രാക്ഷസൻ 12 climax [FÜHRER] 423

ഒരു ഇടിമുഴക്കമാണ് അവളെ ഓര്‍മ്മകളില്‍ നിന്നു തിരിച്ചെത്തിച്ചത്.. അവള്‍ കിടക്കാനായി എഴുനേറ്റതും മഴയില്‍ നനഞ്ഞയാ രൂപം അവള്‍ക്കു പിന്നിലെത്തിയിരുന്നു.. ഭദ്ര ഇതൊന്നുമറിയാതെ കിടക്കക്കരുകിലേക്കു നടന്നതും അവള്‍ക്കു പിന്നില്‍ നിന്നയാള്‍ അവളെ പിന്നില്‍ നിന്നു ചുറ്റിപ്പിടിച്ചു..
എന്നാല്‍ അയാളുടെ സ്പര്‍ശനത്തില്‍ നിന്നു കുതറിമാറിതെ അവള്‍ ആയാളോടു കൂടതല്‍ ഒട്ടിനിന്നു.. അവന്‍ തന്റെ കൈയ്കള്‍ പതിയെ വീര്‍ത്തുന്തിയ അവളുടെ വയറില്‍ തലോടി..
ഭദ്ര നനഞ്ഞ കൈയ്കളോട് അവളുടെ കൈയ്കളും ചേര്‍ത്തുപിടിച്ചാ തലോടല്‍ ആസ്വദിച്ചു.. പിന്നീട് അപ്രതീക്ഷിതമായി അവള്‍ തന്നെ പൊതിഞ്ഞു പിടിച്ച കൈയ്കളലെ രോമങ്ങളില്‍ പിടുത്തമിട്ടു..
ഭദ്ര പിടിമുറുക്കിയതും പിന്നില്‍ നിന്ന അലോക് വേദനകൊണ്ടു പുളഞ്ഞു… ഡീ വിടടീ ഭാര്യേ… എനതിനാടീ നീ ഭര്‍ത്താവിനെ ഇങ്ങനെ കൂടെകൂടെ ഉപദ്രവിക്കണേ.. അലോക് അവളോടു ചോദിച്ചു.
അപ്പോ ഞാന്‍ ഭാര്യയാന്നും എന്റെ വയറ്റില്‍ നിങ്ങടെ കുട്ടിയുണ്ടെന്നും നിങ്ങളെ കാണാതെ ഉറങ്ങാത്ത മോളുണ്ടെന്നും നിങ്ങള്‍ക്ക് ഇപ്പോളാണോ ഓര്‍മ്മ വന്നത്… അവള്‍ അലോകിന്റെ രോമങ്ങളില്‍ ഒന്നുകൂടി ആഞ്ഞു വലിച്ചു..
ഏപ്പോ വരാന്നും പറഞ്ഞാ മോന്‍ ഇവിടെനിന്നു പോയതെന്നു വല്ല ഓര്‍മ്മയുമുണ്ടോ… അന്നിട്ട് ഉള്ള മഴയും നനഞ്ഞു പാതിരാത്രിയ്ക്കു കേറി വന്നു വെള്ളം മുഴുവന്‍ എന്റെ മേലക്കിയിട്ടു നിന്നു വാചകമടിക്കുന്നോ.. അവള്‍ ദേഷ്യപ്പെട്ടു കൊണ്ടാണ് ഇതെല്ലാം ചോദിച്ചത്…
ഓ.. അപ്പോ അങ്ങനാണ് അല്ലേ.. എന്നിട്ടു വെള്ളം പറ്റിയിട്ടും ഭദ്രക്കുട്ടി എന്തേ മാറിനില്‍ക്കാതെ ഇങ്ങനെ ഒട്ടിപ്പിടിച്ചു നില്‍ക്കുന്നത്… അലോക് പതിയെ അവളുടെ മേലുള്ള പടിയയച്ചു കൊണ്ടു ചോദിച്ചു..
എനിക്ക് ഇഷ്ടമുള്ളതു ഞാന്‍ ചെയ്യും നിങ്ങള്‍ക്കിഷ്ടപ്പെട്ടില്ലേ പോയി കേസു കൊടുക്ക്… അവന്റെ ഇരു കൈയ്കളിലും മുറുക്കി പിപ്പിടിച്ചുകൊണ്ട് അവള്‍ പറഞ്ഞു..
എന്റെ ദൈവമേ ഏതു നേരത്താണോ ഈ ഭദ്രകാളിയെ എനിക്കു കെട്ടാന്‍ തോന്നിയത്….
ഓ നിങ്ങള്‍ അങ്ങു കെട്ടി.. ഞാന്‍ പിടിച്ച പിടിയാലെ നിങ്ങളെ കൊണ്ടു കെട്ടിച്ചതാന്നു പറ.. ഇല്ലേ കാണാരുന്നു..ഭദ്ര ചിറികോട്ടി പറഞ്ഞു.

29 Comments

  1. ആദ്യഭാഗം ലഭിക്കുന്നില്ലല്ലോ എനിക്ക്

  2. കിടിലൻ

    ♥️♥️♥️♥️♥️♥️

Comments are closed.