അവരെ നോക്കി പുച്ഛിച്ച ഇന്ദ്ര തന്റെ പോക്കറ്റില്‍ നിന്നും ലൈറ്റര്‍ കൈയിലെടുത്തു. എല്ലാവരും നടുക്കത്തോടെയാണ് ആ കാഴ്ച കണ്ടത്.
ഭയന്നുപോയ രാമനും കുടുംബവും ഓടി വന്ന് ഇന്ദ്രന്റെ കാല്‍ക്കല്‍ വീണു.
ഞങ്ങളെ കൊല്ലല്ലേ സാബ്…. ജീവന്‍ മാത്രം മതി ഞങ്ങള്‍ക്ക്. ഈ ഭൂമിയൊന്നും ഞങ്ങള്‍ക്കു വേണ്ട. ഞങ്ങള്‍ എവിടേക്കെങ്കിലും ജീവനും കൊണ്ട് ഓടി പൊക്കോളാം. ഞങ്ങളുടെ മകനെ ഓര്‍ത്തെങ്കിലും ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കണം… രാമന്‍ ഇന്ദ്രന്റെ കാല്‍പാദത്തില്‍ കെട്ടിപിടിച്ചു കൊണ്ടു കരഞ്ഞു.
ഇന്ദ്ര അതു കണ്ടു പൊട്ടിച്ചിരിച്ചു. നായ്ക്കളേ, ഈ സ്ഥലമാണ് എനിക്കു വേണ്ടത്. അതു കിട്ടിയാല്‍ പിന്നെ ഞാന്‍ എന്തിനാണു നിന്റെ ജീവനെടുത്ത് ആ പാപം എന്റെ തലയില്‍ വരുത്തിവെക്കുന്നത്. തെരുവു പട്ടികളെ കൊല്ലാന്‍ എനിക്കു താല്‍പര്യമില്ല. പുച്ഛത്തോടെ ഇന്ദ്രന്‍ പറഞ്ഞു.
അയാളുടെ വാക്കുകളില്‍ വിശ്വാസം വരാതെ അവര്‍ ഇന്ദ്രനെ നോക്കി. ആ മുഖത്തെ ദേഷ്യ ഭാവമെല്ലാം പോയി ശാന്തമായിരുന്നു. അപ്പോഴേയ്ക്കും മറ്റുള്ളവരും ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ തങ്ങളുടെ വീടുകളിലേക്ക് ഓടി. സമ്പാദ്യവും കൈയ്യില്‍ കിട്ടിയ തുണികളുമെല്ലാം പെറുക്കി വീടുകള്‍ ഉപേക്ഷിച്ചു പലായനം ചെയ്യാന്‍ ആരംഭിച്ചു.
ഈ സമയം രോഹിണിയുടെ കൈയ്യിലിരിക്കുന്ന മകനെ വാങ്ങി കളിപ്പിക്കുകയായിരുന്നു ഇന്ദ്രന്‍.
ഇവന്റെ പേരെന്താണ്. ഇന്ദ്ര ചിരിയോടെ ചോദിച്ചു.
രാഹുലനെന്നാണ് ഇട്ടിരിക്കുന്നത് അയ്യ.. ഇന്ദ്രന്റെ ചോദ്യം കേട്ട് അവള്‍ കുട്ടിയെ തലോടി.
നല്ല പേരാണല്ലോ..
ഡാ നീ വലുതാകുമ്പോള്‍ അച്ഛനെയും അമ്മയെയും നന്നായി നോക്കണം.. കേട്ടോ.. അതും പറഞ്ഞു ഇന്ദ്ര അവന്റെ നെറുകയില്‍ മുത്തി.
അല്ല, നിങ്ങള്‍ എങ്ങിനെ പോകും.. അവന്‍ ആകാംഷയോടെ ചോദിച്ചു.
രാമേട്ടന്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടു വില്‍ക്കാന്‍ പോകുന്നൊരു പഴയ വണ്ടിയുണ്ട്, ഞങ്ങള്‍ അതില്‍ പൊയ്‌ക്കോളാം സാബ്. ഞങ്ങളെ ജീവിക്കാന്‍ അനുവദിച്ചതിന് എന്നും ഞങ്ങള്‍ അയ്യാ യോടു കടപ്പെട്ടിരിക്കും.
അവളുടെ നന്ദിയോടുള്ള വാക്കുകള്‍ കേട്ട് ഇന്ദ്രന്‍ പുഞ്ചിരിച്ചു.
?
ആദ്യഭാഗം ലഭിക്കുന്നില്ലല്ലോ എനിക്ക്
കിടിലൻ
♥️♥️♥️♥️♥️♥️