എനിക്ക് ഈ സ്ഥലം മാത്രം മതി. അതു കിട്ടിയാല്‍ പിന്നെ എന്തിനാണു കൊല്ലും കൊലയും.
അപ്പോഴേയ്ക്കും വാരിക്കൂട്ടിയ തുണികളുമായി രാമന്‍ ഓടി അവിടേക്കെത്തി.
അയ്യാ രാമേട്ടന്‍ വന്നു. ഞങ്ങള്‍ പൊയ്‌ക്കോട്ടേ.. അവള്‍ അയാളെ നോക്കി.
നീ ഇവിടെ നില്‍ക്ക് എന്നിട്ട് അവനോടു വണ്ടിയെടുത്തോണ്ടു വരാന്‍ പറ. പിന്നെ ഞാനും പേയേക്കുവാ..
അതു കേള്‍ക്കേണ്ട താമസം അവള്‍ രാമനോട് ഉച്ചത്തില്‍ അതു വിളിച്ചു പറഞ്ഞു.. സന്തോഷത്താല്‍ മതിമറന്ന രാമന്‍ വണ്ടിക്കരകിലേക്ക് ഓടി.
ഈ സമയം രോഹിണിയുടെ വിളിച്ചു പറച്ചില്‍ കേട്ടു ചിരിച്ചുകൊണ്ടു തിരിഞ്ഞു നടക്കുകയായിരുന്നു ഇന്ദ്രന്‍.
എന്നാല്‍, രാമന്റെ പോക്കുകണ്ടവര്‍ അലറി വിളിച്ചു കരഞ്ഞു. എന്താണു സംഭവിക്കുന്നതെന്നു മനസിലാകാതെ ഒരു നിമിഷം രോഹിണി ഞെട്ടിത്തരിച്ചു നിന്നു പോയി..
ഒപ്പമുണ്ടായിരുന്നവരുടെ നിലവിളികളോ ഒന്നും രാമന്റെ കാതില്‍ പതിച്ചിരുന്നില്ല.. അയാള്‍ ആ പഴയ ഓട്ടോറിക്ഷ രൂപമാറ്റം ചെയ്തുണ്ടാക്കിയ വണ്ടിയില്‍ കയറി കിക്കര്‍ വലിച്ചു സ്റ്റാര്‍ട്ടു ചെയ്തു.
ആ നിമിഷം തന്നെ ആ ചേരി മുഴുവന്‍ ഒരു അഗ്‌നിഗോളമായി മാറി. നൂറിലധികം കുടുംബങ്ങള്‍ ഒരു നിമിഷം കൊണ്ടു വെന്തു വെണ്ണീറായി തീര്‍ന്നു. പലരും പൊള്ളലേറ്റു പിടിഞ്ഞു. അരുടെ അലറി കരിച്ചല്‍ ആവിടെ പ്രകടമ്പനം കൊണ്ടു.
അഗ്‌നി വിഴുങ്ങിയ രേണുക അവശേഷിക്കുന്ന ജീവന്‍ കൊണ്ടു കത്തിയമരുന്ന തന്റെ കുഞ്ഞിനെ മാറോടണച്ചു മുന്നോട്ടേയക്ക് ഓടി.
എല്ലാം കണ്ടു ചിരിച്ചുകൊണ്ടു നടന്നു നീങ്ങിയ ഇന്ദ്രനെ അവള്‍ പിന്നാലെ എത്തി കെട്ടിപ്പിടിച്ചു. മാംസം കത്തിയെരിയുന്ന വേദനയിലും അവള്‍ തന്റെ കുഞ്ഞിനെയെങ്കിലും രക്ഷിക്കാനുള്ള ഒരു അമ്മയുടെ അവസാന ശ്രമം എന്നോണം കത്തിയെരിയുന്ന കുഞ്ഞിനെ ഇന്ദ്ര ഏല്‍പ്പിച്ചു നിലത്തേക്കു വീണു. കുട്ടിയുടെ ശരീരത്തില്‍ നിന്നുള്ള തീ ഇന്ദ്രന്റെ ശരീരത്തിലേക്കും പടര്‍ന്നു പൊള്ളല്‍ ഏല്‍പ്പിച്ചു.
കുട്ടിയെ രോഹിണിയുടെ സമീപത്തേക്കു വലിച്ചെറിഞ്ഞ ഇന്ദ്രന്‍ തന്റെ ശരീരത്തിലേക്കു പടര്‍ന്ന തീ തട്ടിക്കെടുത്തി. മാംസം കരിഞ്ഞ മണം അയാളെ മത്തുപിടിപ്പിച്ചിരുന്നു.
രോഹിണിയുടെയും മകന്റെയും ശരീരത്തിനു മുന്നില്‍ നിന്ന് അയാള്‍ അട്ടഹസിച്ചു.
?
ആദ്യഭാഗം ലഭിക്കുന്നില്ലല്ലോ എനിക്ക്
കിടിലൻ
♥️♥️♥️♥️♥️♥️