അന്ന് അമര്‍റിക്ക അയ്യപ്പനെ തങ്ങളുടെ സുരക്ഷയേല്‍പ്പിച്ചു പുറത്തേക്കു പോയതും തന്റെ ഫോണിലേക്കു വന്ന രണ്ടു മെസേജുകളാണ് അവളുടെ ചിന്തകളെയുണര്‍ത്തിയത്.. പരിചയമില്ലാത്ത നമ്പരില്‍ നിന്നുമായിരുന്നാ രണ്ടു മെസേജുകളും.. ഒന്ന് ഒരു ക്ഷേത്രത്തിന്റെ ലൊക്കേഷനും അടുത്തത് ഒരു വോയിസ് ക്ലിപ്പുമായിരുന്നു. അവള്‍ അതു പ്ലേ ചെയ്തു..
അല്ലയോ രാക്ഷസ പത്‌നി, നിന്റെ രാക്ഷസ രാജാവിന്റെ പകയില്‍ ഒരു ഗ്രാമം എരിഞ്ഞടങ്ങാന്‍ പോകുന്നു. അവനു മുന്നില്‍ അവര്‍ തെറ്റുകാരാണ്.. പക്ഷേ അവിടെ അവനു തെറ്റി അവരെയാ തെറ്റിലേക്കു നയിച്ചതു ഞാനാണ്… എന്റെ പാപത്തിന്റെ ഫലം അവന്‍ നല്‍കുന്നത് അവിടുത്തെ ജനങ്ങള്‍ക്കായിരിക്കും.. അവന്റെ പകയില്‍ ഒന്നല്ല പല തലമുറ കണ്ണീര്‍ പൊഴിക്കും. മണരമാണവന്‍.. മരണത്തിനു മുന്നില്‍ സ്ത്രീ പുരുഷ വത്യാസമില്ല.. അവനു മുന്നില്‍ മരണത്തിന്റെ ധര്‍മ്മം മാത്രമെ കാണൂ.. ഞാന്‍ ചെയ്ത തെറ്റിന്റെ പേരില്‍ അവര്‍ എരിഞ്ഞടങ്ങണോ .. അവരെ തിരുത്താന്‍ പോലും അവസരം നല്‍കാതെ തലമുറകളെ അനാധത്വത്തിലേക്കു തള്ളിവിടണോ.. ഇതെല്ലാം സംഭവിക്കും ഭദ്രയ്ക്കു മനുഷ്യത്വത്തേക്കാള്‍ വലുതു നിനക്കു അവനോടുള്ള സ്‌നേഹമാണെന്നു കരുതിയാല്‍.. മറിച്ചു ചിന്തിച്ചാല്‍ നിക്കു പോകാം നിന്റെ രാജാവിന്റെ പക്കലേക്ക്.. അവന്റെ ആളിക്കത്തുന്ന കോപം ഒരു കഠാരമുനയില്‍ തീര്‍ക്കാന്‍. ഭദ്രേ ഒരു നാട് നിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നു. നീ തീരുമാനമെടുക്കാന്‍ വൈകുന്ന ഓരോ നിമിഷവും അവന്റെ പകയില്‍ അവര്‍ എരിഞ്ഞടങ്ങുകയായിരിക്കും.
വോയിസ് ക്ലിപ് അവസാനിച്ചതും.. ഭദ്രയുടെ മനസു മരവിച്ച അവസ്ഥയിലായിരുന്നു..അവളുടെ മനസില്‍ ഇന്ദ്രന്റെ വാക്കുകള്‍ പലയാവര്‍ത്തി മുഴങ്ങിക്കേട്ടു… ഒപ്പം മുന്‍പ് അലോക് പറഞ്ഞ വാക്കുകളും.. എനിക്കു മരിക്കേണ്ടതു നിന്റെ കൈയ്‌കൊണ്ടാണു ഭദ്രേ.. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒടുവില്‍ ഉറച്ചൊരു തീരുമാനത്തോടെ അവള്‍ മുത്തും അയ്യപ്പനും കാണാതെ പുറത്തേക്കു നടന്നു…
ഗ്രാമത്തിലെത്തി അവിടുത്തെ കാഴ്ചകള്‍ കണ്ടു അവള്‍ നടുങ്ങിപ്പോയിരുന്നു.. ഓരോ കോണിലും ചിതറി കിടക്കുന്ന മൃതദേഹങ്ങള്‍ അവളുടെ മനസിനെ മരവിപ്പിച്ചു.. അതു കാണ്‍കേ അവളുടെയുള്ളില്‍ കോപത്തിന്റെ തീജ്വാല ആളിക്കത്തി..
?
ആദ്യഭാഗം ലഭിക്കുന്നില്ലല്ലോ എനിക്ക്
കിടിലൻ
♥️♥️♥️♥️♥️♥️