അയാള്‍ ചിരിച്ചുകൊണ്ട് അവരികിലായി വന്നു നിന്നു.. ഞങ്ങളുടെ രാജാവിനു മരിക്കാനുള്ള സമയം ഇതല്ല.. എല്ലാം ഇട്ടെറിഞ്ഞു പോന്നാലും നീയാണു ഞങ്ങളുടെ രാജാവ്… നിന്റെ മരണം വരെയും.. നാനൂറു വര്‍ഷങ്ങള്‍ നിനക്കായി ഞങ്ങള്‍ കാത്തിരുന്നു…നിന്റെ വരവിനായി… ഒടുവില്‍ നീ വന്നെത്തിയ ദിവസം നീ ഓര്‍ക്കുന്നുണ്ടോ അലോക്.. ഒരു ജനതയെ അവരുടെ നായകനെങ്ങനെയായിരിക്കണം അവരുടെ ദൈവമെങ്ങനെയായിരിക്കണമെന്നു നീ അവര്‍ക്കു കാട്ടിക്കൊടുത്ത ദിവസം.. ബാബ അലോകിന്റെ മുറിവ് ശുശ്രൂഷിച്ചുകൊണ്ടു പറഞ്ഞു… പിന്നീടയാള്‍ അലോകിനെയും താങ്ങിപ്പിടിച്ചു തന്റെ വാഹനില്‍ കയറ്റിയിരുത്തി..
പക്ഷേ അലോകിന്റെ മനസ് അവിടെയെങ്ങുമായിരുന്നില്ല.. ഓര്‍മ്മകളില്‍ ബാബ പറഞ്ഞ ദിവസത്തേക്കുറിച്ചു അവന് ചിന്തിച്ചുകൊണ്ടിരുന്നു.
റാണയുടെ തകര്‍ച്ചയും പിന്നീടു തന്റെ സാമ്രാജ്യത്തിന്റെ ഉദയവും പിന്നിട്ട വഴികളില്‍ ഞാനൊരു രാക്ഷസനായി മാറുന്നതു കണ്ട സുഹുത്തുക്കള്‍ എനിക്കു നന്നാകാന്‍ വിധിച്ച വനവാസകാലവും.. ഇക്കാലയവളില്‍ പലയിടങ്ങളും കറങ്ങിനടന്നു താന്‍ ഒടുവിലായി എത്തിച്ചേര്‍ന്നതു വാരണാസിയിലായിരുന്നു. അവിടെകാലുകുത്തിയ ദിവസം..അവനു കണ്മുന്നല് കാണുന്നതു പോലെ തോന്നി.
ഭൈരവ…ഭൈരവ..ഭൈരവ..
രക്തം പുരണ്ട ശരീരവും കൈയ്യില്‍ മുറിച്ചെടുത്ത ശിരസുമായി നില്ക്കുന്ന അലോകിനെ നോക്കി ജനക്കൂട്ടം ആര്‍ത്തുവിളിച്ചു..
അവര്‍ ആവേശംകൊണ്ടു തങ്ങളുടെ രാജാവിനെ അല്ല ദൈവത്തെ മുന്നില്‍കണ്ട സന്തോഷില്‍ അവര്‍ അലോകിനെ പൊതിഞ്ഞു പടിച്ചു. ആ ജനസാഗരത്തിനു നടുവില്‍ തന്റെ പുതിയ നിയോഗവും പേറി അലോകും നിന്നു.
അവസാനിച്ചു…
?
ആദ്യഭാഗം ലഭിക്കുന്നില്ലല്ലോ എനിക്ക്
കിടിലൻ
♥️♥️♥️♥️♥️♥️