അല്‍പ്പം മാറി അവള്‍ കണ്ടു ഒരു യുവതിക്കുനേരെ പാഞ്ഞടുക്കുന്ന അലോകിനെ അവള്‍ ഭയന്നു പിന്നിലേക്കു നടന്നതും എന്തിലോ തട്ടി താഴെ വീണു.. അവള്‍ക്കു നേരെ അലോക് ആയുധമുയര്‍ത്തിയതും അവളുടെ മകന്‍ തന്റെ അമ്മയക്കു മുന്നില്‍ സംരക്ഷണ കവചം പോലെ നില്‍ക്കുന്നതും ഭദ്ര കണ്ടു.. ആ കാഴ്ചയിലും ആയുധം ഉയര്‍ത്തിപ്പിടിച്ചു തന്നെ നില്‍ക്കുന്ന അവന്റെ ഭാവം അവള്‍ക്ക് അന്യമായിരുന്നു.. തന്റെ സ്‌നേഹത്തിനു വേണ്ടി ഇനിയൊരു ജീവന്‍ കൂടി ബലിഴിക്കാന്‍ ഭദ്ര തയ്യാറായിരുന്നില്ല.. ഭ്രാന്തമായ ആവേശത്തില്‍ അവള്‍ അലോകിനു നേരെ പാഞ്ഞടുത്തു.. നിലത്തുകിടന്ന ഒരു കത്തിയും അവള്‍ കൈയ്ക്കലാക്കിയിരുന്നു.. രണ്ടാമതൊന്നു ചിന്തിക്കാതെ അവളാ കത്തി അവന്റെ ശരീരത്തിലേക്കു കുത്തിയിറക്കിയശേഷംഅലോകിന്റെ മുഖത്തേക്കുനോക്കിയ ഭദ്രയ്ക്കു തന്റെയുള്ളിലെ കോപം പ്രണയത്തിലേക്കു വഴിമാറിയതവള്‍ അറിഞ്ഞു..
രക്തം പുരണ്ട കൈയ്കളാല്‍ അലോക് പതിയെ ഭദ്രയുടെ കവിളുകളില്‍ തലോടി.. പതിയെ അവളെ തന്നോട് അടുപ്പിച്ചു നിര്‍ത്തി.. അലോകിന്റെ സ്പര്‍ശനത്തില്‍ ഭദ്രയുടെ കോപം എങ്ങോപോയി മറഞ്ഞിരുന്നു.. അവളുടെ കണ്ണുനീര്‍ അവന്റെ കൈയ്കളെ നനയിച്ചു.. അതു കണ്ട അലോക് അവളുടെ കഴുത്തില്‍ പിടച്ചുകൊണ്ട് അവളുടെ മുഖത്തിനടുത്തേക്കു തന്റെ മുഖം കൊണ്ടുവന്നു അവന്റെ അധരങ്ങള്‍ അവളുടെതിനെ സ്വന്തമാക്കി. എത്ര ചുംബിച്ചിട്ടും മതിവരാത്തവരെ പോലെ അവര്‍ പരസ്പരം ചുംബിച്ചുകൊണ്ടിരുന്നു.
കുത്തേറ്റ ഭാഗത്തു നിന്നും ഏറെ രക്തം പുറത്തേക്കൊഴുകിയതിന്റെ പ്രതിഫലനമെന്നോണം അവന്റെ ബോധം മറയാന്‍ തുടങ്ങി.. ചുംബനത്തില്‍ നിന്നു വേര്‍പെട്ട് അവന്‍ പതിയെ അവളുടെ തോളിലേക്കു തന്റെ മുഖമമര്‍ത്തി..പിന്നീട് പതിയെ താഴേക്കു ഉതിര്‍ന്നു വീണു..
ഏട്ടാ..അവള്‍ നിലത്തുകിടന്ന അലോകിനെ വാരിയെടുത്തു തന്റെ മാറോടു ചേര്‍ത്തു..അവളുടെ കണ്ണുനീരൊഴുകി അവന്റെ മുഖത്തേക്കു വീണു. എട്ടാ ഞാന്‍.. അവള്‍ എന്തോ പറയാന്‍ വന്നതും അവന്‍ അവളുടെ ചുണ്ടുകളില്‍ വിരല്‍വെച്ചു തടഞ്ഞു.
നീ ഒന്നും പറയേണ്ട എനിക്കറിയാം… ഞാന്‍ ആഗ്രഹിച്ചതും ഇങ്ങനെയൊരു രംഗമായിരുന്നു.. നിന്റെ മടിയില്‍ ഇങ്ങനെ കിടക്കണം.. എന്റെ അവസാന ഓര്‍മ്മകള്‍ അതാകണമെന്നു ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു.. അവന്‍ അവളുടെ കൈയകള്‍ കോര്‍ത്തു പിടിച്ചു.. അവള്‍ അവന്റെ നെറുകയില്‍ മുത്തി..
?
ആദ്യഭാഗം ലഭിക്കുന്നില്ലല്ലോ എനിക്ക്
കിടിലൻ
♥️♥️♥️♥️♥️♥️