രാക്ഷസൻ 12 climax [FÜHRER] 423

Views : 58322

എന്റെ സാമ്രാജ്യം നീ തകര്‍ത്തതു പോലെ. എന്റെ അനിയനെ നീ കൊന്നതു പോലെ നിന്റെ വേണ്ടപ്പെവരെ നിന്നില്‍ നിന്നു അകറ്റാണാണു ഞാന്‍ വന്നത്.
ഇനിയുള്ള ഓരോ നിമിഷവും നീ നീറി നീറി ജീവിക്കും.. അങ്ങനെ ജീവിക്കണം നീ.
എങ്കിലേ എന്റെ സഹോദരന്റെ ആത്മാവിനു ശാന്തിലഭിക്കൂ.
ദേഷ്യം കൊണ്ടു വിറച്ച ഇന്ദ്രന്‍ അത്രയും തന്നാല്‍ ആവുന്നത്ര ഉറക്കെയാണു പറഞ്ഞു തീര്‍ത്തത്.. അതിന്റെ പ്രതിഫലനമെന്നോണം ഇന്ദ്രന്‍ നിര്‍ത്താതെ ചുമച്ചുകൊണ്ടിരുന്നു. അയാള്‍ക്കു തന്റെ തല കറങ്ങുന്നതു പോലെ തോന്നി. ഒരു നിമിഷം ശാന്തനായി ഇരുന്നതു ശേഷം ഇന്ദ്രന്‍ തന്റെ വായ പൊത്തിപ്പിടിച്ചിരുന്ന കൈകളിലേക്കു നോക്കി.
അതില്‍ നിറയെ തന്റെ വായില്‍ നിന്നും മൂക്കില്‍ നിന്നും ഒലിച്ചിറങ്ങിയ രക്തമായിരുന്നു.
അലോക് അതു കണ്ട് തന്റെ പോക്കറ്റില്‍ നിന്നും തൂവാലയെടുത്ത് ഇന്ദ്രനു നേരെ നീട്ടി.
ഇന്ദ്രന്‍ അലോകിനെ ഒന്നു നോക്കിയ ശേഷം തൂവാല വാങ്ങി തന്റെ മുഖത്തു പടര്‍ന്ന രക്തം തുടച്ചു. എങ്കിലും മൂക്കില്‍ നിന്നും രക്തം പിന്നെയും വന്നു കൊണ്ടിരുന്നു.
നീ കണ്ടിലേ അലോക് എനിക്കു മുന്നില്‍ ഇനി സമയമില്ല. രണ്ടു കാര്യങ്ങള്‍ ആണ് ഇനി എനിക്ക് ആവശ്യം. ഒന്ന് ഈ കാന്‍സര്‍ എന്നെ കീഴടക്കും മുന്‍പ് എനിക്കു മരിക്കണം. അതും നിന്റെ കൈയ് കൊണ്ട്.
പിന്നെ വേണ്ടതു നിന്റെ തകര്‍ച്ചയാണ്. നിന്നെ നിന്റെ പ്രീയപ്പെട്ടവര്‍ വെറുക്കണം. അതിനായി എന്തു വൃത്തികെട്ട കളിയും ഈ ഇന്ദ്രന്‍ കളിക്കും.
ഇന്ദ്രന്‍ പറയുന്നതെല്ലാം  കേട്ടു മിണ്ടാതിരുന്ന അലോക് അതു കേട്ടു പൊട്ടിച്ചിരിച്ചു പോയി.
നീയെന്തു കരുതിയെടാ, ഞാന്‍ പൊട്ടനാണെന്നോ.. നീ ഇവിടെ കാലു കുത്തിയപ്പോള്‍ തന്നെ ഞാന്‍ അതറിഞ്ഞിരുന്നു.
നീ ഒരോ കരുക്കള്‍ നീക്കുമ്പോഴും ഞാന്‍ അതു നോക്കി നിന്നു.
എന്തിനെന്നോ, നിനക്കു തോന്നണം നീയാണു ജയിക്കുന്നതെന്ന്.
ഇന്ദ്രാ, ഞാന്‍ വിട്ടു പോയ ഒരു ശേഷിപ്പ് എന്നെ തേടി വരുമെന്നെനിക്ക് അറിയാം. അങ്ങനെ ഒരു വരവു പ്രതീക്ഷിച്ചാണു ഞാനും ഇത്രയും നാള്‍ കാത്തിരുന്നത്.
അപ്പോഴേയ്ക്കും ഇന്ദ്രന്‍ മെല്ലെ ചിരിച്ചു. ഇതൊക്കെ മുന്‍ കൂട്ടി കണ്ടെങ്കില്‍ നീ പിന്നെ എന്തിനാ ഓടിപ്പിടഞ്ഞ് ഈ മരണം കാത്തു നില്‍ക്കുന്നവന്റെ മുന്നില്‍ വന്നു നില്‍ക്കുന്നത്.

Recent Stories

The Author

FÜHRER

29 Comments

  1. ആദ്യഭാഗം ലഭിക്കുന്നില്ലല്ലോ എനിക്ക്

  2. കിടിലൻ

    ♥️♥️♥️♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com