ഇവളെ ഇന്നു ഞാന്‍.. ഭദ്ര പറഞ്ഞതു കേട്ട അലോക് ചിരിച്ചുകൊണ്ട് അവളുടെ കഴുത്തിലേക്കു തന്റെ മുഖം ചേര്‍ത്തു.. ഭദ്ര പതിയെ തിരിഞ്ഞു നിന്ന് അവന്റെ കവിളിലേക്കു മുഖം ചേര്‍ത്തു ചുംബിച്ചു.. പിന്നീടു ചുംബിച്ച ഭാഗത്തു അവള്‍ പല്ലുകള്‍ അമര്‍ത്തി കടിച്ചു..
എടീ കടിക്കാതെടീ പുല്ലേ.. വേദന കൊണ്ടു പുളഞ്ഞ അലോക് ഉറക്കെ വിളിച്ചു പറഞ്ഞു.. അപ്പോഴാണ് ഇതെല്ലാം കണ്ടു കൊണ്ടു പൊട്ടിച്ചിരിക്കുന്ന കീര്‍ത്തുമോളുടെ ശബ്ദം അവര്‍ കേട്ടത്.. ഇരുവരും അവള്‍ കിടന്ന ഭാഗത്തേയ്ക്കു നോക്കി… തങ്ങളെ നോക്കി ചിരിക്കുന്ന കീര്‍ത്തുമോളെ കണ്ട് അലോക് ഭദ്രയെ വിട്ടു കിടക്കയിലേക്കു കേറി അരവളെ കോരിയെടുത്തു ഉമ്മകള്‍കൊണ്ടു മൂടി…
ഈ അച്ച ചീത്തയാ.. അവള്‍ അവനെ നോക്കി പറഞ്ഞു.. അമ്പടീ നീയും ഇപ്പോ അവളുടെ സൈഡായോ.. പിന്നെ ഞാനും അമ്മേം എത്രനേരം അച്ചേ കാത്തിരുന്നു.. എന്നിട്ടു നേരത്ത വരുമെന്നു പറഞ്ഞു ഞങ്ങളെ പറ്റിച്ചില്ലേ.. അവള്‍ പിണക്കഭാവം കാട്ടി അലോകിനോടു പറഞ്ഞു..
അയ്യോ അച്ചേടെ പൊന്ന് അച്ചയോടു പിണങ്ങിയോ.. കീര്‍ത്തുമോളെ പോലെ ഒത്തിരിപ്പേര്‍ പനിയായിട്ട് അച്ചേ കാണാന്‍ വന്നകൊണ്ടല്ലേ അച്ച താമസിച്ചത്… അച്ച അവരെ ചികിത്സിച്ചില്ലേ അവരുടെ അസുഖം മാറുമോ.. അലോക് അവളെ കൊഞ്ചിച്ചുകൊണ്ടു ചോദിച്ചു..
എങ്കി ഞാന്‍ പിണങ്ങൂല്ല.. അവള്‍ അലോകിന്റെ കവിളില്‍ ഉമ്മകൊടുത്തുകൊണ്ട് പറഞ്ഞു… കണ്ടോ കാര്യം പറഞ്ഞപ്പോ അച്ചേടെ പൊന്നിന്റെ പിണക്കം മാറി.. ഇവിടെ ഇച്ചിരെ വല്യപൊന്ന് ഇപ്പോളും പിണങ്ങിനില്‍ക്കുന്നതു മോളു കണ്ടോ..
അച്ച പാവമല്ലേ അമ്മേ കീര്‍ത്തുമോള്‍ ഭദ്രേ നോക്കി പറഞ്ഞു.. പിന്നെ നിന്റെ അച്ച ഉറക്കത്തില്‍ മാത്രമാണു പാവം.. ഭദ്ര പതിയെ കിടക്കയിലേക്കിരുന്നുകൊണ്ടു പറഞ്ഞു.. അതുകണ്ട അലോക് പതിയെ അവളെ വീണ്ടും കെട്ടിപ്പിടിക്കാന്‍ ചേന്നു.. പോയി കുളിച്ചിട്ടു വാ മനുഷ്യാ അവള്‍ അവന്റെ കൈയ്തട്ടിമാറ്റിക്കൊണ്ട് പറഞ്ഞു… അതു കേട്ട അലോക് പാട്ടും പാടി ബാത്ത് റൂമിലേക്കു നടന്നു.. അവന്‍
?
ആദ്യഭാഗം ലഭിക്കുന്നില്ലല്ലോ എനിക്ക്
കിടിലൻ
♥️♥️♥️♥️♥️♥️