? ഋതുഭേദങ്ങൾ ?️ 10 [ഖല്‍ബിന്‍റെ പോരാളി ?] 887

 

““ഞാന്‍ ഒന്ന് സ്ട്രച്ച് ചെയ്യാന്‍….”” ദേവ് കാരണം പോലെ പറഞ്ഞു. അനഘ മറുപടിയൊന്നും കൊടുക്കാതെ നോട്ടം മാറ്റി.

““നിനക്ക് കാപ്പി വേണോ….? ഇനി ചുരമിറങ്ങിട്ടെ വല്ലതും കിട്ടു….”” ദേവ് അനഘയെ നോക്കി ചോദിച്ചു.

““മ്….”” അനഘ ഒരു മൂളലില്‍ സമ്മതം അറിയിച്ചു.

““എന്നാ മോളെ ഉണര്‍ത്തിക്കോ….”” അത്രയും പറഞ്ഞു ദേവ് വണ്ടിയില്‍ നിന്ന് ഇറങ്ങി അടുത്തുള്ള പെട്ടികടയിലേക്ക് പോയി.

““മാളുട്ടി….. മാളുട്ടി….”” അനഘ പതിയെ മാളുട്ടിയെ തട്ടി വിളിച്ചു. ശാന്തമായ ഉറക്കത്തില്‍ നിന്ന് മാളുട്ടി പതിയെ കണ്ണ് തുറന്നു നോക്കി.

““മതി കണ്ണാ…. ഉറങ്ങിയത്….”” അനഘ അവളെ പിടിച്ചെഴുന്നേല്‍പിച്ചുകൊണ്ട് പറഞ്ഞു.

““കണ്ണാന്നോ…..!!!”” അനഘയുടെ വിളി കേട്ട് മാളുട്ടി ചോദിച്ചു.

““ഞാനെ മാളുട്ടിയെ ഇനി അങ്ങനെയാ വിളിക്ക്യാ….”” മാളുട്ടിയെ കെട്ടിപിടിച്ചുകൊണ്ട് അനഘ അവളുടെ കവിള്‍ തലോടികൊണ്ട് പറഞ്ഞു.. അപ്പോഴേക്കും ദേവ് രണ്ടു കോഫി പേപ്പര്‍ ഗ്ലാസുമായി എത്തി. അവനത് വണ്ടിയ്ക്കുള്ളിലുള്ള അനഘയ്ക്ക് നേരെ നീട്ടി. അനഘ അതു വാങ്ങിയതും പോക്കറ്റില്‍ വെച്ചിരുന്ന ഒരു പൊത്തിയെടുത്ത് അനഘയ്ക്ക് മുന്നില്‍ നിരത്തി വെച്ചു.

““അനഗേച്ചി…. ദേ പരപ്പ്വേട…..”” പൊതിയ്ക്കുള്ളിലെ സാധാനം കണ്ടു മാളുട്ടി വിളിച്ചു പറഞ്ഞു.

““പരപ്പ്വേട അല്ലടാ കണ്ണാ…. പരിപ്പുവട…”” അനഘ ഒരു ചിരിയോടെ അനഘയെ തിരുത്തി…

““പരിപ്പ്വോട….”” മാളൂട്ടിയൊന്ന് പറഞ്ഞുനോക്കി. ശരിയായില്ലെന്ന് അറിയാവുന്നത് കൊണ്ടും അവള് അനഘയെ നോക്കി ഒരു ചിരി നല്‍കി. അതോടെ അനഘ പിന്നെ തിരുത്താന്‍ പോയില്ല. അവള്‍ കോഫി ഗ്ലാസ് സീറ്റില്‍ വെച്ചു പൊതിയില്‍ നിന്നും ഒരു പരിപ്പുവട കയ്യിലെടുത്തു. അത്യാവശ്യം ചൂടുണ്ടായിരുന്നു. അതുകൊണ്ട് അതില്‍ നിന്ന് ഒരു കഷ്ണമെടുത്തു ഊതിയും കുടഞ്ഞും ചൂട് അകറ്റിയാ ശേഷം അത് മാളുട്ടിയുടെ വായിലേക്ക് വെച്ചുകൊടുത്തു. മാളൂട്ടി അത് സന്തോഷത്തോടെ സ്വീകരിച്ചു. ഏകദേശം ഒരു പരിപ്പുവട കഴിയുന്നത് വരെ അനഘ അത് തുടര്‍ന്നു.

““മതി…. അനഗേച്ചി….”” വയറു നിറഞ്ഞുവെന്ന ഭാവത്തില്‍ മാളുട്ടി പറഞ്ഞു. അതോടെ ഒരു ഗ്ലാസിലെ കോഫി പതിയെ അവളെ കൊണ്ടു കുടിപ്പിച്ചു. ശേഷം ബാക്കി വന്ന കോഫിയും പരിപ്പുവടയും അനഘയും അകത്താക്കി. അവരുടെ ഭക്ഷണം കഴിഞ്ഞപ്പോ അവര്‍ കോഡ്രൈവര്‍ സീറ്റിലേക്ക് തിരിച്ചുകയറി. പിന്നെ യാത്ര തുടര്‍ന്നു.

രാത്രി എട്ടുമണിയോടെയാണ് അവര്‍ വൈദരത്ത് എത്തിയത്. അതിനിടയില്‍ എവിടെയെത്തിയെന്ന് ചോദിച്ച് ഇല്ലത്ത് നിന്ന് രണ്ടുമൂന്ന് തവണ കോള്‍ വന്നിരുന്നു. മൈസൂര്‍ നഗരം മാത്രം കണ്ടു വളര്‍ന്ന മാളുട്ടിയ്ക്ക് കേരളത്തിന്‍റെ നാടും നാട്ടുഭംഗിയും എല്ലാം കൗതുകമായിരുന്നു. അവള്‍ ഇരുട്ടും വരെ പുറത്തെ ഓരോ കാഴ്ച കണ്ടിരുന്നു.

 

133 Comments

  1. Super..!?????

  2. മുത്തു

    അടിപൊളി ???❤️❤️❤️

  3. Next part ini enna

    1. രണ്ട് ദിവസത്തിന് ഉള്ളില്‍ ??

  4. ഈ തറദേവിനെ അവിടെ നിന്ന് മാറ്റി കട്ടിലിൽ കിടത്താൻ എന്തെങ്കിലും മാർഗമുണ്ടോ. വിശ്വാമിത്രന് തപസ്സ് ഇളകുമോ എന്ന പേടിയാണ് എന്ന് മനസിലായി.പിന്നെ ദേവിൻ്റെയും അനഘയുടെയും വീട്ടുകാരോട് എന്തൊക്കെയാണ് പറഞ്ഞത്. ആ ഭാഗത്ത് നീ വ്യക്തത വരുത്താതെ പറഞ്ഞ് പോയി.എൻ്റെ ഊഹം ശരിയാണെങ്കിൽ ദേവ് അവളുടെ അച്ഛൻ ആണെന്നും അവൻ്റെ കഴിഞ്ഞ ജീവിതവും പറഞ്ഞിട്ടില്ല. ഇനി പറഞ്ഞാ ദേവിൻ്റെ വീട്ടുകാർ സമ്മതിക്കും.പക്ഷേ അനഘയുടെ വീട്ടുകാർ എതിർക്കും.ഇനി അത് പറയാതെ വിടാനും പറ്റില്ലല്ലോ.അച്ഛൻ്റെ സ്വഭാവവും ശൈലിയും രൂപവും ഒക്കെ വൈകാതെ മാളുവിൽ പ്രകടമായി തുടങ്ങാം.അപ്പോഴേക്ക് വീട്ടുകാർക്ക് പറയാതെ കാര്യം മനസിലാകും.പിന്നെ മനു,മായ അവർക്കെന്താ സംഭവിച്ചത്.നീ നേരത്തേ പറഞ്ഞിട്ടുണ്ടോ ഞാൻ വായിച്ചത് മറന്നു പോയതാണോ എന്നൊന്നും അറിയില്ല.എങ്കിലും ഇടയ്ക്ക് അവരുടെ ജീവിതം കൂടെ പറഞ്ഞ് പോകണം ??

    1. PV കുട്ടാ?

      നീ ആദ്യം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പറയാം… ആ കാര്യത്തിൽ ദേവ് ഒരു മാന്യനാണ്… ഇല്ലെങ്കിൽ അനഘ ഇപ്പൊ ഗര്‍ഭിണിയായേനെ?….

      വീട്ടുക്കാരോട് നമ്മൾ പ്രതീക്ഷിച്ചതൊക്കെയാവും പറഞ്ഞിട്ടാവുക… അവിടെത്തെ അന്തരീക്ഷം പറഞ്ഞു തന്നിട്ടുണ്ട്… അപ്പൊ നമ്മുക്ക് ചിന്തക്കാവുന്നതെ ഉള്ളു… പിന്നെ അപ്രതീക്ഷിതമായുള്ള ആ ഇറങ്ങി പോവും എന്ന് പറഞ്ഞത് ആണ്‌… അത് പിന്നെ സൂചിപ്പിച്ചിട്ടുണ്ട്…

      ദേവ് പഴയതൊന്നും പറഞ്ഞിട്ടില്ല… അതിന്‌ സമയമായി എന്ന് തോന്നി കാണില്ല… പിന്നെ മനു മായ ഇഷ്യൂ… അവരുടെ വേളി കഴിഞ്ഞിട്ട് ഇപ്പൊ 2 കൊല്ലം ആയി… ഒരു കുട്ടി വേണമെന്ന് മായക്ക് ആഗ്രഹം ഉണ്ടെങ്കിലും കുഞ്ഞുങ്ങള്‍ ഇപ്പൊ വേണ്ട എന്ന നിലപാടാണ് മനുവിന്… ഇത് സംബന്ധിച്ച ചര്‍ച്ചയ്ക്കൊടുവിലാണ് ദേവിന്റെ വേളിയുടെ തിരുമാനം ആയത്…. ഇനി അവരും കഥയില്‍ കാണും ❤️?

  5. Oru Paavam Snehithan {OPS}

    Innan ee kadhayile ella part vayichath brointe mattoru kadhayaya vaishnavam full aakit vayichathann ella onnin onn adipwoli aann ithinte adutha part udan pratheekshikunnu ??

    [OPS]

    1. OPS Bro ❤️

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം ?

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  6. Khalbinte porlai
    khalb kattond poi
    nalla oru part lastatthe patt
    my all time favourite
    ella partum onnichanu vaayikkan pattiyath
    puthiya partinayi katthu irikkunnu

    1. Thank You Vaigha ?

      നല്ല വാക്കുകള്‍ക്കു ഒത്തിരി സന്തോഷം ?

  7. ༒☬SULTHAN☬༒

    ഖൽബെ ഈ പാർട്ടും iyy പൊളിച്ചടക്കിയല്ലോ ❤❤❤❤❤

    ഇഷ്ടായി ഒരുപാട് ❤❤❤

    ഇനി എന്തൊക്കെ സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു ❤❤❤❤❤❤

    1. Sulthan Bro ❤️ ? ?

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?❤️

  8. ഖൽബെ….

    മനോഹരമായ ഒരു പാർട്ടാണ് ഇപ്പോ ഞാൻ വായിച്ചു തീർത്തത്… വല്ലാത്തൊരു ഫീലിങ്ങിലൂടെ വായനക്കാരനെ കൊണ്ടുപോകുന്ന രംഗങ്ങൾ.. ഒരുപാട് സ്നേഹിച്ചിട്ടും എന്തിനോ വേണ്ടി അകലാൻ ശ്രമിക്കുന്ന രണ്ടു ജന്മങ്ങൾ… എന്തിനു വേണ്ടിയാണു ദേവിന് ജീവിതം ഒഴിഞ്ഞു കൊടുക്കുന്നതെന്നു അനഘക്കോ, അനഘയെ വിട്ടുകൊടുക്കുന്നതിലൂടെ നഷ്ടപ്പെടാൻ പോവുന്ന ജീവിതം മനസിലാകാത്ത ദേവും വല്ലാത്ത നൊമ്പരമാണ് തരുന്നത്…. പരസ്പരം സ്നേഹിക്കുന്നതിന്റെ അളവ് രണ്ടുപേർക്കും അറിയുന്നില്ല, ഇനി മാളൂട്ടി അതിനൊരു പോംവഴി കണ്ടെത്തുമെന്നു പ്രതീക്ഷിക്കുന്നു….

    മാളൂട്ടിയോട് വൈദരത്തുക്കാർ പരിചയമാകുന്ന ഭാഗങ്ങൾ വായിച്ചപ്പോ കണ്ണ് തുളുമ്പി, അത്രേം ടച്ചിങ്ങായിരുന്നു ആ രംഗങ്ങൾ…

    എന്തായാലും ഈ പാർട്ടിന്റെ അവസാനം ദേവും അനഘയും ഒന്നിക്കണമെന്ന്ഏ ആഗ്രഹിക്കുന്ന തൊരു വായനക്കാരനും സമാധാനം തരുന്ന ഒന്നാണ്… അങ്ങനെ സംഭവിക്കട്ടെ..

    സ്നേഹപൂർവ്വം…

    1. ചേട്ടായി ?

      ദേവും അനഘയും ഒന്നിക്കാൻ കാലം തന്നെ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം ?? ഋതുക്കള്‍ മാറി മാറി വരട്ടെ… ഇവിടെയും വസന്തം പൂത്തുലയട്ടെ…

      ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട് ❤️ ഇനിയും കുറെ കാര്യങ്ങൾ പറയാനുണ്ട്?? അതെല്ലാം വഴിയേ അറിയാം ? ?

      ഒത്തിരി സ്നേഹത്തോടെ ?

  9. ഖൽഭേ ❤❤❤

    വളരെ താമസിച്ചാണ് വായിക്കാൻ നിന്നത്… കാരണം വേറെ ഒന്നും അല്ല കഴിഞ്ഞ തവണത്തെ ഫീഡ്ബാക്ക് തന്നെ കാരണം.ഏങ്കിലും നിന്റെ കഥ ആയതുകൊണ്ട് എപ്പോഴായാലും വായിക്കും… അത് നിനക്കും അറിയാലോ… എന്താണ് മോനെ പറയാ വായിച്ചു കഴിഞ്ഞപ്പോൾ വായിക്കാൻ വൈകിയതിന് ഞാൻ തന്നെ എന്നെ തെറി പറയേണ്ടി വന്നു… പറയുന്നത് ക്ലിഷേ ആണെന്ന് അറിയാം ഏങ്കിലും പറയുവാ ഈ കഥയിൽ ഞാൻ ഏറ്റവും ഇഷ്ടപെട്ട പാർട്ട്‌ ഒരു പക്ഷെ ഇതാണ്… നാളെ ചിലപ്പോൾ ഈ അഭിപ്രായം മാറി എന്ന് വരാം അതുകൊണ്ടാണ് പക്ഷെ എന്ന് ചേർത്തത്. എല്ലാരും താഴെ പറഞ്ഞത് പോലെ ഇപ്പോഴാണ് കഥ വീണ്ടും ട്രാക്കിൽ കയറിയത്… ഇനി എന്തൊക്കെ കാണേണ്ടി വരുമോ എന്തോ?????

    എടാ എനിക്ക് ചിലർ പറഞ്ഞത് പോലെ ദേവിനെ മാത്രം പ്രതി സ്ഥാനത്ത് നിർത്താൻ കഴിയുന്നില്ല… അതുപോലെ അനഘയെയും… രണ്ടുപേർക്കും അവരവരുടേതായ ഞ്യായങ്ങൾ പറയാനുണ്ടാകും. അനഘയെ വിവാഹം കഴിച്ചതും മറ്റും മാളു മോളെ ജീവിതത്തിലേക്ക് കൂട്ടികൊണ്ടുവരാൻ ഉള്ള ഏക പോംവഴി ആണെന്ന് തോന്നിയത് കൊണ്ടാകും ഒരിക്കലും അനുവിന്റെ സ്ഥാനത് മറ്റൊരു പെൺകുട്ടിയെ കാണാൻ കഴിയാതിരുന്നിട്ടും അങ്ങിനെ ഒരു പാതകത്തിന് വീട്ടുകാരോടൊപ്പം കൂടേണ്ടി വന്നത്. നാളെ അനഘ മാളുമോൾക്ക് നല്ലൊരു അമ്മയാണെന്ന് തോന്നിയാൽ ഇപ്പോൾ ഉള്ള ഈ അകൽച്ചയുടെ വാതിൽ മലർക്കേ തുറക്കാനും സാധ്യത ഉണ്ട്. അതുപോലെ അനുവിന്റെ യും ദേവിന്റെയും പരസ്പര സ്നേഹം ടോമിന്റെയും മാലുവിന്റെയും വാക്കുകളിലൂടെ അറിഞ്ഞ അനഘ ഒരിക്കലും തന്നെ അനുവിന്റെ സ്ഥാനത് ദേവ് കാണാൻ പോകുന്നില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു… അതിന്റെ പരിണിത ഫലമായിട്ടാണ് അവന്റെ പെരുമാറ്റത്തെ അവൾ അഭിനയം പോലെ നോക്കികാണുന്നത്. നാളെ മാളുമോളെ പോലെ ദേവിനെയും സ്നേഹിക്കാൻ തുടങ്ങിയാൽ അവളുടെ മനസ്സിന്റെ മഞ്ഞുപാളിയും ഉരുകിയോലിക്കും… കാത്തിരിക്കാം!

    എന്റെ അഭിപ്രായത്തിൽ സത്യങ്ങൾ മുഴുവൻ വീട്ടുകാരോട് തുറന്നുപറയുകയായിരുന്നു വേണ്ടിയിരുന്നത്. നാളെ എന്തായാലും അത് അവർ അറിയുക തന്നെ ചെയ്യും. അപ്പോൾ ഉണ്ടാകുന്ന പോട്ടെത്തെറി ചിലപ്പോൾ ഇപ്പോൾ ഉണ്ടായതിനേക്കാൾ ഭീകരം ആയി മാറാനും ഇടയുണ്ട്. പിന്നെ രണ്ടു വീട്ടുകാർക്കും ദേവിന്റെയും അനഘയുടെയും മേലുള്ള വിശ്വസം പോലും നഷ്ടപ്പെടാൻ സാധ്യത ഉണ്ട്. അനഘയുടെ വീട്ടുകാർക്ക് ചിലപ്പോൾ അത് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല… ശരിയാണ്… മുൻ വിവാഹവും അതിൽ ഒരു കുട്ടിയുണ്ടെന്നുള്ളതുമൊക്കെ ആരെയും അറിയിക്കാതെ വിവാഹം കഴിക്കുന്നത്… അതും തങ്ങൾക്ക് ഏറെ പ്രിയപ്പെട്ട മരുമകനിൽ നിന്നും… ആർക്കും സഹിക്കാൻ കഴിയില്ല. പക്ഷെ ഇപ്പോൾ ഏങ്കിലും അത് തുറന്നു പറയുന്നത് തന്നെ ആണ് നല്ലതാവുക എന്ന് എന്റെ മനസ്സ് പറയുന്നു. ഇപ്പോഴാണെങ്കിൽ ഒരു പക്ഷെ മാളുവിന്റെ സാനിധ്യത്തിൽ അതൊരു മാരക വിഷയം ആകാൻ ചാൻസ് ഇല്ല… കൂടാതെ അനഘക്ക് അറിയാമായിരുന്നു എന്ന് കൂടി കൂട്ടി ചേർത്ത് അവതരിപ്പിച്ചാൽ……

    എനിക്ക് ഇപ്പോൾ തോന്നുന്നത് കഥയുടെ ഗതിയും നീ മനുവേട്ടന് ഇനി കഥയിൽ കൂടുതൽ റോൾ വരുന്നുണ്ടെന്നതും മായയുടെ മാളുവിനോടുള്ള അടുപ്പവും ഒക്കെ ചെർത്തു വായിക്കുമ്പോൾ നാളെ അനഘയും ദേവും ഒന്നാകുന്ന സമയം മാളുമോൾക്ക് അവളുടെ വലിയമ്മയും വലിയച്ഛനും സ്വന്തം അമ്മയും അച്ഛനും ആകുമെന്ന് തന്നെ ആണ്. അത് മക്കളില്ലാത്ത മനുവിനും മായക്കും അതുപോലെ ദേവിനും അനഘക്കും മാളുമോൾടെ ഭവി ജീവിതത്തിനും ഒരുപോലെ പ്രയോജനം ചെയുക തന്നെ ചെയ്യും.

    അപ്പൊ കാത്തിരിക്കുന്നു…

    സസ്നേഹം… മേനോൻ കുട്ടി ?

    1. കുട്ടിമാമ ♥️ ?

      വൈകിയാണേലും വായിച്ചതിലും ഇത്രയും വലിയ മറുപടി തന്നതിനും ഒത്തിരി സന്തോഷം ?

      ദേവിനെ മാത്രം കുറ്റക്കാരനായി കാണുന്ന പലരും ഇത്രയും കാലം അനഘ യുടെ ഭാഗത്ത് നിന്ന് കഥ വായിച്ചവരാണ്… അപ്പൊ ദേവിന്റെ മനസില്‍ എന്താണ്‌ എന്ന് ആർക്കും അറിയില്ല… എല്ലാം ശെരിയാക്കണം??

      ഇപ്പോഴത്തെ അവസ്ഥയില്‍ വീട്ടില്‍ പറയുന്നത് നല്ല ചിന്ത ആയി തോന്നുന്നില്ല.. ഒന്നാമത് ദേവും അനഘയും അത്ര അടുപ്പത്തില്ലല്ല… പിന്നെ എല്ലാം അറിയുമ്പോ ദേവിനോടും അനുവിനോടുമുള്ള ദേഷ്യം കുടെ മാളൂട്ടി അനുഭവിക്കേണ്ടിവരും. ദേവ് അത് ആഗ്രഹിക്കുന്നില്ല ?

      മാമൻ പറഞ്ഞ പോലെ മനു, മായ, അത്തു ഇവര്‍ക്ക്‌ ഒക്കെ ഇനിയും പ്രധാന ഭാഗങ്ങൾ വരാൻ ഉണ്ട്… എല്ലാം വഴിയേ അറിയാം ❤️

      അപ്പൊ ഒത്തിരി സ്നേഹത്തോടെ ?
      നിര്‍ത്തുന്നു

  10. ആർക്കും വേണ്ടാത്തവൻ

    വളരെ നന്നായി അടിപൊളി ആണ് ട്ടോ

  11. ❦︎❀ചെമ്പരത്തി ❀❦︎

    വന്ന അന്ന് തന്നെ വായിച്ചു…. പക്ഷെ ഇന്നാണ് cmt ഇടാൻ സാധിച്ചത്……
    കഥ ഓരോ പാർട്ടിലും മനസിലേക്ക് കൂടുതൽ കൂടുതൽ ആഴ്ന്നിറങ്ങുന്നു……
    അവരെ തമ്മിൽ വേർപിരിക്കാതിരിക്കാൻ ആ കുഞ്ഞൊരു കാരണം ആകും എന്ന് കരുതുന്നു…..

    പിന്നെ കഴിഞ്ഞ പാർട്ടിനെ അപേക്ഷിച്ചു വേഗത വളരെ ഏറെ കൂടിയിട്ടുണ്ട്…. അതു ചെറുതല്ലാത്ത പരിഭവത്തിനു കാരണമായിട്ടുണ്ട്….അതു വേണ്ടിയിരുന്നില്ല എന്നൊരു അഭിപ്രായം ഉണ്ട്….
    സ്നേഹപൂർവ്വം ?????

    1. ചെമ്പരത്തി ബ്രോ ?

      നല്ല വാക്കുകള്‍ക്ക് ആദ്യമേ നന്ദി♥️❣️❤️… കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം ?

      വേഗത അല്പം കൂട്ടിയത് ആണ്‌… ഇല്ലെങ്കില്‍ കഥ മുന്നോട്ട് പോവില്ല… പിന്നെ വേണ്ട ഭാഗത്ത് ആവശ്യത്തിന് സ്പീഡ് കുറച്ചിട്ടുണ്ട്… ഇനിയുള്ള ഭാഗത്തും ഈ സ്പീഡ് ആവാന്‍ chance ഉണ്ട് ? ??

  12. നിധീഷ്

    ♥♥♥♥

  13. ഖൽബെ ❤️

    നന്നായിട്ടുണ്ട്,. മാളൂട്ടി യും ദേവും ഒന്നിച്ചതിൽ ഒരുപാട് സന്തോഷം,. ഇനി അനഘയെയും കൂടെ ഒന്നിപ്പിക്കണം,.
    കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. സയദ് ബ്രോ ?❤️?

      അനഘയും ദേവും ഒന്നിക്കാൻ കുറച്ച് സമരം കുടെ വേണം… അതിന്‌ ഇടയില്‍ അവർ തല്ലിപിരിയുമോ എന്ന് അറിയില്ല ???

      സ്നേഹത്തോടെ ?

Comments are closed.