അവന്റെ നനഞ്ഞ വസ്ത്രം മാറ്റുന്നതിനിടയിലാണ് അവള്‍ വസ്ത്രത്തില്‍ നിന്നുള്ള ഗന്ധം അവളുടെ മൂക്കിലേക്കു തുളഞ്ഞു കയറിയത്.
രോഹിണി കുഞ്ഞുടുപ്പ് ഒന്നുകൂടെ തന്റെ മൂക്കിനോടടുപ്പിച്ചു. പെട്രോളിന്റെ മണം അവളുടെ മൂക്കിലേക്കടിച്ചു കയറി.
പരിഭ്രാന്തയായി ചുറ്റും നോക്കിയ അവള്‍
ഇറ്റിറ്റുവീഴുന്ന വെള്ളത്തുള്ളികള്‍ കൈ കുമ്പിളില്‍ പിടിച്ചു മണത്തു നോക്കി.
വീടിനുള്ളിലേക്കു ഇറ്റു വീഴുന്ന പെട്രോളാണെന്നു മനസിലാക്കിയതും ഭയന്നു പോയ അവള്‍ ഒരു കൈയ് കൊണ്ടു കുഞ്ഞിനെ എടുത്തു തന്റെ മാറോടടക്കിപ്പിച്ചു തന്റെ ഭര്‍ത്താവിനെ തട്ടി വിളിച്ചു.
രാമേട്ടാ.. രാമേട്ട എഴുനേല്‍ക്ക്.. കരഞ്ഞുകൊണ്ടുള്ള അവളുടെ വിളികേട്ടു രാമന്‍ ചടി എഴുനേറ്റു.
എന്താടീ പറ്റിയത്.. രോഹിണീ നീ എന്തിനാ കരയുന്നേ. അയാള്‍ ആധിയോടെ ചോദിച്ചു.
ഏട്ടാ, വീടിനുള്ളിലേക്കു പെട്രോള്‍ വീഴുന്നു. അവര്‍ വീടിനുള്ളിലേക്കു വീഴുന്ന പെട്രോള്‍ തുള്ളകള്‍ കാട്ടികൊണ്ടു പറഞ്ഞു.
അതു കേട്ട രാമന്‍ ചാടിയെഴുനേറ്റു പരിഭ്രാന്തിയോടെ ചുറ്റും നോക്കി. നിലത്തു നിറയേ പെട്രോള്‍ വ്യാപിച്ചിരുന്നു.
വിറച്ചു പോയ രാമന്‍ തന്റെ മകനെയ്യും ഭാര്യയെയും വലിച്ചു പുറത്തിറക്കി. തങ്ങളുടെ വീടിനു മേല്‍ മാത്രമല്ല അവിടെയുള്ള എല്ലാ കുടിലുകളും പെട്രോളില്‍ കുളിച്ചു നില്‍ക്കുന്നു. ഒപ്പം നിലതും ഓടയിലുമെല്ലാം പെട്രോള്‍ ഒഴുകുകയാണ്.
പരിഭ്രമിച്ച ഇരുവരും ഓടി ഓരോ കുടിലിന്റെയും വാതിലില്‍ മുട്ടി വിളിച്ചു.
ബഹളം കേട്ടു പുറത്തിറങ്ങിയവര്‍ സ്തംഭിച്ചു നിന്നു. സ്ത്രീകള്‍ കരഞ്ഞു വിളിച്ചു പുരുഷന്‍മാര്‍ എന്തു ചെയ്യണമെന്ന് അറിയാതെ പേടിച്ചു നിന്നു. തങ്ങളുടെ ചേരിയില്‍ മുഴുവന്‍ പെട്രോള്‍ പരന്നൊഴുകുയാണ്. ഒരു തീപ്പൊരി തങ്ങളെ എരിച്ചടുക്കുമെന്ന് അവര്‍ തിരിച്ചറിഞ്ഞു. അലറി വിളിച്ചവര്‍ പ്രാണരക്ഷാര്‍ഥം പരക്കം പാഞ്ഞു.
അപ്പോഴാണു ദൂരെ മാറി നിര്‍ത്തിയിട്ടിരിക്കുന്ന ടാങ്കര്‍ ലോറികള്‍ അവര്‍ കാണുന്നത്. രോഷാകുലരായ നാട്ടുകാര്‍ അവിടേക്കു ആക്രോശങ്ങളുമായി പാഞ്ഞടുത്തു.
ലോറികള്‍ക്കു മുന്‍പില്‍ ഒരു രൂപം നില്‍ക്കുന്നതുണ്ട അവര്‍ അയാളെ കൊല്ലാന്‍ അലറി വിളിച്ചു.
തല്ലി കൊല്ലെടാ ആ നായിന്റെ മോനേ. അയാള്‍ക്കു നേരെ പാഞ്ഞടുത്ത ഒരു വന്‍ വിളിച്ചു പറഞ്ഞു.
അപ്പോഴേയ്ക്കും ആള്‍കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ ടോര്‍ച്ച് ഉപയോഗിച്ചു മുന്നില്‍ കണ്ടയാളുടെ മുഖത്തിനു നേരെ പ്രകാശമടിച്ചു.
?
ആദ്യഭാഗം ലഭിക്കുന്നില്ലല്ലോ എനിക്ക്
കിടിലൻ
♥️♥️♥️♥️♥️♥️