റെജിയുടെ സുവിശേഷങ്ങൾ 2 [മനൂസ്] [Climax] 3163

 

അധികം വിദ്യാഭ്യാസം ഇല്ലാത്ത ദൈവഭയം ഉള്ളൊരു പാവമായിരുന്നു…

 

ഒരു ദിവസം സ്‌കൂളിൽ നിന്ന് അപ്പുറത്തെ വീട്ടിലെ ചേട്ടൻ വന്ന് വീട്ടിലേക്ക് വിളിച്ചോണ്ട് പോന്നു…

 

എന്നാ കാര്യമെന്ന് വീട്ടിലേക്ക് നടക്കവേ ഒരുപാട് തവണ ചോദിച്ചിട്ടും ആ ചേട്ടായി പറഞ്ഞില്ല…

 

വീടിന് അടുത്തെത്തിയപ്പോ കണ്ടത് കൂടി നിന്ന് എന്നെ കണ്ണീരോടെ നോക്കുന്ന ആളുകളെയാ..

 

എന്നെ കണ്ടതും അപ്പച്ചൻ കരഞ്ഞുകൊണ്ട് ഓടി വന്നു… അമ്മച്ചി പോയെടാ മോനെ എന്ന് പറഞ്ഞു എന്നെ കെട്ടിപ്പിടിച്ചു…

 

പറ്റിക്കാൻ പറയുവാന്ന ഞാൻ വിചാരിച്ചത് കേട്ടോ…

 

വൈകിട്ട് വരുമ്പോ എനിക് കള്ളപ്പം ചുട്ട് തരാന്ന് പറഞ്ഞ ആള് എവിടെ പോകാനാ…

 

ഞാൻ അകത്തോട്ട് ചെന്നപ്പോ അമ്മച്ചിയെ ആ വീട്ടിൽ കിടത്തിയെക്കുവാ…

 

ഞാൻ വിളിച്ചു… എഴുന്നേറ്റില്ല…

 

ഇടക്ക് എന്നെ പറ്റിക്കാൻ ഇങ്ങനെ കിടക്കുന്നതാ കള്ളി…

 

എന്റെ കണ്ണീര് കാണുമ്പോ ചിരിച്ചോണ്ട് എണീക്കും…

 

പക്ഷെ ഇത്തവണ എത്ര കരഞ്ഞിട്ടും എണീറ്റില്ല…

 

എല്ലാരും വന്ന് പിടിച്ച് മാറ്റാൻ നോക്കി… പക്ഷെ ഞാൻ അമ്മച്ചിയെ ചേർത്ത് പിടിച്ച് കരഞ്ഞു..

 

ആ 8 വയസ്സുകാരന് അത് താങ്ങാൻ പറ്റിയില്ല..

 

അമ്മച്ചിയില്ലാത്ത വീട് എനിക്ക് തടവറ ആയി..

 

ഒരുപാട് കരഞ്ഞു… ഒറ്റ ദിവസം കൊണ്ട് എന്റെ ജീവിതം മാറി..

 

പിന്നീട് എപ്പോഴോ വല്യമ്മച്ചി പറഞ്ഞു മരിക്കുന്നവർ ആകാശത്ത് നക്ഷത്രം ആകുമെന്ന്… അതാ എന്റെ അമ്മച്ചി…”

 

പറഞ്ഞു നിർത്തിയതും റിനിയുടെയും റിൻസിയുടെയും കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…

40 Comments

  1. ༒☬SULTHAN☬༒

    ഇക്ക പൊളിച്ചുട്ടോ ❤❤❤
    വായിച്ചു kainjappo kann നിറഞ്ഞു ❤❤❤
    ഒരുപാട് ഇഷ്ടായി ❤❤

    1. ഞമ്മക്ക് അത് കേട്ടാൽ മതിയെടാ.. പെരുത്തിഷ്ടം sulu??

  2. Adipoli… Vaayikan ethri vayiki poyi bro … Shemiku
    sneha thode the priest

    1. വൈകി എങ്കിലും വായിച്ചല്ലോ പുള്ളെ.. പെരുത്തിഷ്ടം???

  3. ❤️❤️❤️❤️?

    1. ???

  4. //ഈ സമൂഹത്തിൽ ജീവിക്കണമെങ്കിൽ ഓരോ പെണ്കുട്ടിയും ഒന്നിലും അടി പതറാത്ത ഒരു മനസ്സ് ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്…

    ഇന്നത്തെ അനുഭവം നാളെ നിനക്കൊരു പാഠം ആയിരിക്കും…

    കൂടുതൽ കരുത്തോടെ മനസ്സ് പാകപ്പെടുത്താൻ പറ്റിയൊരു ദിവസമായി കരുതുക..

    ഒന്ന് മാത്രം ഓർക്കുക…

    നിന്നെ സംരക്ഷിക്കാൻ നിന്നോളം പൊന്നൊരാൾ വേറെയില്ല…

    തളരരുത്..”\\

    ഒരുപാട് ഇഷ്ട്ടപെട്ട വരികൾ…

    ഒരുപാട് ഇടങ്ങളിൽ കണ്ണ് നനഞ്ഞുകൊണ്ടിരുന്നു…

    //ട്വിസ്റ്റും വഴിതിരിവുകളുമൊന്നുമില്ലാതെ എഴുതിയ കുഞ്ഞു കഥയാണ്\\

    ഈ കുഞ്ഞു കഥ വളരെ അധികം മനസ്സിനെ സ്പർശിച്ചു….

    എന്ത് പറയണം എന്ന് അറിയില്ല….

    സ്നേഹവും കരുതലും സന്തോഷവും എല്ലാം നല്ല വർണനയിൽ അവതരിപ്പിച്ചു….

    ♥️♥️♥️♥️♥️♥️

    1. മനസ്സിൽ തോന്നിയത് അതുപോലെ പകർത്തിയതാണ്.. വരികൾ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.. എന്റെ കുഞ്ഞു കുടുംബത്തെ സ്വന്തമായി കരുതി ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നതിൽ പെരുത്തിഷ്ടം..??

      ഈ പ്രോത്സാഹനം ഇനിയും ഉണ്ടാവണം?

      1. മുൻപ് hyder marakkarodu പറഞ്ഞ പോലെ.. നിങ്ങൾക്കൊന്നും പ്രോത്സാഹനം തന്നില്ലേൽ പിന്നെ ഇവിടെ വന്ന് വായിക്കുന്നതിൽ എന്താണ് അർത്ഥം….

        ♥️♥️♥️♥️♥️

        1. പാപ്പൻ പൊളിയാണ്???

  5. നന്നായിട്ടുണ്ടായിരുന്നു മനൂസ് ???

    1. ഒരുപാടിഷ്ടം നൗഫു??

  6. Pdf പോസ്റ്റ്‌ ചെയ്യണേ…

    1. തീർച്ചയായും ശ്രമിക്കാം..സ്നേഹം??

  7. ഡ്രാക്കുള

    മോനൂസേ കരയിപ്പിച്ചുകളഞ്ഞല്ലോടാ നീ

    സത്യം പറഞ്ഞാൽ ഈ പാർട്ട് വായിച്ചു തുടങ്ങിയത് വലിയ താൽപര്യമില്ലാതെയാണ് പക്ഷേ വായിച്ച് കഴിഞ്ഞപ്പോഴേക്കും അറിയാതെ കണ്ണ് നിറഞ്ഞു പോയി ??????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️??????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    പുതിയൊരു കഥയുമായി ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു?❤️?????????

    1. റെജിയെയും കുടുംബത്തെയും സ്വീകരിച്ചതിനു ഒരുപാടിഷ്ടം.. എന്റെ ശ്രമങ്ങൾ പാഴായില്ല എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം തോന്നുന്നു.. പെരുത്തിഷ്ടം??

  8. സൂപ്പർബ് മനൂസ് ❤️റെജി and ഫാമിലി മനസ്സിൽ കയറി ?

    1. എന്റെ കുഞ്ഞു കഥ സ്വീകരിച്ചതിനു ഹൃദയം നിറഞ്ഞ സ്നേഹം ജീവൻ??

  9. കൊള്ളമെട മോനെ ❤️❤️❤️

    1. പെരുത്തിഷ്ടം ഡിയർ??

    1. ഒരുപാടിഷ്ടം ഡിയർ??

  10. അറിവില്ലാത്തവൻ

    ഒന്നു പറയാൻ ഇല്ലാ അടിപൊളി ?????????????????

    1. ഈ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ??

  11. ഒന്നും പറയാനില്ല, കണ്ണ് നിറഞ്ഞ് പോയി

    1. ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ??

    1. ?????

      1. ❤️❤️❤️

  12. Nikhilhttps://i.imgur.com/c15zEOd.jpg

    എന്തോ ഒരുപാട് ഇഷ്ട്ടമായി ???

    1. അത് കേട്ടാൽ മതി ഞമ്മക്ക്.. പെരുത്തിഷ്ടം??

  13. ഈ ബന്ധങ്ങൾ എന്നൊക്കെ പറയുന്നത് അച്ഛനമ്മമാർ ജീവിച്ചിരുന്നത് വരെയേ ഉള്ളു. വരവേൽപ്പിൽ ലാലേട്ടൻ പറഞ്ഞതാണ്.
    അപ്പൊ ജീവിച്ചിരിക്കുമ്പോൾ എല്ലാരുമായും നല്ല ബന്ധം പുലർത്തണം.
    ‘അമ്മ കാണാതെ അച്ഛന്റെ കുഴിമാടത്തിൽ പൂക്കൾ വെച്ചു മടങ്ങുന്ന പുത്രൻ?.
    നല്ല എഴുത്തു ആണ് ബ്രോ.ഇനിയും വരിക .

    1. ബന്ധങ്ങൾ പളുങ്ക് പാത്രം പോലെയാണ്, വീണുടയാതെ നോക്കുന്ന കാലമത്രയും അത് മാറ്റോടെ ഇരിക്കും.. ഇണക്കങ്ങളും പിണക്കങ്ങളുമായി കുടുംബങ്ങൾ എല്ലാം ഒത്തൊരുമയോടെ കഴിയട്ടെ.. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ഡിയർ??

  14. ഒരു കുഞ്ഞു കഥ അതിൽ സ്നേഹവും, പിണക്കങ്ങളും, വാശിയും ഒക്കെ നിറഞ്ഞു നിന്നിരുന്നു. കഥ വായിച്ചു തീർന്നപ്പോൾ കണ്ണുകൾ നിറഞ്ഞു. മനസ്സിനെ തൊട്ടുണർത്തിയ എഴുത്ത്. കഥാകാരൻ വായിക്കുന്നവരുടെ മനസ്സു നിറച്ചു.
    സ്നേഹമുള്ള എഴുത്തിന് ആശംസകൾ…

    1. എല്ലാ രചനകളിലും എത്തി എനിക്ക് നൽകുന്ന പ്രോത്സാഹനത്തിന് പെരുത്തിഷ്ടം ജ്വാല??..എന്റെയീ കുഞ്ഞു കഥ സ്വീകരിച്ചതിന് സ്നേഹം.. പുതിയ കഥകൾക്കായി കാത്തിരിക്കുന്നു??

      1. ???

  15. സാധാരണ കാണാറുള്ള തുടർക്കഥകളിൽ നിന്നും വേറിട്ട പ്രമേയം…. വായിച്ചു തീരുമ്പോഴേക്കും കണ്ണുകൾ നിറഞ്ഞിട്ടുണ്ടെങ്കിൽ അത് എഴുത്തുകാരന്റെ കഴിവാണ്… റെജിയെയും അമ്മച്ചിയെയും അനിയത്തിമാരേയും ഒത്തിരി ഇഷ്ടം.. ആശംസകൾ മനൂസ് ❣️❣️

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

      1. @krishna ????????

    2. ഈ നല്ല വാക്കുകൾ പ്രചോദനമായി ഉൾക്കൊള്ളുന്നു.. റെജിയെയും കുടുംബത്തെയും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാടിഷ്ടം ഷാന??.. ചിങ്കാരിക്കായി കാത്തിരിക്കുന്നു??..

Comments are closed.