രാക്ഷസൻ 12 climax [FÜHRER] 423

തിരികെയെത്തിയപ്പോഴേക്കും ഭദ്രയും കീര്‍ത്തിയും കിടന്നിരുന്നു.. അവന്‍ കിടക്കയില്‍ ചാരിയിരുന്നുകൊണ്ടു ഭദ്രയുടെ തല തന്റെ നെഞ്ചിലേക്കുവച്ചു.. എന്റെ ഭദ്രക്കുട്ടീടെ പിണക്കം ഇതുവരെ മാറീല്ലേ..

എനിക്കു ഏട്ടനോടു പിണക്കമൊന്നുമില്ല.. എന്നാലും ഏട്ടനെ പിരിഞ്ഞിരിക്കാന്‍ അതു ഒരു നിമിഷമാണെങ്കില്‍ പോലും എനിക്കു പിറ്റില്ലേട്ടാ..അവള്‍ കൂടുതല്‍ അവനോടു പറ്റിച്ചേര്‍ന്നിരുന്നു.. ഏട്ടാ എനിക്കെന്തോ ഒറ്റയ്ക്കാകുമ്പോള്‍ പേടിയാകുന്നു.. അന്നത്തെ സംവങ്ങള്‍ അത് ഓര്‍ക്കുന്നതു പോലും എന്നെ കൊണ്ടു താങ്ങാന്‍ പറ്റുന്നില്ലേട്ടാ.. അയ്യേ എന്റെ ഭദ്രകാളി കരയുകയാണോ… നീ അന്നു ചെയ്തതാണു ശരി.. അതില്‍ നിനക്കു കുറ്റബോധം തോന്നേണ്ട ആവശ്യമില്ല.. പിന്നേ നീ ആവശ്യമില്ലാത്തതൊക്കെ ആലോചിച്ചാല്‍ നമ്മുടെ കൊച്ചിനാ അതിന്റെ കേട്.. അവന്‍ അവളുടെ വയറില്‍ തലോടിക്കൊണ്ടു പറഞ്ഞു.. നിക്കു കുഴപ്പമൊന്നുമില്ല ഏട്ടന്‍ എപ്പോഴും കൂടെ ഉണ്ടായാലും മതി.. അമ്പടീ അതിനുള്ള അടവായിരുന്നു ഇതൊക്കെയല്ലേ… അവന്‍ അവളുടെ ചെവിക്കു പിടിച്ചു.. പോ ഏട്ടാ അന്ന് ഏട്ടനെ കാണാതെ മൂന്നു ദിവസം ഞാന്‍ എത്രമാത്രം വിഷമിച്ചെന്നറിയുമോ.. മരിച്ചാലോന്നു വരെ ചിന്തിച്ചതാ ഞാന്‍..
എന്റെ ഭദ്രക്കുട്ടി അങ്ങനെയൊന്നും ചിന്തിക്കരുത് എന്റെയൊപ്പം നീ വേണം..എന്നും.. പിന്നെ എന്റെ ഭദ്രക്കുട്ടീടെ ബോറടി മാറ്റാന്‍ നാളെ രാവിലെ തന്നെ മുത്ത് മൊഴിയും അടക്കമുള്ള പട ഇങ്ങെത്തും.. ഞാനും ഇനി നമ്മുടെ കൊച്ചിങ്ങുവന്നിട്ടേ ആശുപത്രിയില്‍ പോണുള്ളൂ പോരെ.. സത്യമാണോ ഏട്ടന്‍ ലീവെടുക്കാന്‍ പോകുവാണോ.. വിശ്വാസം വരാതെ അവള്‍ അവനെ നോക്കി.. എന്റെ ഭദ്രക്കുട്ടിയോട് ഞാന്‍ കള്ളം പറയുമോ..
അല്ല ഭദ്രക്ക് ഇന്നു ഉറക്കമൊന്നുമില്ലേ.. അല്ലേട്ടാ അന്ന് ഏട്ടന്‍ എങ്ങോട്ടാ പോയത്.. എവിടെയായിരുന്നാ മൂന്നു ദിവസം..അവള്‍ ആകാംഷയോടെ ചോദിച്ചു.. നീ ചുമ്മാ ഓരോന്നും ഓര്‍ത്തിരിക്കാതെ കിടന്നുറങ്ങിക്കേ പാതിരാത്രിയിലാണ് അവളുടെ സംശയം.. അലോക് അവളുടെ ചിന്തകളെ വഴിതിരിച്ചു വിട്ടുകൊണ്ടു പറഞ്ഞു.. അവളോടൊപ്പം ചേര്‍ന്നുറങ്ങുമ്പോഴും അവന്റെ ചിന്ത ഭദ്രയുടെ വാക്കുകളിലായിരുന്നു..ആ മൂന്നു ദിവസങ്ങളെക്കുറിച്ച്.
നിലത്തു ചോരവാര്‍ന്നു കിടക്കുന്ന അലോകിനരുകിലേക്ക് വയോധികന്‍ നടന്നടുത്തു.. ബാബാ.. അവന്‍ അയാളെ പതിയെ വിളിച്ചു..