ഞാന്‍ തോറ്റിട്ടുണ്ടാകാം. എന്റെ നീക്കങ്ങള്‍ നീ മുന്‍കൂട്ടി കണ്ടുകാണും. പക്ഷേ അവസാന ജയം എനിക്കു തന്നെയാണ്.
മരിക്കുമ്പോഴും ഇന്ദ്രനു ജയിച്ചു കൊണ്ടു തന്നെ മരിക്കണം. ഇന്ദ്രന്‍ കിതച്ചു കൊണ്ടു പറഞ്ഞു. അലോക് അവനെ പുച്ഛത്തോടെ നോക്കി.
നീ ഇങ്ങനെ കിടന്നു നരകിച്ചു തന്നെ ചാവും ഇന്ദ്രാ. നിന്റെ സഹോദരന്‍ ഭാഗ്യമുള്ളവനാണ്. അവനെ ഞാന്‍ കൊന്നത് എങ്ങനാണെന്നു നിനക്കറിയണോ ഇന്ദ്രാ.
ദാ ഈ കൈയ് കണ്ടോ നീ, ഇതു കൊണ്ട് അവന്റെ തല ഞാന്‍ പിഴുതെടുക്കുകയായിരുന്നു. പലരെയും കൊന്നിട്ടുണ്ടെങ്കിലും അവനെ കൊന്നപ്പോള്‍ കിട്ടിയ സംതൃപ്തി മറ്റൊരാളില്‍ നിന്നും എനിക്കു കിട്ടിയിട്ടില്ല. കുടിലമായ പുഞ്ചിരിയോടെ അലോക് പറഞ്ഞു.
അലോകിന്റെ വാക്കുകള്‍ ഇന്ദ്രനില്‍ അസ്വസ്ഥത പടര്‍ത്തി. ജീവനറ്റ അയാളുടെ കണ്ണുകളില്‍ പകയുടെ കനല്‍ ആളിക്കത്തി.
വിറയ്ക്കുന്ന കൈയ്കള്‍ കൊണ്ട് ഇന്ദ്രന്‍ അലോകിന്റെ കഴുത്തിനു കുത്തിപ്പിടിച്ചു ഞെരിച്ചു.
നീ ഇന്ദ്രന്റെ പക കാണാന്‍ ഇരിക്കുന്നതേയുള്ളൂ.
തന്നെ കൊല്ലാന്‍ ശ്രമിക്കുന്ന ഇന്ദ്രനെ ശരീരത്തില്‍ വീണ ഒരു പുഴുവിനെ തട്ടിയെറിയുന്ന ലാഘവത്തില്‍ അലോക് തട്ടിയെറിഞ്ഞു.
നിലത്തേക്കു തെറിച്ചു വീണ ഇന്ദ്രന്റെ വായില്‍ നിന്നും വീണ്ടും രക്തം ഒലിച്ചിറങ്ങി. പക്ഷേ നിലത്തു കിടന്നു കൊണ്ടു തന്നെ ഇന്ദ്രന്‍ അപ്പോഴും പൊട്ടിച്ചിരിക്കുകയാണു ചെയ്തത്.
നിന്നിലെ ഈ ആസുരതയാണ് എനിക്കു വേണ്ടത് അലോകേ.. നീയെന്ന രാക്ഷസനെ തുറന്നുകാട്ടും ഈ ഇന്ദ്രന്‍ നിന്നെ സ്‌നേഹിക്കുന്നവര്‍ നിന്റെ രാക്ഷസഭാവം കണ്ടു നിന്നെ വെറുക്കണം. ഇന്ദ്രന്‍ തന്റെ തല മണ്ണോടു ചേര്‍ത്തു ശ്വാസം വലിച്ചു വിട്ടു.
നിന്നെ കൊല്ലാനാണിന്ദ്രാ ഞാനിവിടെ വന്നത്. പക്ഷേ മരണം നിനക്കുള്ള കുറഞ്ഞ ശിക്ഷയായിപ്പോകും.
അതു പാടില്ല. നീ നരകിച്ചു തന്നെ ചാകണം.
പിന്നെ പറഞ്ഞല്ലേ എന്നെ സ്‌നേഹിക്കുന്നവര്‍ എന്നെ വെറുക്കണോന്ന്.
അലോകിനെ സ്‌നേഹിക്കുന്നവര്‍ അലോക് എന്താണെന്നു മനസിലാക്കിയിട്ടുള്ളവരാ.അവര്‍ക്കുമുന്നില്‍ നിന്റെ വാക്കുകള്‍ ഏല്‍ക്കില്ലിന്ദ്രാ.
?
ആദ്യഭാഗം ലഭിക്കുന്നില്ലല്ലോ എനിക്ക്
കിടിലൻ
♥️♥️♥️♥️♥️♥️