മുഖത്തേയ്ക്കു വെളിച്ചം വീണതും അയാള്‍ കണ്ണു ചിമ്മി തുറന്നു.
ആ മുഖം കണ്ടതും മുന്നോട്ടു പാഞ്ഞു വന്നവര്‍ നിശ്ചലമായി നിന്നു. അവര്‍ക്കു മുന്നോട്ടു പോകാന്‍ ഭയം തോന്നി.
..ഇന്ദ്രാ…
അവനായിരുന്നു അവര്‍ക്കു മുന്നില്‍ നിന്നത്.
ഇന്ദ്രനെ നേരിട്ടു കണ്ടിട്ടില്ലാത്തവര്‍ പോലും കൂട്ടത്തില്‍ ആരോ പറഞ്ഞ പേരു കേട്ടു പേടിച്ചു വിറച്ചു. അവരില്‍ മരണഭയം നിറഞ്ഞു. ക്രൂരത നിറഞ്ഞ മൃഗം. അതായിരുന്നു ഇന്ദ്ര.
ചേരിയില്‍ അധികമാര്‍ക്കും ഇന്ദ്രനെ നേരില്‍ കണ്ടു പരിചയം ഇല്ലായിരുന്നു.
പക്ഷേ, ഇന്ദ്രന്റെ പേര് മുംബൈയിലെ ഓരോരുത്തര്‍ക്കും സുപരിചിതമായിരുന്നു. എന്തിനും മടിക്കാത്ത റാണയുടെ ചെകുത്താന്റെ രൂപം പൂണ്ട സഹോദരന്‍.
ഇന്ദ്ര അയാളുടെ സഹോദരന്‍ റാണ ഇവര്‍ ആണു നഗരത്തിന്റെ രാജാക്കന്‍മാര്‍.
എതിര്‍ക്കുന്നവരെ വേട്ടയാടി കൊല്ലുന്ന നരാധമന്‍മാര്‍. അനുജന്‍ റാണ തീയാണെങ്കില്‍ ഇന്ദ്ര കത്തി ജ്വലിക്കുന്ന സുര്യനാണ്. സര്‍വതും എരിച്ചടക്കാനുള്ള ആസുര ശക്തിയുള്ളവന്‍.
അങ്ങനെയുള്ള ഇന്ദ്രയെ മുന്നില്‍ കണ്ട ചേരി നിവാസികള്‍ക്കു മരണം മുന്നില്‍ നിന്നു തങ്ങളെ നോക്കി അട്ടഹസിക്കുന്നതായി തോന്നി.
അപ്പോഴും ഇന്ദ്രന്‍ പകയോടെ അവരെ നോക്കി നില്‍ക്കുകയായിരുന്നു. അവര്‍ ഭയന്നു നില്‍ക്കുന്നത് ആനന്ദത്തോടെ കണ്ടു. അവന്‍ അവര്‍ക്കു മുന്നലേക്കു നീങ്ങി നിന്നു.
ഇന്ദ്രന്റെ തോല്‍വി ആഘോഷിച്ചപ്പോള്‍ സ്വന്തം മരണം തന്നെ ആഘോഷിക്കുകയായിരുന്നു എന്നു കരുതിയില്ല, അല്ലേടാ നായ്ക്കളെ.
ഇന്നുവരെ ഇന്ദ്ര ഒരിടത്തും തോറ്റിട്ടില്ല. ആ എന്നെ നിങ്ങള്‍ക്കു മുന്‍പില്‍ മുട്ടുകുത്തിച്ചെന്നു നീയൊക്കെ കരുതിയോ.
ഇന്ദ്രനു തോല്‍ക്കുന്നതു ഇഷ്ടമല്ല. നിന്നെയൊക്കെ പച്ചയ്ക്ക് ഇവിടിട്ടു കത്തിച്ചാല്‍ പോലും ഇന്ദ്രനോട് ആരും ചോദിക്കാന്‍ വരില്ല നായ്ക്കളെ.
എല്ലാവരും നിശബ്ദരായി ഇന്ദ്രനു മുന്നില്‍ തല താഴ്ത്തി നിന്നു. അവര്‍ക്കു അറിയില്ലായിരുന്നു തങ്ങളെ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചത് ഇന്ദ്രന്റെ ആളുകളാണെന്ന്.
?
ആദ്യഭാഗം ലഭിക്കുന്നില്ലല്ലോ എനിക്ക്
കിടിലൻ
♥️♥️♥️♥️♥️♥️