ഉയര്‍ത്തിപ്പിടിച്ച ആയുധം അവന്‍ താഴ്ത്താന്‍ തുടങ്ങിയതും അലോകിന്റെ ശരീരത്തിലേക്കു കത്തി കുത്തിയിറങ്ങിയിരുന്നു. അവന്റെ കൈയ്യിലിരുന്ന ആയുധം പതുക്കെ ഊര്‍ന്നു താഴെ വീണു..
രക്തം ഒഴുകിയിറങ്ങുന്ന മുറിവു പൊത്തിപ്പിടിച്ച് അലോക് തിരിഞ്ഞു നോക്കി. മുന്നില്‍ ഊരിപ്പിടിച്ച കത്തിയും ജ്വലിക്കുന്ന കണ്ണുകളുമായി തന്നെ നോക്കി നില്‍ക്കുന്ന ഭദ്രയെകണ്ട് അലോകിന്റെ കണ്ണുകള്‍ വന്യമായി തിളങ്ങി. പിന്നീടാ കണ്ണുകളില്‍ ഇരുട്ടു പടര്‍ന്നു.
അന്നത്തെ സംഭവങ്ങള്‍ക്കു ഇന്ന് ഒരു വര്‍ഷം തികയുന്നു.. ആ ഓര്‍മ്മകളള്‍ ഭദ്രയെ ഇന്നും വേട്ടയാടിക്കൊണ്ടിരുന്നു.. അവള്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരുപിടി ഓര്‍മ്മകളാണവ..
ആ സംഭവത്തിനു ശേഷം കീര്‍ത്തു മോളെയും കൂട്ടി അവര്‍ കേരളത്തിലേക്കു പോന്നിരുന്നു. എല്ലാം മറന്നുകൊണ്ടുള്ള പുതിയ തുടക്കം അതാണ് അവള്‍ ആഗ്രഹിച്ചത്… കായലോരത്തുള്ള വീട്ടില്‍ കീര്‍ത്തുമോള്‍ ഉറങ്ങുന്നതും നോക്കിയിരിക്കുകയായിരുന്നു അവള്‍.. കീര്‍ത്തുമോള്‍ ഇപ്പോള്‍ ഭദ്രെയ അമ്മേ എന്നാണു വിളിക്കുന്നത്.. വിളിയില്‍ മാത്രമല്ല അവളെ പ്രസവിച്ചില്ലെന്നതൊഴിച്ചാല്‍ എല്ലാ അര്‍ഥത്തിലും കീര്‍ത്തുമോളുടെ അമ്മതന്നെയായി ഭദ്ര മാറിയിരുന്നു. അവളുടെ കുറുമ്പുകള്‍ ആസ്വദിക്കാന്‍ തുടങ്ങിയതോടെമായണു ഭദ്രയ്ക്കു പഴയൈതാക്കെ ഒരു പരിധിവരെ മറക്കാന്‍ കഴിഞ്ഞത്.
കാലവര്‍ഷത്തിന്റെ തുടക്കം വിളിച്ചറിയിച്ചുകൊണ്ട് ആകാശാത്തു മിന്നല്‍ പിണറുകള്‍ കാതടപ്പിക്കുന്ന ശബ്ദത്തോടുകൂടി ചിത്രപ്പണികള്‍ നടത്തിക്കൊണ്ടിരുന്നു. അരുതാത്തതെന്തോ നടക്കാന്‍ പോകുന്നുവെന്ന് അവളുടെ മനസ് മന്ത്രിക്കുന്നുണ്ടായിരുന്നു.. വീട്ടില്‍ കീര്‍ത്തുമോളും താനും തനിച്ചാണെന്ന ചിന്ത്ര അവളെ കൂടുതല്‍ അലോസരപ്പെടുത്തി….
ഇടിമുഴക്കം കാതടപ്പിക്കുമ്പോഴും ആശ്വാസമെന്നോണം മഴയെത്തിയത് അവളുടെ മനസിനു ചെറിയോരു കുളിര്‍മയേകി.
പക്ഷേ, അപ്പോഴേക്കും അവളെ ലക്ഷ്യമാക്കി ഇരിട്ടുലൂടെ നടന്നു വരുന്നയാളെ അവള്‍ കണ്ടിരുന്നില്ല.
ഭൂമിയിലേക്കു പെയ്തിറങ്ങുന്ന മഴത്തുള്ളിയോടൊപ്പം പതിയെ അവള്‍ പഴയ ഓര്‍മ്മകളിലേക്കു ചേക്കേറാന്‍ തുടങ്ങിരുന്നു.
?
ആദ്യഭാഗം ലഭിക്കുന്നില്ലല്ലോ എനിക്ക്
കിടിലൻ
♥️♥️♥️♥️♥️♥️