രാക്ഷസൻ 12 climax [FÜHRER] 423

Views : 58322

നായ്ക്കളേ, നീയൊക്കെ എന്തു കരുതി, ജീവന്‍ രക്ഷിക്കാന്‍ വന്ന ദൈവദൂതനാണു ഞാനെന്നോ.
നിനക്കൊക്കെതെറ്റി.. ഇന്ദ്രനു ഇല്ലാതാക്കിയാണു ശീലം, ദാ ഇതുപോലെ. പുച്ഛത്തോടെ പറഞ്ഞു കൊണ്ട് അയാള്‍ കത്തിയെരിയുന്ന രോഹിണിയെയും കുട്ടിയെയും മറികടന്നു നടന്നു പോയി.
ഇന്ദ്രനെ കുറിച്ചു കേട്ടറിഞ്ഞ കഥകള്‍ അലോകിന്റെ ഞരമ്പുകളെ വരിഞ്ഞു മുറുക്കി. അവന്‍ തന്റെ ജീപ്പു വേഗത്തില്‍ മുന്നോട്ടു പായിച്ചു. ഇന്ദ്രനെ തേടി പുറപ്പെട്ട അലോകിനു പക്ഷേ പ്രതീക്ഷിച്ചതിനു വിപരീതമാണു കാണാന്‍ കഴിഞ്ഞത്.
മുന്നില്‍ നില്‍ക്കുന്ന ഇന്ദ്രനെ കണ്ട് അലോക് സ്തബ്ദനായി നിന്നു. താന്‍ കേട്ടറിഞ്ഞ ഇന്ദ്രന്റെ നിഴല്‍ പോലും അല്ല തന്റെ മുന്നിലുള്ളത്.
ശോഷിച്ച ശരീരം. മുഖത്തു പൊള്ളലേറ്റു കരിഞ്ഞ പാടുകള്‍. അലസമായി കിടക്കുന്ന മുടി പല ഭാഗത്തും പൊഴിഞ്ഞു പോയിരുന്നു. കണ്ണുകള്‍ കുഴിഞ്ഞു. മെല്ലിച്ച ശരീരത്തില്‍ വയര്‍ ഉന്തി നിന്നു.  നില്‍ക്കാന്‍ പോലും പാടുപെടുന്ന ഇന്ദ്രന്‍.
അയാളുടെ രൂപ ഭാവം കണ്ട് അലോകനുള്ളിലെ ദേഷ്യത്തിന്റെ കനല്‍ കെട്ടടങ്ങിയിരുന്നു.
ഇനിയും നില്‍ക്കാന്‍ ശേഷിയില്ലാതെ ഇന്ദ്രന്‍ സമീപത്തെ മരത്തണലിലുള്ള സിമന്റു ബഞ്ചില്‍ ചെന്നിരുന്നു. അയാള്‍ ശ്വാസം വലിച്ചു വിട്ടു കിതപ്പടക്കി.  അവനരികിലേക്ക് അലോകും നടന്നു ചെന്നു.
ഇന്ദ്രനു വേണ്ട ശിക്ഷയാണ് കാലം നല്‍കിയെതെന്ന ചിന്തയില്‍ അലോകിന്റെ മുഖത്ത് പുച്ഛം മാത്രമായിരുന്നു.
ഇന്ദ്രനരികിലേക്കു നടക്കുമ്പോള്‍ അലോകിന്റെ മനസ് നൂലു പൊട്ടിയ പട്ടം കണക്കു പാറി നടക്കുയായിരുന്നു.
ആരോ തന്റെ നേര്‍ക്കു നടന്നടുക്കുന്നതു കണ്ടാണ് ഇന്ദ്രന്‍ തന്റെ ചിന്തകളില്‍ നിന്നുണര്‍ന്നത്.
മുന്നില്‍ അലോകിനെ കണ്ടതും അയാളുടെ കണ്ണുകള്‍ വെട്ടിതിളങ്ങി. ഇരയെ കിട്ടയ വേട്ടമൃഗത്തിന്റെ ഭാവത്തോടെ ഇന്ദ്ര അലോകിനെ നോക്കി പുഞ്ചിരിച്ചു.
എന്നെ തേടി നീ വരുമെന്നെനിക്ക് അറിയാമായിരുന്നു അലോകേ. നീ വന്നതല്ല നിന്നെ വരുത്തിച്ചതാണു ഞാന്‍.
വര്‍ഷം ഒരുപാടായി ഞാന്‍ നിന്റെ വരവും കത്തിരിക്കാന്‍ തുടങ്ങിയിട്ട്. ഇന്ദ്രന്‍ അലോകിനെ നോക്കി നേര്‍ത്ത ശബ്ദത്തില്‍ പറഞ്ഞു. എന്നിട്ടും അയാള്‍ കിതയ്ക്കുന്നുണ്ടായിരുന്നു.
അയാളുടെ വാക്കുകള്‍ക്ക് പുഞ്ചിരി മാത്രം മറുപടി നല്‍കി അലോക് ഇന്ദ്രനു അരികിലായിരുന്നു.
എന്നാല്‍, അവന്റെ ചിരി ഇന്ദ്രനു തന്റെ രൂപം കണ്ടിട്ടുള്ള സഹതാപമാണന്നു തോന്നി. അയാളുടെ മുഖം ദേഷ്യത്താല്‍ വലിഞ്ഞു മുറുകി.
നിനക്കും എന്റെയീ രൂപത്തോടു സഹതാപമോ. നിന്നെ ഇല്ലാതാക്കാനല്ല..

Recent Stories

The Author

FÜHRER

29 Comments

  1. ആദ്യഭാഗം ലഭിക്കുന്നില്ലല്ലോ എനിക്ക്

  2. കിടിലൻ

    ♥️♥️♥️♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com