേഷ്യം വന്ന ജിത്തു പാത്തുവിന്റെ മുടിക്ക് കുത്തിപ്പിടിച്ചു തന്നോടടുപ്പിച്ചു അവന്റെ ഉദ്ദേശം മനസ്സിലായ പാത്തു കഴിവിന്റെ പരമാവധി അവനിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു പക്ഷെ അവന്റെ കൈകരുതിനു മുന്നിൽ അവളുടെ ചെറുത്തുനിൽപ്പുകൾ വിലപ്പോയില്ല.അവൾ കണ്ണുകൾ കൂട്ടിയടച്ചു
കുറച്ചു നിമിഷങ്ങൾക്കകം അവന്റെ കൈ തന്റെ മുടിയിൽ നിന്നും അകന്നു പോകുന്നത് അവളറിഞ്ഞു കണ്ണുകൾ തുറന്നു നോക്കി മുന്നിൽ രുദ്ര ഏച്ചി നിൽക്കുന്നു.തന്റെ മുടിക്ക് പിടിച്ചിരുന്നവൻ താഴെ വീണു കിടക്കുന്നു.അവിടെ എന്താണ് സംഭവിച്ചതെന്ന് അവൾക്ക് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല.

ഞാൻ എന്റെ സുഹൃത്തുമായി സംസാരിച്ചു നിൽക്കുവായിരുന്നു അപ്പോഴാണ് പിന്നിൽ ആൾക്കൂട്ടവും എന്തോ ബഹളവും കേട്ടത് എന്താണെന്നറിയാൻ അങ്ങോട്ട് പോയി അപ്പോഴാണ് ഒരുത്തൻ പാത്തുവിന്റെ മുടിക്ക് കുത്തിപ്പിടിച്ച് അവളോട് മുഖമടുപ്പിക്കുന്നത് കണ്ടത്.പിന്നെ ഒന്നും നോക്കിയില്ല ആളുകളെ വകഞ്ഞു മാറ്റി ചാടി അവന്റെ അടുത്തെത്തി കൈമുട്ടിന് സൈഡിലായുള്ള പേശിയിൽ നടുവിരൽ കൊണ്ട് ഒന്ന് അമർത്തി അവന്റെ കൈ അയഞ്ഞു.പുറം കാലിന് ഒരു കിക്കും മോന്തയ്ക്കിട്ട് ഒരിടിയും കൊടുത്തു അവൻ താഴെ വീണു.അടുത്തവൻ ഓടി വരുന്നുണ്ട് അടി വാങ്ങാൻ ഞാൻ അവന്റെ നേർക്ക് ഓടി അവൻ മുന്നോട്ട് വച്ച കാലിന്റെ മുട്ടിൽ ചവിട്ടി അവന്റെ തലയ്ക്ക് മുകളിൽ പൊങ്ങി കൈമുട്ട് കൊണ്ട് നെറുകംതലയ്ക്കിട്ട് ഒരെണ്ണം കൊടുത്തു എന്നിട്ട് ചവിട്ടി നിന്ന കാൽമുട്ടിൽ ഒന്ന് ബലംകൊടുത്തു താഴ്ത്തി അവന്റെ കാൽ ഒടിഞ്ഞു.അവന്റെ പിന്നാലെ വന്നവൻ എനിക്ക് നേരെ കയ്യോങ്ങി ഞാൻ ഒരു ചുവട് പുറകോട്ട് വച്ചു എന്നിട്ട് അവന്റെ കൈ എന്റെ വലതുവശത്തേയ്ക്ക് തട്ടി മാറ്റി എന്നിട്ട് അവന്റെ അടിനാഭിക്ക് ഒരെണ്ണം കൊടുത്തു.ഇത്രയും കഴിഞ്ഞപ്പോഴേയ്ക്കും എന്റെ പിന്നിൽ നിന്ന് ഒരു അലർച്ച കേട്ടു
നോക്കിയപ്പോ അപ്പു ഒരുത്തന്റെ കയ്യൊടിച്ചു
ഈ തെണ്ടി അല്ലെങ്കിലും ഇങ്ങനെയാ ഞാൻ എവിടെയെങ്കിലും ഒന്ന് അടിയുണ്ടാക്കി ഒന്ന് ഫോം ആയി വരുമ്പോഴേക്കും വന്ന് ഇടപെടും ഇതിപ്പോ അവന്റെ കാമുകിയെ കൈക്കുപിടിച്ചവന്റെ കൈ ഒടിച്ചതാ.ഞാൻ അവസാനത്തേയ്ക്ക് മാറ്റിവയ്ച്ചിരുന്നതാ അവൻ ആദ്യം തന്നെ ചെയ്തു. ഇതൊക്കെ ആലോചിച്ചു നിന്നപ്പോഴേയ്ക്കും ആരോ ഒരുത്തൻ എന്നെ പിന്നിൽ നിന്ന് ചവിട്ടി.ഞാൻ രണ്ടു സ്റ്റെപ്പ് മുന്നേയ്ക്കാഞ്ഞു തിരിച്ചടിക്കാൻ തിരിഞ്ഞപ്പോഴേയ്ക്കും അപ്പു ഓടി അവന്റെ അടുത്തെത്തി അവന്റെ മോന്തയ്ക്കിട്ട് ഒരെണ്ണം കൊടുത്തു എന്നിട്ട് അവൻ കയ്യോങ്ങിയപ്പോൾ കൈപിടിച്ച് മടക്കി ഇടയ്ക്ക് അവന്റെ കയ്യുംവച്ചു ഒന്ന് ബലംകൊടുത്തു അവന്റെ കയ്യും ഒടിച്ചു.ഈ ചെക്കന് ആരോ കയ്യൊടിക്കുന്നതിൽ കൈവിഷം കൊടുത്തിട്ടുണ്ട്. ഇനിയിപ്പോ ഇവൻ ഹോസ്പിറ്റലിൽ നിന്ന് വല്ല കമ്മീഷനും വാങ്ങുന്നുണ്ടോ കൈയടിക്കുന്നതിന്.
ആ എന്തെങ്കിലും ആകട്ടെ.
അയ്യോ ഇങ്ങനെ നോക്കി നിന്നാൽ ഡയലോഗ് അടിക്കാനുള്ള അവസരവും കൂടെ ഇവൻ തട്ടിയെടുക്കും അത് അനുവദിച്ചുകൊടുത്തുകൂടാ.

ടാ ജോണേ ഇവന്മാരെപ്പോലെ തല്ലുകൊള്ളികളെയാണോ ഉത്സവത്തിന് വിളിക്കുന്നത്.ഇതിന് നിനക്കിട്ടും രണ്ടെണ്ണം പൊട്ടിക്കേണ്ടതാ പിന്നെ നീ എന്റെ സിജോടെ അനിയനായത്കൊണ്ട് ഞാൻ ഒന്നും ചെയ്യുന്നില്ല.എന്തായാലും ഉത്സവം കഴിഞ്ഞിട്ട് ഞാൻ അവനെ ഒന്ന് വിളിക്കുന്നുണ്ട്. പിന്നെ ജോണേ ഇവന്മാരെ ഹോസ്പിറ്റലിൽ ആക്കിയേരെ ഞാൻ വിളിച്ചു പറഞ്ഞേക്കാം ഉത്സവം കഴിഞ്ഞാൽ ഒറ്റയൊരെണ്ണത്തിനെ ഈ ശിവപുരത്തു കണ്ടുപോകരുത് കണ്ടാൽ നീയൊന്നും രണ്ടുകാലിൽ കുടുംബത്ത് കേറത്തില്ല.

55 Comments

  1. രാഹുലെ കമെന്റ് ഇടുന്നതിൽ ഞാൻ ഒരു പരാജയം ആണ്…….

    എന്നിരുന്നാലും പൊളി……….

    ഇന്നത്തെ ഇന്ത്യ എങ്ങനെ ആണ്…….

    തെറ്റ് ചെയൂന്നവരെ സംരക്ഷിക്കാൻ ആണ് ആളുകൾ കൂടുതൽ……

    രുദ്രയെപ്പോലെ ഉള്ള കുറച്ചു പേർ വേണം എന്നെ നാട് നന്നാവൂ…..

    Dk❣️

    1. രാവണാസുരൻ(rahul)

      Dk

      ഇത് ഇന്ത്യാ ഇവിടെ ഇങ്ങനെയാ എന്നൊക്കെ പറയുമെങ്കിലും.

      എന്നെങ്കിലും ഒരിക്കൽ മാറും എന്നൊരു പ്രതീക്ഷ ഉണ്ട്.
      മാറണം മാറ്റണം ?

      ????

  2. കുട്ടൻ

    ബ്രോ ഒന്നു പെട്ടന്ന് താടാ

    1. രാവണാസുരൻ(rahul)

      Sry bro ഹോസ്പിറ്റൽ കേസ് ഒക്കെ ആയി കുറച്ചു തിരക്കിൽ ആയിരുന്നു അല്ല ഇപ്പോഴും തിരക്കിലാണ്

      വൈകിക്കില്ല ഒരു 1-2week നു ഉള്ളിൽ അടുത്ത part ഇടാം

  3. Bro നായകൻ പോലീസ് വേണ്ട അവനും രുദ്രയെ പോലെ ഉള്ള ഒരാൾ മതി the real devil അവൻ പാവപെട്ടവൻമാർക്ക് ദേവനും വില്ലന്മാർക്ക് അസുരനുമാവണം പോലീസ് ആയാൽ ഒരു പരിധിവരെ നിയമം അനുസരിക്കണം അത് വേണ്ട പിന്നെ അവൻ രുദ്രയെക്കാൾ കൂടുതൽ ശക്തി ഉള്ളവനെങ്കിൽ പൊളിക്കും രണ്ടു പേരുടെയും ലക്ഷ്യം ഒന്ന് തന്നെ ആവണം മാർഗം അത് കുഴപ്പമില്ല അടുത്ത പാർട്ടിൽ നായകൻ വരുമോ കാത്തിരിക്കുന്നു next part എന്ന് വരും

    1. രാവണാസുരൻ(rahul)

      Bro പറഞ്ഞിരുന്നില്ലേ
      ഒരു പരീക്ഷണത്തിന് ഇറങ്ങുവാണ്
      വായിച്ചിട്ട് എന്നെ ചീത്തവിളിക്കാതിരുന്നാൽ മതി ?

      ഈ അടുത്ത് തന്നെ നായകൻ വരും

      1. നീ അവനെ വേഗം ഇറക്കു പിന്നെ നായകന്റെ എൻട്രി ഒരു fight സീനായാലും കുഴപ്പമില്ല നായികയും നായകനും കാണുമ്പോൾ ഒരു fight അത് കുഴപ്പമില്ല ഞാൻ fight എന്ന് ഉദ്ദേശിച്ചത് ചെറിയ അടിപിടി അല്ലാതെ വലിയ fight ഒന്നും വേണ്ട

      2. ഇന്നു വരും bro

        1. രാവണാസുരൻ(rahul)

          അധികം വൈകിക്കില്ല bro

  4. പൊളി…man…… രുദ്ര…എനിക്ക് ഇഷ്ട്ടായി…?

    നല്ല ഭംഗിയായ എഴുത്ത്…അവരുടെ സംസാരവും…. നാടിനെ കുറിച്ച് ഉള്ള വിവരണവും….??

    fight ഒക്കെ പക്കാ പൊളി…… രുദ്രയും അപ്പുവും തമ്മിൽ ഉള്ള ചേച്ചി അനിയൻ ബന്ധം….അത് മനോഹരമായി…….

    പലമറ്റം….അവർ എന്തിനാ അങ്ങോട്ട് വന്നേ…… പ്രശ്നാവോ………?

    നായകൻ എൻട്രി ചെയ്യാൻ ആയോ…. ഇനി മറ്റവൻ ആണോ ആ ips…?

    1. രാവണാസുരൻ(rahul)

      എനിക്ക് ഒരു സഹോദരി ഇല്ലാത്തത്കൊണ്ട്
      എന്റെ കഥയിൽ മിക്കവാറും സഹോദരിമാരെ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്.
      അത് success ആയി എന്നറിഞ്ഞതിൽ വളരെ സന്തോഷം

      പിന്നെ hero അവൻ ഉടനെ വരും on the way
      IPS കാരൻ ആണോ hero എന്ന ചോദ്യത്തിന്
      ഉത്തരം പറഞ്ഞാൽ രസം പോയില്ലേ

      ❤️❤️❤️

  5. വായിച്ചു..

    നന്നായിട്ടുണ്ട് ❤️

    1. രാവണാസുരൻ(rahul)

      Thanks mazood

      ❤️❤️❤️❤️

  6. രഗേന്ദു

    രാവണ.. സുഖം അല്ലെ.. കുറെ ആയി ഇത് വായ്കണം എന്ന് വച്ച് ഇരിക്കുന്നു. ഇന്നാണ് വായ്ച്ചത് കേട്ടോ.. അഹ എന്തായാലും അടിപൊളി ആയിയുണ്ട് രുദ്രയുടെ ഫൈറ്റ് ഒകെ നന്നായിട്ടുണ്ട്.. പിന്നെ ഹീറോ വരാൻ സമയം ആയില്ലെ. അപ്പോ അതിനായി വെയ്റ്റിംഗ്.സ്നേഹത്തോടെ❤️

    1. രാവണാസുരൻ(rahul)

      സുഖം

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
      ഹീറോയെ കൊണ്ട് വരണം
      അതിന് ചെറിയ ഒരു പരീക്ഷണം കൂടെ നടത്തണം നോക്കട്ടെ വൈകാതെ വരും
      ❤️❤️❤️❤️

  7. പതിഞ്ഞ താളത്തിൽ തുടങ്ങിയ എഴുത്ത് അവസാനിപ്പിച്ചപ്പോഴേക്കും ഗംഭീരം ആക്കി. ഉദ്യോഗജനകമായ മുഹൂർത്തത്തിൽ കഥ നിർത്തുകയും ചെയ്തു.
    നല്ല എഴുത്ത്, ഓരോ ഭാഗത്തും ആക്ഷൻ നന്നാകുന്നുണ്ട് വേഗം അടുത്തതും കൂടെ പോരട്ടെ, അഭിനന്ദനങ്ങൾ…

    1. രാവണാസുരൻ(rahul)

      Reply late ആയതിനു ആദ്യം ക്ഷമചോദിക്കുന്നു

      ഞാൻ ആദ്യമായി എഴുതിയ fight ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ
      വളരെ സന്തോഷം ജ്വാല
      ചുമ്മാ എഴുതി തുടങ്ങിയ കഥയാണ്.
      ഞാൻ മൊത്തത്തിൽ 5part ഉദ്ദേശിച്ചാണ് തുടങ്ങിയത്. എഴുതി വന്നപ്പോ കൂടുതൽ part വരുമെന്നാണ് തോന്നുന്നത്.
      ഹർഷാപ്പി പറഞ്ഞത്പോലെ ഇപ്പൊ കഥയ്ക്കനുസരിച്ചാണ് പോകുന്നത് ആദ്യം മനസ്സിൽ ഉണ്ടായിരുന്ന കഥയിൽ നിന്ന് ഇപ്പൊ ഒരുപാട് വ്യത്യാസങ്ങൾ വരുന്നുണ്ട്.

  8. ഇരിഞ്ഞാലക്കുടക്കാരൻ

    എന്റെ കർത്താവെ…. വനല്ലേ ബാക്കി. കഥ ഇന്നലെ തന്നെ വായിച്ചതാ?. പക്ഷെങ്കിൽ അപ്പോൾ റിപ്ലേ ഇടാൻ പറ്റുമായിരുന്നില്ല. എന്തായാലും കാത്തിരിപ്പ് വെറുതെ ആവാതെ തീവ്രത കൂട്ടി പെടച്ചില്ലേ. ഇനി എന്തോരം അഭ്യാസം കാണാൻ കിടക്കുന്നു ഒടയതമ്പ്രാ??? എന്തായാലും അടുത്ത ഭാഗത്തിന് വെയിറ്റ് ചെയ്യുന്നു. കളികൾ ഇനി കേരളത്തിൽ ആവും അല്ലെ?? അവസാനം തല്ലുകൊള്ളികളുടെ വീട്ടിൽ നിന്നും ആളുകൾ എത്തിയല്ലേ??

    1. രാവണാസുരൻ(rahul)

      ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നു
      ഇതൊക്കെ ചെറുത് ?

      മ്മക്ക് ഒരു മാസ്സ് entertainer അങ്ങട് പെടയ്ക്കാന്നേ.

  9. ???❤️❤️❤️???

    1. രാവണാസുരൻ(rahul)

      ❤️❤️❤️
      ❤️❤️

  10. കലക്കി അപ്പോ അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ….

    ♥️♥️♥️♥️

    1. രാവണാസുരൻ(rahul)

      ഉടനെ തന്നെ വരും ❤️❤️❤️

  11. ♥️♥️♥️♥️♥️♥️♥️?????

    1. രാവണാസുരൻ(rahul)

      ❤️❤️❤️

  12. വായിച്ചില്ല വായിക്കാം കേട്ടോ ❤

    1. രാവണാസുരൻ(rahul)

      Ok ?❤️

  13. വായിച്ചു ഇഷ്ടപ്പെട്ടു.കളർ ആയിട്ടുണ്ട്.ഫൈറ്റ് ഒക്കെ നന്നയിരുന്നു.എവിടെയോ അല്പം ലാഗ് തോന്നി.അത് സാരമില്ല ആ ഫ്ലോയിൽ അറിയില്ല. ഹീറോയെ കൊണ്ട് വന്നു റൊമാൻസ് ഒക്കെ ആയി പൊളിക്കാം.

    1. രാവണാസുരൻ(rahul)

      അതൊക്കെയാണ് എന്റെയും ആഗ്രഹം എന്താകുമോ എന്തോ ?

  14. Next part ennu vsrum

    1. രാവണാസുരൻ(rahul)

      അപരാജിതൻ വായിച്ചു കഴിഞ്ഞിട്ട് എഴുതി തുടങ്ങും.

  15. Ɒ?ᙢ⚈Ƞ Ҡ???‐??

    മുത്തേ…
    വായിക്കാൻ തുടങ്ങിട്ടില്ല… പക്ഷെ സമയം പോലെ ഉറപ്പായും വായിക്കും

    1. രാവണാസുരൻ(rahul)

      സമയം കിട്ടുമ്പോൾ വായിച്ചാൽ മതി

      വായിക്കുമ്പോൾ അഭിപ്രായം പറയണം ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അത് പറയാനുണ്ടോ

  16. Super..rudra fight scenes adopoli..muthasante fight scenes kanan waiting.nammude hero ingu porate..❤️❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം
      ❤️❤️❤️
      Hero വൈകാതെ വരും. He is on the way

  17. കഥ ഇന്നാണ് വായിച്ചത്.കൊള്ളാം ഇഷ്ടായി. പക്ഷെ രുദ്രയുടെ ഒരു രൂപം മനസിലേക്ക് വന്നില്ല മാത്രമല്ല അവരുടെ background ഉം.കഥയിൽ എന്തൊക്കെയോ missing പോലെ ഫീൽ ചെയ്തു
    പാരഗ്രാഫ് വലുതാക്കാതെ എഴുതാമോ. ❤❤

    1. രാവണാസുരൻ(rahul)

      Ok bro paragraph ചെറുതാക്കാം

      രുദ്രയുടെ ഒരു രൂപം കിട്ടാത്തത് മിക്കവാറും കഴിഞ്ഞകാലത്തെക്കുറിച്ച് പറയാത്തത്കൊണ്ടാകും എന്നാണ് തോന്നുന്നത്

      ❤️❤️

  18. രാവണാസുരൻ(rahul)

    അതേയ് വായിക്കുന്ന ആരെങ്കിലും fight നെക്കുറിച്ച് അഭിപ്രായം പറയാവോ

    Bore ആണോ ?

    1. ഞാൻ evng ഡീറ്റൈൽഡ് റിവ്യൂ ഇടാം…,,,!!!
      വായിച്ചിട്ടില്ല evng വായിക്കും

      1. രാവണാസുരൻ(rahul)

        Done? bro

  19. ശങ്കരഭക്തൻ

    ?

    1. രാവണാസുരൻ(rahul)

      ❤️?

  20. നിലാവിന്റെ രാജകുമാരൻ

    ?❤️

    1. രാവണാസുരൻ(rahul)

      ❤️❤️

  21. രാഹുൽ പിവി

    ♥️

    1. നിന്റെ കാൽപാടുകൾ പതിയുന്നതിന് മുമ്പേ അവിടെ മറ്റൊരാളുടെ കാൽ പാടുകൾ പതിഞ്ഞിരുന്നു ???

      1. കാലന്റെ കാല്‍പാദം ഇവിടെ പതിച്ചുരുന്നേല്‍ പിന്നെ വേറെ ആരുടെയും കാല്‍പാദം ഇവിടെ പതറിയില്ലായിരുന്നു?

        എന്ന് കാലന്‍ പറയാൻ പറഞ്ഞു?

        1. രാവണാസുരൻ(rahul)

          എല്ലാരും കൂടെ എന്നെ ചവിട്ടികൂട്ടാൻ ഉള്ള പരുപാടിയിൽ ആണോ ?

        2. നിനക്കുള്ള പണി ഞാൻ തരുന്നുണ്ട് ??

          1. രാവണാസുരൻ(rahul)

            എന്തിന് ?

          2. നിനക്കല്ല

            റിപ്ലൈ കാലനു

          3. രാവണാസുരൻ(rahul)

            Oho
            I am the sry അളിയാ
            ഞാൻ വല്ലാണ്ടങ്ങു തെറ്റുദ്ധരിച്ചു ?

      2. രാഹുൽ പിവി

        ആ പാദം പതിഞ്ഞു കഴിഞ്ഞതിനു ശേഷമാണ് ഞാൻ വന്നത്.എനിക്ക് മുന്നേ നടക്കാനല്ല പുറകെ നടക്കാനാണ് ഇഷ്ടം.ആശാൻ ആദ്യം ശിഷ്യൻ പുറകെ

Comments are closed.