അലോക് അവിടെ നിന്നു പോകുവാനായി തിരുഞ്ഞു നടന്നു.
നീ ഇവിടെനിന്നു പോകില്ല അലോക്. എന്നെ കൊന്നിട്ടു മാത്രമെ നിനക്കു ഇവിടുന്നു പോകാന്‍ പറ്റൂ. ഇന്ദ്രന്‍ പതിയെ എഴുനേറ്റു നിലത്തിരുന്നു.
നിന്റെ ഭ്രാന്തു കേട്ടോണ്ടിരിക്കാന്‍ എനിക്കു നേരമില്ല ഇന്ദ്രാ. അതും പറഞ്ഞു അലോക് വീണ്ടും നടന്നു.
നീ പൊയ്‌ക്കോ അലോകേ, പക്ഷേ നീ പാഴാക്കുന്ന ഓരോ നിമിഷവും നിന്റെ സഹോദരിയുടെ ജീവന്‍ പൊയ്‌ക്കൊണ്ടിരിക്കുകയാണ്.
ഓരോ നിമിഷവും അവള്‍ നരകിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ദ്രന്‍ പകയോടെ പറഞ്ഞു.
അതു കേട്ട് അലോക് നടത്തം നിര്‍ത്തി പുച്ഛത്തോടെ അവനെ നോക്കി.
എന്റെ പെങ്ങള്‍ക്ക് ഒന്നും പറ്റിയിട്ടില്ല ഇന്ദ്രാ.. അവള്‍ സുരക്ഷിതയായി തന്നെയുണ്ട്.
പിന്നെ നീ അയച്ചവന്‍മാര്‍ പരലോകത്തു ചെന്നിട്ടുണ്ട് താമസിയാതെ നിനക്കും അവരോടൊപ്പം എത്താം. ക്യാന്‍സര്‍ തന്നെ നിന്നെ കൊന്നോളും. അലോക് പറഞ്ഞു നിര്‍ത്തി.
ഇന്ദ്രന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു.. നീ ഇത്ര മണ്ടനാണോ അലോകേ.. നിന്റെ സഹോദരി അക്തയെ എനിക്ക് ആവശ്യമായിരുന്നു. നിന്റെ ചിന്തകളെ വഴിതിരിച്ചു വിടാന്‍.
അതിനായി ഞാന്‍ കാട്ടിയ ഒരു മായക്കാഴ്ചയായിരുന്നു അക്ത… അവള്‍ക്കു മുന്നേ ഒരുവളെ നീ നിന്റെ സഹോദരിയാക്കിയില്ലേ.. നിന്റെ വിരല്‍ തുമ്പില്‍ പടിച്ചു നടന്നവള്‍ തിരക്കിനിടയില്‍ നീ വിട്ടു പോയവള്‍. നിന്റെ തേന്‍മൊഴി.
ഇന്ദ്രന്റെ വാക്കുകള്‍ അലോകില്‍ നടുക്കം സൃഷ്ടിച്ചു. കൊടുങ്കാറ്റു പോലെ അവന്‍ ഇന്ദ്രനു നേരെ പാഞ്ഞടുത്തു ഇന്ദ്രന്റെ കഴുത്തിനു കുത്തിപ്പിച്ചു.
പറയെടാ എന്റെ മൊഴിയെടവിടെ. നീ അവളെ എന്താടാ ചെയ്‌തേ. അവന്റെ ശബ്ദം ഇന്ദ്രന്റെ കാതുകളില്‍ അലയടിച്ചു.
ഇന്ദ്രനു ജേതാവിന്റെ ഭാവമായിരുന്നു അപ്പോള്‍.. അലോക് ഭ്രാന്തനെപ്പോലെ ഇന്ദ്രന്റെ രണ്ടു ചെകിടത്തും മാറിമാറി അടിച്ചു.
പറയെടാ..എന്റെ മൊഴിയെവിടെ.. നീ എന്താ ചെയ്തത്. അലോക് വീണ്ടും വീണ്ടും ആ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
അലോകിന്റെ മുഖത്ത് ആദ്യമായി തെളിഞ്ഞ പരിഭ്രാന്തിയും ഭയവും കണ്ടു ഇന്ദ്രനു ലഹരി കിട്ടിയതു പോലെയായിരുന്നു.
തന്റെ ശരീരം നുറുങ്ങുന്ന വേദനയിലും അവന്‍ പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു.
?
ആദ്യഭാഗം ലഭിക്കുന്നില്ലല്ലോ എനിക്ക്
കിടിലൻ
♥️♥️♥️♥️♥️♥️