പരസ്പരം കോര്‍ത്തുപിടിച്ചിരുന്ന വിരലുകള്‍ അവന്‍ ബലമായി വേര്‍പെടുത്തി.. കുറച്ചു മാറി മൊഴിയെ കിടത്തിയ വീടു നേരെ കൈയ് ചൂണ്ടി..
ഭദ്രേ മൊഴി അവിടെയുണ്ട്.. നീ അവളുടെഅടുത്തേക്കുചെല്ല്.. അവള്‍ക്കാണു നിന്നെയിപ്പോള്‍ ആവശ്യം..
ഇല്ല ഞാന്‍ ഏട്ടനെ വിട്ടു പോവില്ല.. ഭദ്ര കൂടുതല്‍ അലോകിനെ ചേര്‍ത്തു പിടിച്ചു.. ഭദ്രേ ഒരു വയറ്റില്‍ പിറന്നില്ലെങ്കിലും പറയാന്‍ രക്തബന്ധത്തിന്റെ കഥകളില്ലെങ്കിലും അവള്‍ എന്റെ സഹോദരിയാണ്.. എന്റെ പിഴവാണ് അവള്‍ക്കു ഇങ്ങനെ സംഭവിക്കാന്‍ കാരണം.. വൈകിയെങ്കിലും അവളെ സംരക്ഷിക്കേണ്ട ചുമതല എനിക്കുണ്ട്… അതു ഞാന്‍ നിന്നെ ഏല്‍പ്പിക്കുകയാണ്.. എന്റേതല്ല അവളുടെ ജീവനാണു നീ സംരക്ഷിക്കേണ്ടത്.. എന്റെ ഭദ്ര ചെല്ല്..
അലോകിന്റെ ഉറച്ചവാക്കുകള്‍ അവനെ മനസിലാക്കിയ ഭദ്രയ്ക്കു തള്ളിക്കളയാന്‍ കഴിയുമായിരുന്നില്ല.. അവള്‍ അവന്റെ നെറ്റിയില്‍ ദീര്‍ഘമായി ചുംബിച്ചു.. അവളടെ സ്‌നേഹം മുഴുവന്‍ ആവാഹിച്ച ആ ചുംബനം നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവന്‍ ഏറ്റുവാങ്ങി.. തന്റെ പ്രാണന്‍പോകുന്ന വേദനയോടെ അവനെ നിലത്തുകിടത്തി അവള്‍ മൊഴിക്കരുകിലേക്കു നടന്നു..
അവള്‍ നടന്നു പോകുന്നതും നോക്കി കിടന്ന അലോകിന്റെ കണ്ണിലേക്കു പണ്ടു റാണയെ കൊല്ലമ്പോള്‍ കണ്ട വയോധികന്‍ തനിക്കു നേരെ നടന്നു വരുന്നതും അലോക് കണ്ടു.. ചെറിയൊരു പുഞ്ചിരി അയാള്‍ക്കു സമ്മാനിച്ച് അലോക് അയാളെ തന്നെ നോക്കിക്കിടന്നു..
ഈ സമയം മൊഴിയെ താങ്ങിപ്പിടിച്ചു വണ്ടിക്കുള്ളിലാക്കി ഭദ്ര അലോകിന്റെ അടുത്തേക്കു പാഞ്ഞു.. പക്ഷെ നിലത്തു പരന്നുകിടന്നുന്ന രക്തം മാത്രമാണ് അവള്‍ക്കു കാണാനായത്.. കരിച്ചലോടെ അവള്‍ അലോകിനെ അവിടെയെല്ലാം തേടിയെങ്കിലും നിരാശ മാത്രമായതിരുന്നു ഫലം.. ഇനിയും അവനെ തേടുന്നതു മൊഴിയുടെ ജീവനെ ബാധിക്കുമെന്ന ചിന്തയും അലോകിന്റെ വാക്കുകളും അവളുടെ മനസില്‍ അലയടിച്ചു.. എതോ ഒരു ഉള്‍പ്രേരണയില്‍ അവള്‍ വാഹനത്തിലരുകിലേക്കു നടന്നു..
?
ആദ്യഭാഗം ലഭിക്കുന്നില്ലല്ലോ എനിക്ക്
കിടിലൻ
♥️♥️♥️♥️♥️♥️